വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിമര്‍ശകരുടെ വായടപ്പിച്ച് ധോണിയുടെ ഇന്നിങ്സ്

By Desk

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം ഉയര്‍ന്നുകേട്ട ഒരു ചോദ്യമുണ്ട്, എന്തുകൊണ്ട് മഹേന്ദ്രസിങ്ങ് ധോണി വിരമിക്കുന്നില്ല, എന്തുകൊണ്ട് യുവതാരങ്ങള്‍ക്ക് അദ്ധേഹം വഴിയൊരുക്കുന്നില്ല എന്ന്. പക്ഷേ ഇന്നലത്തെ ശ്രീലങ്ക-ഇന്ത്യ മത്സരം കണ്ടവരാരും തന്നെ എന്തായാലും ഇനി കുറച്ചുകാലത്തേക്ക്
ധോണി വിരമിക്കണമെന്ന് പറയില്ല. നാണക്കേടിന്റെ പടുകുഴിയിലേക്ക് വീണ ടീം ഇന്ത്യയെ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് ധോണി കരകയറ്റിയത്. ഒരുപക്ഷേ ഏകദിന ക്രിക്കറ്റിലെ എറ്റവും കുറഞ്ഞ സ്‌കോറിന് ഇന്ത്യ ശ്രീലങ്കയ്‌ക്കെതിരെ പുറത്തായേക്കും എന്ന് നിരീക്ഷകര്‍പോലും കരുതിയ ഘട്ടത്തിലായിരുന്നു ക്യാപ്റ്റന്‍ ധോണി, ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തത്.

29 റണ്‍സിന് ഏഴു വിക്കറ്റ് എന്ന നിലയിലായിരുന്നു ഒരുഘട്ടത്തില്‍ ടീം ഇന്ത്യ. ധര്‍മ്മശാലയിലെ മൈതാനത്ത് ഇന്ത്യയുടെ സ്‌കോര്‍ വെറും 50 റണ്‍സില്‍ താഴെ ഒതുങ്ങുമെന്ന് കരുതിയിരുന്ന ഘട്ടത്തിലായിരുന്നു ധോണി തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറിയുമായി ഇന്ത്യന്‍ സ്‌കോര്‍ 100 കടത്തിയത്. 38.2 ഓവറില്‍ 112 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായി. ധോണി മടങ്ങിയതാവട്ടെ പത്താമനായി. 87 പന്തില്‍ 10 ബൗണ്ടറിയും 2 സിക്‌സുമടക്കം 65 റണ്‍സായിരുന്നു ധോണി നേടിയത്. 8ാം വിക്കറ്റില്‍ കുല്‍ദീപ് യാദവിനെ കൂട്ടുപിടിച്ച് 41 റണ്‍സ് നേടിയ ധോണി 9ാം വിക്കറ്റില്‍ ബുംറയ്‌ക്കൊപ്പം 17ഉം അവസാനവിക്കറ്റില്‍ ചഹല്ലിനെ സാക്ഷിയാക്കി 25 റണ്‍സിന്റെ കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

dhoni

ശിഖര്‍ധവാനും റോഹിത് ശര്‍മയും ദിനേഷ് കാര്‍ത്തിക്കും അടക്കമുള്ള താരങ്ങള്‍ പരാജയപെട്ടിടത്താണ് ധോണി ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ പറ്റിയ ഒരു അര്‍ദ്ധസെഞ്ചുറി സമ്മാനിച്ചത്. മത്സരത്തില്‍ ഇന്ത്യ പരാജയപെട്ടെങ്കിലും തീര്‍ച്ചയായും ധോണിയുടെ ഈ ഇന്നിങ്ങ്‌സ് ഓര്‍മ്മിക്കപെടുക തന്നെ ചെയ്യും. ഭാവിയില്‍ യുവതാരങ്ങള്‍ കണ്ടുപഠിക്കേണ്ടതുതന്നെയാണ് ധോണിയുടെ ഇന്നിങ്ങ്‌സ്. കാരണം സാഹചര്യം കൂടി നോക്കി എങ്ങനെ കളിക്കണം എന്നു പപഠിപ്പിക്കുന്നതായിരുന്നു ധോണിയുടെ ഇന്നിങ്ങ്‌സ്.

സിംഗിള്‍ എടുക്കാവുന്ന ഘട്ടങ്ങളില്‍ പോലും ധോണി അതിനുവേണ്ടി ശ്രമിച്ചില്ല. കാരണം ലങ്കന്‍ ബൗളര്‍മാരുടെ മൂര്‍ച്ചയെക്കുറിച്ച് അപ്പോഴേക്കും അദ്ധേഹം മനസ്സിലാക്കി കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഡിഫന്റ് ചെയ്താല്‍ മതിയെന്ന് ബുംറയോടും ചഹാലിനോടും ധോണി പറഞ്ഞിട്ടുമുണ്ടായിരുന്നു. അവരതിനനുസരിച്ച് കളിച്ചു. പതിനഞ്ചു പന്തുകള്‍ നേരിട്ട ബുംറയും 9 പന്തുകള്‍ നേരിട്ട ചഹാലും റണ്‍ ഒന്നും തന്നെ എടുത്തിരുന്നില്ല. ധോണി പറഞ്ഞതനുസരിച്ചാണ് അവര്‍ കളിച്ചത്. അവസരം കിട്ടിയപ്പോഴെക്കെ ധോണി സ്‌കോര്‍ ചെയ്യുകയും ചെയ്യ്തു. എന്തായലും ഇനി കുറച്ചു കാലത്തേക്കെങ്കിലും വിമര്‍ശകര്‍ ധോണി വിരമിക്കണമെന്ന ആവശ്യവുമായി വരില്ല എന്നുതന്നെ പ്രതീക്ഷിക്കാം.

Story first published: Monday, December 11, 2017, 14:24 [IST]
Other articles published on Dec 11, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X