അടിച്ചുതകര്‍ത്തു, എറിഞ്ഞൊതുക്കി.. ഇന്ത്യ ന്യൂസിലന്‍ഡിനെ 53 റണ്‍സിന് തോല്‍പ്പിച്ചു!!

Posted By:

ദില്ലി: ഒന്നാം ട്വന്റി20യില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ 53 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സിന് മറുപടിയായി എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുക്കാനേ ന്യൂസിലന്‍ഡിന് കഴിഞ്ഞുളളൂ. 39 റണ്‍സെടുത്ത ടോം ലാത്തവും 28 റണ്‍സെടുത്ത വില്യംസനും 28 റണ്‍സെടുത്ത സാന്ത്‌നറുമാണ് കീവിസിന് വേണ്ടി പൊരുതിയത്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യത്തെ വിജയമാണിത്. ഫാസ്റ്റ് ബൗളര്‍ ആശിഷ് നെഹ്‌റ ഈ കളിയോടെ വിരമിക്കുകയും ചെയ്തു.

chahal

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വിക്കറ്റിന് റണ്‍സാണടിച്ചത്. 158 റണ്‍സിന്റെ റെക്കോര്‍ഡ് ഓപ്പണിംഗ് കൂട്ടുകെട്ടുമായി രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍ ഒരുക്കിയത്. ഇരുവരും 8 വീതം റണ്‍സടിച്ചു. രോഹിത് 55 പന്തില്‍ ആറ് ഫോറും നാല് സിക്‌സും പറത്തി. ധവാന്‍ 52 പന്തില്‍ 10 ഫോറും രണ്ട് സിക്‌സും അടിച്ചു. സ്‌കോര്‍ 158ല്‍ നില്‍ക്കേ ധവാന്‍ പുറത്തായി.

വണ്‍ഡൗണായി എത്തിയ കൂറ്റനടിക്കാരന്‍ ഹര്‍ദീക് പാണ്ഡ്യ ഒരു റണ്‍സ് പോലും എടുക്കാതെ പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലി വെറും 11 പന്തില്‍ മൂന്ന് സിക്‌സറുകള്‍ പറത്തി 26 റണ്‍സും ധോണി രണ്ട് പന്തില്‍ ഒരു സിക്‌സ് സഹിതം 7 റണ്‍സും എടുത്ത് പുറത്താകാതെ നിന്നു. കീവിസിന് വേണ്ടി സോധി നാലോവറില്‍ 25 റണ്‍സിന് 2 വിക്കറ്റ് വീഴ്ത്തി. ബൗള്‍ട്ടും സൗത്തിയും നാലോവറില്‍ 49ഉം 44ഉം വീതം റണ്‍സ് വഴങ്ങി.

Story first published: Wednesday, November 1, 2017, 18:36 [IST]
Other articles published on Nov 1, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍