വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സ് ടെസ്റ്റ്: ഇന്ത്യക്ക് ഇന്ന് നിര്‍ണായകം... തോല്‍വിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇവ നടക്കണം

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ പരുങ്ങുകയാണ്. ഒന്നാമിന്നിങ്‌സില്‍ 107 റണ്‍സിന് കൂടാരം കയറിയ ഇന്ത്യക്ക് ബൗളിങിലും തിരിച്ചടി നേരിട്ടതാണ് വിനയായത്. ബൗളിങില്‍ തുടക്കത്തില്‍ ലഭിച്ച ആധിപത്യം ഇന്ത്യക്ക് പിന്നീട് മുതലാക്കാന്‍ കഴിയാതെ പോവുകയായിരുന്നു.

നാല് വിക്കറ്റ് കൈയിലിരിക്കേ 250 റണ്‍സിന്റെ ലീഡാണ് നിലവില്‍ ഇംഗ്ലണ്ടിനുള്ളത്. അതുകൊണ്ട് തന്നെ നാലാം ദിനമായ ഇന്ന് ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമാണ്. മല്‍സരഗതി തന്നെ തീരുമാനിക്കാന്‍ ഇന്നത്തെ ദിവസത്തിനു സാധിക്കും.

<strong>പ്രീമിയര്‍ ലീഗ്: മൂന്നടിച്ച് ചെല്‍സി തുടങ്ങി... ടോട്ടനമിനും വിജയത്തുടക്കം</strong>പ്രീമിയര്‍ ലീഗ്: മൂന്നടിച്ച് ചെല്‍സി തുടങ്ങി... ടോട്ടനമിനും വിജയത്തുടക്കം

ഇന്ത്യയുടെ രക്ഷകനായി മഴയെത്തുമോ?

ഇന്ത്യയുടെ രക്ഷകനായി മഴയെത്തുമോ?

കളിയുടെ ആദ്യ രണ്ട് ദിനങ്ങള്‍ ഏറെ കളിച്ചത് മഴ തന്നെയായിരുന്നു. ഒന്നാംദിനം പൂര്‍ണ്ണായി മഴയെടുത്തപ്പോള്‍ രണ്ടാംദിനം 40 ഓവറോളമാണ് ആകെ മല്‍സരം നടന്നത്. പക്ഷേ, മഴ മാറിയ തക്കത്തില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ഇംഗ്ലണ്ട് അവസാനിപ്പിക്കുകയായിരുന്നു. ഇത് ഇന്ത്യക്ക് ആഘാതമായി.

നാലാംദിനമായ ഇന്ന് മഴയെത്തിയാല്‍ അത് മല്‍സര ഫലത്തെ ഏറെ സ്വാധിനിക്കും. ചുരുക്കി പറഞ്ഞാല്‍, ഇന്ത്യയുടെ രക്ഷക റോള്‍ വഹിക്കാന്‍ ഏറ്റവും നന്നായി സാധിക്കുക മഴയ്ക്കു തന്നെയാണ്. എത്രത്തോളം ഓവറുകള്‍ മഴ നഷ്ടപ്പെടുത്തുന്നുവോ അത്രത്തോളം മല്‍സരം സമനിലയിലേക്കുള്ള സാധ്യത കൂടുതലാക്കും. ലോര്‍ഡ്‌സില്‍ മഴ പെയ്താല്‍ വില്ലനാവുക ഇംഗ്ലണ്ടിന് മാത്രമാണ് എന്നതാണ് സത്യം. ലോര്‍ഡ്‌സിലെ ഇപ്പോഴത്തെ കാലവസ്ഥയില്‍ മഴ പെയ്യാനുള്ള സാധ്യത കൂടുതലാണ്.

ആത്മവിശ്വാസം തിരിച്ചെടുത്ത് പൊരുതണം...

ആത്മവിശ്വാസം തിരിച്ചെടുത്ത് പൊരുതണം...

ഒരുഘട്ടത്തില്‍ ഇംഗ്ലണ്ടിന്റെ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെ വേഗത്തില്‍ പുറത്താക്കാന്‍ ഇന്ത്യന്‍ ബൗളിങ് നിരയ്ക്ക് കഴിഞ്ഞിരുന്നു. 89 റണ്‍സെടുക്കുന്നതിനിടെ കീറ്റണ്‍ ജെന്നിങ്‌സ്, അലെസ്റ്റര്‍ കുക്ക്, ക്യാപ്റ്റന്‍ ജോ റൂട്ട്, ഓലി പോപ്പ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്.

എന്നാല്‍, പിന്നീട് വിരാട് കോലിയുടെ തന്ത്രങ്ങള്‍ ഇംഗ്ലീഷ് മധ്യനിരയുടെയും വാലറ്റനിരയുടെയും പോരാട്ടത്തില്‍ തകര്‍ന്നു പോവുകയായിരുന്നു. ക്രിസ് വോക്‌സ് (120*) സെഞ്ച്വറിയുമായും ജോണി ബെയര്‍സ്‌റ്റോവ് (93) തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെയും ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. ഇത് മല്‍സരത്തില്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്.

ഇന്ന് തുടക്കത്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ ശേഷിക്കുന്ന വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്ക് കഴിയണം. അതോടൊപ്പം, സമനില ലക്ഷ്യംവച്ച് ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ നന്നായി പൊരുതേണ്ടതും അനിവാര്യമാണ്. ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ മനസ്സുവച്ച് പൊരുതിയാല്‍ മല്‍സരം സമനിലയിലെങ്കിലും അവസാനിപ്പിക്കാന്‍ കഴിയും.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ..

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, August 12, 2018, 10:48 [IST]
Other articles published on Aug 12, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X