ക്രിക്കറ്റില്‍ വീണ്ടും ഇന്ത്യ വാഴുംകാലം... ടെസ്റ്റിനു പിന്നാലെ ഏകദിനത്തിലും കോലിക്കൂട്ടം അമരത്ത്

Written By:
ടെസ്റ്റിൽ മാത്രമല്ല, ഏകദിന റാങ്കിങ്ങിലും ടീം ഇന്ത്യ മുന്നിൽ തന്നെ | Oneindia Malayalam

ദുബയ്: വിരാട് കോലിക്കു കീഴില്‍ ടീം ഇന്ത്യ ലോക ക്രിക്കറ്റിനെ കാല്‍ക്കീഴിലാക്കിയിരിക്കുകയാണ്. ടെസ്റ്റിലെ അപ്രമാദിത്വം ഏകദിനത്തിലും ആവര്‍ത്തിക്കുന്ന ടീം ഇന്ത്യ പുതിയ റാങ്കിങില്‍ ഒന്നാംസ്ഥാനത്തേക്കു കുതിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ചരിത്ര വിജയമാണ് ടീം ഇന്ത്യെ ലോക ഒന്നാംനമ്പറുകാരാക്കിയത്. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യ ഏകദിന പരമ്പര കൂടിയാണ് ഇന്ത്യ സ്വന്തമാക്കിയത്.

1

പരമ്പരയില്‍ ഇനി ശേഷിക്കുന്ന ആറാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ തോറ്റാലും ഇന്ത്യയുടെ ഒന്നാംറാങ്ക് നഷ്ടമാവില്ല. 122 പോയിന്റുമായാണ് ഇന്ത്യ റാങ്കിങില്‍ മുന്നിലെത്തിയത്. രണ്ടാംസ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയ്ക്കു മേല്‍ ഇന്ത്യക്കു നാലു പോയിന്റിന്റെ ലീഡുണ്ട്. ദക്ഷിണാഫ്രിക്കയേക്കാള്‍ രണ്ടു പോയിന്റ് പിന്നിലായി ഇംഗ്ലണ്ടാണ് (116) മൂന്നാംസ്ഥാനത്ത്. ന്യൂസിലന്‍ഡ് (115), ഓസ്‌ട്രേലിയ (112) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്ക്കു മുമ്പ് 119 പോയിന്റുമായി രണ്ടാംസ്ഥാനത്തായിരുന്നു കോലിയും സംഘവും. രണ്ടു പോയിന്റിന്റെ ലീഡുമായി ദക്ഷിണാഫ്രിക്കയായിരുന്നു മുന്നില്‍. എന്നാല്‍ ഏകദിന പരമ്പരയില്‍ അപ്രതീക്ഷിത ജയം കൊയ്്ത ഇന്ത്യ ദക്ഷിണാഫ്രിക്കയെ പിന്തള്ളുകയായിരുന്നു. സെഞ്ചൂറിയനില്‍ നടക്കാനിരിക്കുന്ന ആറാം ഏകദിനത്തിലും ജയിച്ച് പരമ്പര 5-1ന് നേടിയാല്‍ ഇന്ത്യക്കു റാങ്കിങില്‍ ഒരു പോയിന്റ് കൂടി ലഭിക്കും.

Story first published: Wednesday, February 14, 2018, 12:19 [IST]
Other articles published on Feb 14, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍