Ind vs Aus: ഇന്ത്യക്കു ജയിക്കാന്‍ എന്തിന് കോലി? ഇല്ലാതെ എത്ര ജയിച്ചിരിക്കുന്നു- ഗവാസ്‌കര്‍

ഓസ്‌ട്രേലിയക്കെതിരേ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ക്യാപ്റ്റന്‍ വിരാട് കോലിയില്ലാതെയും ഇന്ത്യന്‍ ടീമിനു വിജയിക്കാന്‍ സാധിക്കുമെന്നു മുന്‍ ഇതിഹാസം സുനില്‍ ഗവാസ്തര്‍ അഭിപ്രായപ്പെട്ടു. നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ മാത്രമേ കോലി ഇന്ത്യക്കു വേണ്ടി കളിക്കുകയുള്ളൂ. ഭാര്യയുടെ പ്രസവത്തെ തുടര്‍ന്ന് ഒന്നാം ടെസ്റ്റിനു ശേഷം അദ്ദേഹം നാട്ടിലേക്കു മടങ്ങും.

നിലവിലെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയുട അവകാശികള്‍ കൂടിയായ ഇന്ത്യ ഇതു നിലനിര്‍ത്താമെന്ന ആത്മവിശ്വാസത്തിലാണ് ടെസ്റ്റ് പരമ്പരയില്‍ ഇറങ്ങുക. എന്നാല്‍ കോലിയുടെ അഭാവം ടീമിന്റെ സാധ്യതകളെ ബാധിക്കുമോയെന്നു പലരും ആശങ്ക പ്രകടിപ്പിച്ചിരിക്കെയാണ് കോലിയില്ലാതെയും ഇന്ത്യ ശക്തരാണെന്നു ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്.

എത്ര വിജയങ്ങള്‍ നേടിയിരിക്കുന്നു

എത്ര വിജയങ്ങള്‍ നേടിയിരിക്കുന്നു

കോലിയുടെ അഭാവം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു തിരിച്ചടിയായി മാറില്ലെന്നും ടീമിലെ മറ്റു താരങ്ങള്‍ അവസരത്തിനൊത്തുയര്‍ന്ന് ഈ അഭാവം നികത്തുമെന്നും ഗവാസ്‌കര്‍ പറയുന്നു.

വിരാട് കളിച്ചിട്ടില്ലാത്തപ്പോഴെല്ലാം ഇന്ത്യ വിജയിച്ചതായി നിങ്ങള്‍ക്കു നോക്കിയാല്‍ മനസ്സിലാലും. ഓസ്‌ട്രേലിയക്കെതിരായ ധര്‍മശാല ടെസ്റ്റ്, അഫ്ഗാനിസ്താനെതിരായ ടെസ്റ്റ്, 2018ലെ നിദാഹാസ് ട്രോഫി, ഏഷ്യാ കപ്പ് എന്നിവയെല്ലാം ഇതിനു ഉദാഹരണങ്ങളാണെന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.

ആരു നയിക്കും?

ആരു നയിക്കും?

കോലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കെതിരേയുള്ള രണ്ടു മുതല്‍ നാലു വരെയുള്ള ടെസ്റ്റുകളില്‍ ഇന്ത്യയെ ആരു നയിക്കുമെന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ പ്രഖ്യാപിക്കണമെന്നു ഗവാസ്‌കര്‍ ആവശ്യപ്പെട്ടു.

കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര എന്നിവരുടെ ഉത്തരവാദിത്വം വര്‍ധിക്കും. കഴിവിന്റെ പരമാവധി ഇരുവരും പുറത്തെടുക്കേണ്ടി വരും. ക്യാപ്റ്റന്‍സി രഹാനെയെ സഹായിക്കുമെന്നാണ് കരുതുന്നത്. സാഹചര്യങ്ങളെ നിയന്ത്രണത്തിലാക്കാനും കുറേക്കൂടി സുരക്ഷിതത്വം തോന്നാനും ഇത് രഹാനെയെ സഹായിക്കും. വിരാടിന്റെ അഭാവത്തില്‍ ആരു നയിക്കണമെന്നതിനെക്കുറിച്ച് സെലക്ഷന്‍ കമ്മിറ്റിക്കു കൃത്യമായ ധാരണയുണ്ടാവും. ടെസ്റ്റ് ക്യാപ്റ്റനായി രഹാനെ തിളങ്ങിയിട്ടുണ്ടെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

പുജാരയുടെ പ്രകടനം

പുജാരയുടെ പ്രകടനം

ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കു വേണ്ടി മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ കെല്‍പ്പുള്ള താരമാണ് ചേതേസ്വര്‍ പുജാരയെന്നു ഗവാസ്‌കര്‍ പറയുന്നു. പുജാരയെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ അനുവദിക്കുകയാണ് ചെയ്യേണ്ടത്.

താരങ്ങളുട സ്വാഭാവികമായ ശൈലിയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുത്. വീരേന്ദര്‍ സെവാഗിനോട് എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടതെന്നു നിങ്ങള്‍ പറഞ്ഞു കൊടുക്കാറില്ല. അതുപോലെ തന്നെ പുജാരയെയും നിയന്ത്രിക്കാന്‍ ശ്രമിക്കരുത്. സെഞ്ച്വറികളും റണ്‍സും നേടുന്നിടത്തോളം കാലം എങ്ങനെയാണ് റണ്‍സെടുക്കേണ്ടതെന്നു പുജാരയോടു പറയേണ്ട ആവശ്യമില്ലെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, November 21, 2020, 16:00 [IST]
Other articles published on Nov 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X