വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പിങ്ക് ബോള്‍ ടെസ്റ്റ്: ബംഗ്ലാദേശ് തരിപ്പണം, ഇന്ത്യക്ക് ഇന്നിങ്സ് ജയം... പരമ്പര തൂത്തുവാരി

മൂന്നു ദിവസം കൊണ്ടാണ് ബംഗ്ലാദേശിനെ ഇന്ത്യ തകര്‍ത്തത്

1
46120

കൊല്‍ക്കത്ത: കന്നി പിങ്ക് ബോള്‍ ടെസ്റ്റ് ഇന്ത്യ വമ്പന്‍ ജയവുമായി ആഘോഷിച്ചു. രണ്ടാം ടെസ്റ്റില്‍ ഇന്നിങ്‌സിനും 46 റണ്‍സിനുമാണ് ബംഗ്ലാദേശിനെ ഇന്ത്യ കെട്ടുകെട്ടിച്ചത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തു. ആറു വിക്കറ്റിന് 152 റ്ണ്‍സെന്ന നിലയില്‍ മൂന്നാം ദിനം രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ച ബംഗ്ലാദേശിനെ ഇന്ത്യ 195ന് എറിഞ്ഞിടുകയായിരുന്നു. രണ്ടാംദിനം ബാറ്റിങിനിടെ പരിക്കു കാരണം റിട്ടയേര്‍ഡ് ഹര്‍ട്ടായ മഹമ്മൂദുള്ളയ്ക്കു മൂന്നാം ദിനം ഇറങ്ങാനായില്ല.

ishant

അഞ്ചു വിക്കറ്റെടുത്ത ഉമേഷ് യാദവും നാലു വിക്കറ്റ് കൊയ്ത ഇഷാന്ത് ശര്‍മയുമാണ് ബംഗ്ലാദേശിന്റെ അന്തകരായത്. മുഷ്ഫിഖുര്‍ റഹീം (74) മാത്രമേ ബംഗ്ലാ നിരയില്‍ പിടിച്ചുനിന്നുള്ളൂ. മഹമ്മുദുള്ള (39), അല്‍ അമീന്‍ ഹുസൈന്‍ (21) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.ഇന്ത്യക്കു വേണ്ടി ഇഷാന്ത് രണ്ടിങ്‌സുകളിലായി ഒമ്പതും ഉമേഷ് എട്ടും വിക്കറ്റ് വീഴ്ത്തി. ഇഷാന്താണ് കളിയിലെയും പരമ്പരയിലെയും താരമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ച്ചയായി നാലാം ടെസ്റ്റിലാണ് ഇന്ത്യ ഇന്നിങ്‌സ് വിജയം കൊയ്തത്. ഇതു പുതിയ ലോക റെക്കോര്‍ഡ് കൂടിയാണ്. ടെസ്റ്റ് ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം ഇത്രയും കളികളില്‍ തുടര്‍ച്ചയായി ഇന്നിങ്‌സ് വിജയങ്ങള്‍ നേടിയത്.

241 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡുമായി ബംഗ്ലാദേശിനെ വീണ്ടും ബാറ്റിങിനയച്ച ഇന്ത്യ രണ്ടാം ദിനം തന്നെ ആറു വിക്കറ്റുകള്‍ കൊയ്ത് പിടിമുറുക്കിയിരുന്നു. രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ബംഗ്ലാദേശ് രണ്ടാമിന്നിങ്‌സില്‍ ആറു വിക്കറ്റിന് 152 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു. ഇന്ത്യയേക്കാള്‍ 89 റണ്‍സിന് പിറകിലായിരുന്നു സന്ദര്‍ശകര്‍.

നേരത്തേ ബംഗ്ലാദേശിനെ ആദ്യദിനം ഒന്നാമിന്നിങ്‌സില്‍ വെറും 106 റണ്‍സിന് കോലിപ്പട എറിഞ്ഞിട്ടിരുന്നു. അഞ്ചു വിക്കറ്റെടുത്ത ഇഷാന്ത് ശര്‍മയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ഉമേഷ് യാദവും രണ്ടു വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ബംഗ്ലാദേശിന്റെ കഥ കഴിച്ചത്. മറുപടി ബാറ്റിങില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 347 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നായകന്‍ വിരാട് കോലിയുടെ (136) 27ാം ടെസ്റ്റ് സെഞ്ച്വറിയാണ് ഇന്ത്യക്കു കരുത്തായത്. ചേതേശ്വര്‍ പുജാര (55), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (51) എന്നിവരും ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നു. രണ്ടാമിന്നിങ്‌സില്‍ ഷദ്മാന്‍ ഇസ്ലാം (0), ഇംറുല്‍ ഖയസ് (5), ക്യാപ്റ്റന്‍ മൊമിനുല്‍ ഹഖ് (0), മുഹമ്മദ് മിതുന്‍ (6), മഹമ്മുദുള്ള (39, റിട്ടയേര്‍ട് ഹര്‍ട്ട്), മെഹ്ദി ഹസന്‍ (15), തെയ്ജുല്‍ ഇസ്ലാം (11) എന്നിവരെയാണ് ബംഗ്ലാദേശിന് രണ്ടാംദിനം നഷ്ടമായത്.

തുടക്കത്തില്‍ തന്നെ വിക്കറ്റ്
മൂന്നാം ദിനം തുടങ്ങി മൂന്നാം ഓവറില്‍ തന്നെ ഇന്ത്യ ബംഗ്ലാദേശിന്റെ ഏഴാം വിക്കറ്റും പീഴ്ത്തി. പേസര്‍ ഇബാദത്ത് ഹുസൈനാണ് (0) പുറത്തായത്. ഉമേഷ് യാദവിന്റെ ബൗളിങില്‍ സ്ലിപ്പില്‍ വിരാട് കോലിക്കു അനായാസ ക്യാച്ച് നല്‍കിയാണ് താരത്തിന്റെ മടക്കം.

മുഷ്ഫിഖുറിനെ വീഴ്ത്തി
ബംഗ്ലാദേശ് നിരയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കെട്ടഴിച്ച മുഷ്ഫിഖുറിന്റെ (74) വിലപ്പെട്ട വിക്കറ്റ് പേസര്‍ ഉമേഷിനായിരുന്നു. 96 പന്തുകളില്‍ നിന്നും 13 ബൗണ്ടറികളോടെ 74 റണ്‍സെടുത്ത മുഷ്ഫിഖുര്‍ വമ്പനടിക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. എക്‌സ്ട്രാ കവറില്‍ ജഡേജയാണ് അനായാസ ക്യാച്ചിലൂടെ മുഷ്ഫിഖുറിനെ മടക്കിയത്.

മുഷ്ഫിഖുറിനെ വീഴ്ത്തി
ബംഗ്ലാദേശ് നിരയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കെട്ടഴിച്ച മുഷ്ഫിഖുറിന്റെ (74) വിലപ്പെട്ട വിക്കറ്റ് പേസര്‍ ഉമേഷിനായിരുന്നു. 96 പന്തുകളില്‍ നിന്നും 13 ബൗണ്ടറികളോടെ 74 റണ്‍സെടുത്ത മുഷ്ഫിഖുര്‍ വമ്പനടിക്ക് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുകയായിരുന്നു. എക്‌സ്ട്രാ കവറില്‍ ജഡേജയാണ് അനായാസ ക്യാച്ചിലൂടെ മുഷ്ഫിഖുറിനെ മടക്കിയത്.

കാത്തിരുന്ന വിക്കറ്റ്
പരിക്കേറ്റ മഹമ്മുദുള്ള മൂന്നാം ദിനം ഇറങ്ങില്ലെന്ന് അറിയിച്ചതോടെ ഇന്ത്യ കാത്തിരുന്നത് അവസാന വിക്കറ്റിനായിരുന്നു. ഉമേഷാണ് ഇന്ത്യന്‍ വിജയമുറപ്പിച്ച അവസാന വിക്കറ്റിന് അവകാശി. അല്‍ അമീന്‍ ഹുസൈനെ (21) സാഹയുടെ കൈകളിലെത്തിച്ച് ഉമേഷ് ഇന്ത്യയുടെ ഇന്നിങ്‌സ് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. അതോടൊപ്പം താരം അഞ്ചു വിക്കറ്റ് നേട്ടത്തിനും അര്‍ഹനായി.

Story first published: Sunday, November 24, 2019, 14:14 [IST]
Other articles published on Nov 24, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X