വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മെല്‍ബണ്‍ ടെസ്റ്റ്: ഇന്ത്യക്കു മികച്ച സ്‌കോര്‍,7ന് 443 ഡിക്ലയേര്‍ഡ്, ഓസീസ് വിക്കറ്റ് പോവാതെ 8 റണ്‍സ്

106 റണ്‍സെടുത്ത പുജാരയാണ് ഇന്ത്യയുടെ ടോപ്സ്കോറര്‍

By Manu
മെല്‍ബണ്‍ ടെസ്റ്റിൽ ഇന്ത്യക്കു മികച്ച സ്‌കോര്‍ | #AUSvsIND | Oneindia Malayalam
1
43625

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ഏഴു വിക്കറ്റിന് 443 റണ്‍സെടുത്ത് ഒന്നാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങില്‍ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോള്‍ ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ എട്ടു റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യക്കൊപ്പമെത്താന്‍ അവര്‍ക്കു 435 റണ്‍സ് കൂടി വേണം. മാര്‍ക്കസ് ഹാരിസും (5*) ആരോണ്‍ ഫിഞ്ചുമാണ് (3*) ക്രീസിലുള്ളത്.

നാലു റണ്‍സെടുത്ത രവീന്ദ്ര ജഡേജ പുറത്തായതിനു പിന്നാലെ ഇന്ത്യ ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 63 റണ്‍സുമായി രോഹിത് ശര്‍മയാണ് അപ്പോള്‍ ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്നത്. 114 പന്തില്‍ അഞ്ചു ബൗണ്ടറികളോടയാണ് രോഹിത് 63 റണ്‍സെടുത്തത്.

1

ചേതേശ്വര്‍ പുജാരയുടെ പരമ്പരയിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറയിട്ടത്. പുജാര 106 റണ്‍സ് നേടി പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലി (82), അജിങ്ക്യ രഹാനെ (34), റിഷഭ് പന്ത് (39), രവീന്ദ്ര ജഡേജ (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

294 പന്തില്‍ 10 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു പുജാരയുടെ ഇന്നിങ്‌സ്. കരിയറിലെ 17ാമത്തെയും ടെസ്റ്റ് സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. നേരത്തേ അഡ്‌ലെയ്ഡില്‍ നടന്ന ഒന്നാം ടെസ്റ്റിലും പുജാര സെഞ്ച്വറി കണ്ടെത്തിയിരുന്നു. രണ്ടിന് 215 റണ്‍സെന്ന നിലയിലാണ് ഇന്ത്യ രണ്ടാംദിനം കളി പുനരാരംഭിച്ചത്. ഓസീസിനായി പാറ്റ് കമ്മിന്‍സ് മൂന്നു വിക്കറ്റെടുത്തപ്പോള്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന് രണ്ടു വിക്കറ്റ് ലഭിച്ചു. അരങ്ങേറ്റക്കാരനായ മയാങ്ക് അഗര്‍വാളിന്റെയും (76) ഹനുമാ വിഹാരിയുടെയും (8) വിക്കറ്റുകളാണ് ഇന്ത്യക്കു ആദ്യദിനം നഷ്ടമായത്. 161 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമുളള്‍പ്പെട്ടതാണ് മയാങ്കിന്റെ ഇന്നിങ്‌സ്.

തകര്‍പ്പന്‍ കൂട്ടുകെട്ട്

തകര്‍പ്പന്‍ കൂട്ടുകെട്ട്

പുജാരയും കോലിയും മൂന്നാം വിക്കറ്റില്‍ തകര്‍പ്പന്‍ കൂട്ടുകെട്ടാണുണ്ടാക്കിയത്. 170 റണ്‍സാണ് ഇരുവരും കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലും സെഞ്ച്വറി നേടിയേക്കുമെന്ന് സൂചന നല്‍കിയ കോലിയെ പുറത്താക്കി സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ കുതിപ്പിന് ബ്രേക്കിട്ടത്. 82 റണ്‍സെടുത്ത കോലിയെ സ്റ്റാര്‍ക്കിന്റെ ബൗളിങില്‍ ഫിഞ്ച പിടികൂടുകയായിരുന്നു. 204 പന്തില്‍ ഒമ്പത് ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ഇന്ത്യന്‍ നായകന്റെ ഇന്നിങ്‌സ്. ഇന്ത്യന്‍ സ്‌കോര്‍ 293ല്‍ വച്ചാണ് കോലി കളംവിട്ടത്.

പിന്നാലെ പുജാരയും

പിന്നാലെ പുജാരയും

കോലി പുറത്തായി തൊട്ടു പിന്നാലെ പുജാരയും ക്രീസ് വിട്ടു. ടീം സ്‌കോറിലേക്കു ആറു റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ പുജാരയുടെ മാരത്തണ്‍ ഇന്നിങ്‌സ് പാറ്റ് കമ്മിന്‍സ് അവസാനിപ്പിക്കുകയായിരുന്നു. 319 പന്തുകള്‍ നേരിട്ടാണ് അദ്ദേഹം 106 റണ്‍സെടുത്തത്. 10 ബൗണ്ടറികളും ഇന്നിങ്‌സിലുണ്ടായിരുന്നു. കമ്മിന്‍സിന്റെ ബൗളിങില്‍ പുജാര ബൗള്‍ഡാവുകയായിരുന്നു.

കൂട്ടുകെട്ട് തകര്‍ത്ത് ലിയോണ്‍

കൂട്ടുകെട്ട് തകര്‍ത്ത് ലിയോണ്‍

അഞ്ചാം വിക്കറ്റില്‍ രോഹിത്- രഹാനെ സഖ്യം 62 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി കുതിക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയ തിരിച്ചടിക്കുന്നത്. രഹാനെയെ (34) പുറത്താക്കി ലിയോണ്‍ ഓസീസിന് ബ്രേക്ക്ത്രൂ നല്‍കുകയായിരുന്നു.
76 പന്തുകളില്‍ രണ്ടു ബൗണ്ടറികളോടെയാണ് രഹാനെ 34 റണ്‍സ് നേടിയത്. ടീം സ്‌കോര്‍ 361ല്‍ വച്ച് ലിയോണിന്റെ ബൗളിങില്‍ താരം വിക്കറ്റിനു മുന്നില്‍ കുരുങ്ങുകയായിരുന്നു.കളിയില്‍ ലിയോണിന്റെ ആദ്യത്തെ വിക്കറ്റ് കൂടിയായിരുന്നു ഇത്.

രോഹിത്- പന്ത് സഖ്യം

രോഹിത്- പന്ത് സഖ്യം

ആറാം വിക്കറ്റിലും ഇന്ത്യ മികച്ച കൂട്ടുകെട്ടുണ്ടാക്കി. രോഹിത്- പന്ത് സഖ്യം 76 റണ്‍സാണ് ആറാം വിക്കറ്റില്‍ നേടിയത്. എന്നാല്‍ സ്റ്റാര്‍ക്ക് ഈ സഖ്യത്തെ വേര്‍പിരിക്കുകയായിരുന്നു. 39 റണ്‍സെടുത്ത പന്തിനെ സ്റ്റാര്‍ക്ക് ഉസ്മാന്‍ ഖവാജയ്ക്കു സമ്മാനിച്ചു. ഇന്ത്യ ആറിന് 437.
തുടര്‍ന്നെത്തിയ ജഡേജ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായതിനു പിന്നാലെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു.

Story first published: Thursday, December 27, 2018, 14:59 [IST]
Other articles published on Dec 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X