വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍മഴ പെയ്യിച്ചിട്ടും രക്ഷയില്ല, പിടിച്ചുകെട്ടി വിന്‍ഡീസ്, ഇന്ത്യക്കു സമനില മാത്രം...

ഇന്ത്യ എ - വിന്‍ഡീസ് എ അനൗദ്യോഗിക ടെസ്റ്റ് സമനിലയില്‍

ബെക്കന്‍ഹാം: റണ്‍മല പടുത്തുയര്‍ത്തിയിട്ടും ഇന്ത്യന്‍ ടീമിന് ജയിക്കാനായില്ല. വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരായ അനൗദ്യോഗിക ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു സമനില കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

രണ്ടാമിന്നിങ്‌സില്‍ 600ല്‍ കൂടുതല്‍ റണ്‍സാണ് മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ നയിച്ച ഇന്ത്യ അടിച്ചുകൂട്ടിയത്. പക്ഷെ വിന്‍ഡീസിന്റെ പോരാട്ടവീര്യം ഇന്ത്യക്കു ജയം നിഷേധിക്കുകയായിരുന്നു. രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റായിരുന്നു ഇത്.

360 റണ്‍സ് വിജയലക്ഷ്യം

360 റണ്‍സ് വിജയലക്ഷ്യം

360 റണ്‍സിന്റെ വന്‍ വിജയലക്ഷ്യമാണ് വിന്‍ഡീസിന് ഇന്ത്യന്‍ എ ടീം നല്‍കിയത്. എന്നാല്‍ വിന്‍ഡീസ് ഏഴു വിക്കറ്റിന് 245 റണ്‍സെടുത്തു നില്‍ക്കവെ മല്‍സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. 61 റണ്‍സെടുത്ത ജെര്‍മെയ്ന്‍ ബ്ലാക്‌വുഡാണ് വിന്‍ഡീസിന്റെ ടോപ്‌സ്‌കോറര്‍.
ജോണ്‍ കാംബെല്‍ 44ഉം സുനില്‍ ആംബ്രിസ് 42ഉം റണ്‍സെടുത്ത് പുറത്തായി. ഇന്ത്യക്കു വേണ്ടി ജയന്ത് യാദവ്, നിവദീപ് സെയ്‌നി, ഷബഹാസ് നദീം എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍

ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍

രണ്ടാമിന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. ആറു വിക്കറ്റ് നഷ്ടത്തില്‍ 609 റണ്‍സെടുത്ത് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിുന്നു. പൃഥ്വി ഷായുടെയും (188) രവികുമാര്‍ സമര്‍ഥിന്റെയും (137) ഉജ്ജ്വല സെഞ്ച്വറികളാണ് ഇന്ത്യയെ വന്‍ സ്‌കോറിലെത്തിച്ചത്.
ക്യാപ്റ്റന്‍ കരുണ്‍ സെഞ്ച്വറിക്കു തൊട്ടരികില്‍ വച്ച് പുറത്താവുകയായിരുന്നു. 93 റണ്‍സാണ് താരം നേടിയത്. മയാങ്ക് അഗര്‍വാളാണ് (68) ടീമിന്റെ മറ്റൊരു സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി

ആദ്യ ഇന്നിങ്‌സില്‍ നിരാശപ്പെടുത്തി

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം നിരാശാജനകമായിരുന്നു. 150 റണ്‍സ് പോലും തികയ്ക്കാനാവാതെയാണ് ഇന്ത്യ കൂടാരം കയറിയത്. വെറും 133 റണ്‍സില്‍ ഇന്ത്യ പുറത്താവുകയായിരുന്നു. ഹനുമ വിഹാരി (37), വിജയ് ശങ്കര്‍ (34), കരുണ്‍ (20), ഷഹബാസസ് നദീം (15) എന്നിവര്‍ മാത്രമേ ഇന്ത്യന്‍ നിരയില്‍ രണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

സ്‌പോര്‍ട്‌സ് ഇഷ്ടമാണോ? എങ്കില്‍ മൈഖേല്‍ വായിക്കൂ.

കായിക ലോകത്തെ പുതിയ വാര്‍ത്തകള്‍ അറിയാന്‍ malayalam mykhel വായിക്കൂ. മൊബൈല്‍ അലെര്‍ട്ടുകള്‍ കൃത്യമായി ലഭിക്കാന്‍ മുകള്‍ ഭാഗത്ത് കാണുന്ന ബെല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യൂ.

Story first published: Sunday, July 8, 2018, 13:18 [IST]
Other articles published on Jul 8, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X