വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കാര്യവട്ടം ഏകദിനം: ഇന്ത്യ എയ്ക്കു തകര്‍പ്പന്‍ ജയം, ദക്ഷിണാഫ്രിക്ക തരിപ്പണം

69 റണ്‍സിനാണ് ഇന്ത്യയുടെ ജയം

India A Beat South Africa A by 69 runs At Karyavattom, Trivandrum | Oneindia Malayalam

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരേ ഇന്ത്യ എയ്ക്കു 69 റണ്‍സിന്റെ ഉജ്ജ്വല ജയം. പിച്ചിലെ ഈര്‍പ്പം കാരണം 47 ഓവര്‍ വീതമാക്കി വെട്ടിക്കുറച്ച മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനയക്കപ്പെട്ട ഇന്ത്യ ആറു വിക്കറ്റിന് 327 റണ്‍സ് വാരിക്കൂട്ടി. മറുപടിയില്‍ രണ്ടോവര്‍ ബാക്കിനില്‍ക്കെ 258ന് ദക്ഷിണാഫ്രിക്ക പുറത്താവുകയായിരുന്നു.

റീസ്സ ഹെന്‍ഡ്രിക്‌സിന്റെ (110) സെഞ്ച്വറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല. 108 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹെന്റിച്ച് ക്ലാസെനാണ് (58) മറ്റൊരു സ്‌കോറര്‍. അഞ്ചു വിക്കറ്റെടുത്ത സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ദക്ഷിണാഫ്രിക്കയുടെ അന്തകനായത്. അക്ഷര്‍ പട്ടേല്‍ രണ്ടു വിക്കറ്റെടുത്തു.

കത്തിക്കയറി ദുബെയും അക്ഷറും

കത്തിക്കയറി ദുബെയും അക്ഷറും

ശിവം ദുബെയുടെയും അക്ഷര്‍ പട്ടേലിന്റെയും വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ദുബെ പുറത്താവാതെ 79 റണ്‍സ് നേടിയപ്പോള്‍ അക്ഷര്‍ 60 റണ്‍സാണ് അടിച്ചെടുത്തത്.
വെറും 60 പന്തില്‍ ആറു സിക്‌സറുകളും മൂന്നു ബൗണ്ടറികളുമടക്കമാണ് ദുബെ 79 റണ്‍സെടുത്തതെങ്കില്‍ അക്ഷര്‍ 36 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. അപരാജിതമായ ഏഴം വിക്കറ്റില്‍ 68 പന്തില്‍ 121 റണ്‍സാണ് ഇരുവരും വാരിക്കൂട്ടിയത്.

തുടക്കം മുതലാക്കാനാതെ ഗില്‍

തുടക്കം മുതലാക്കാനാതെ ഗില്‍

മികച്ച രീതിയിലാണ് ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യക്കു വേണ്ടി തുടങ്ങിയത്. എന്നാല്‍ അര്‍ധസെഞ്ച്വറിക്ക് നാലു റണ്‍സ് അകലെ താരം പുറത്താവുകയായിരുന്നു.
47 പന്തില്‍ ഏഴു ബൗണ്ടറികളോടെയാണ് ഗില്‍ 46 റണ്‍സെടുത്തത്. ആദ്യ വിക്കറ്റില്‍ റുതുരാജ് ഗെയ്ക്ക്വാദിനൊപ്പം 54 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ഗില്ലിനു കഴിഞ്ഞു.

ഭേദപ്പെട്ട പ്രകടനുമായി പാണ്ഡെ, കിഷന്‍

ഭേദപ്പെട്ട പ്രകടനുമായി പാണ്ഡെ, കിഷന്‍

നായകന്‍ മനീഷ് പാണ്ഡെയും യുവ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയ മറ്റുള്ളവര്‍. നാലാമതായി ഇറങ്ങിയ പാണ്ഡെ 39ഉം അഞ്ചാമനായി ക്രീസിലെത്തിയ കിഷന്‍ 37 റണ്‍സുമെടുത്തു പുറത്തായി. ക്രുനാല്‍ പാണ്ഡ്യക്കു 14 റണ്‍സെടുക്കാനേ ആയുള്ളൂ.

Story first published: Thursday, August 29, 2019, 17:51 [IST]
Other articles published on Aug 29, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X