കാര്യവട്ടം ഏകദിനം: ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ ജയം, സഞ്ജു സാംസണ്‍ ഹീറോ

Sanju Samson stars in IND A’s 36-run win Vs South Africa | Oneindia Malayalam

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. 20 ഓവറില്‍ 205 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്ക എ ടീമിന്റെ പോരാട്ടം 168 റണ്‍സില്‍ അവസാനിച്ചു. പരമ്പരയിലെ അവസാന ഏകദിനം 36 റണ്‍സിന് ഇന്ത്യ കൈക്കലാക്കി. നേരത്തെ, ആദ്യ മൂന്നു ഏകദിനങ്ങള്‍ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.

മഴമൂലം 20 ഓവറുകള്‍ വീതം ചുരുങ്ങിയ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യന്‍ ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 43 പന്തില്‍ 59 റണ്‍സെടുത്ത റീസാ ഹെന്‍ഡ്രിക്ക്‌സും 24 പന്തില്‍ 44 റണ്‍സെടുത്ത കൈല്‍ വെറെയ്‌നും മാത്രമാണ് പ്രോട്ടീസ് നിരയുടെ പോരാട്ടവീര്യം കാത്തത്.

ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ താക്കൂര്‍ മൂന്നു വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ഇഷന്‍ പൊറല്‍, തുഷാര്‍ ദേശ്പാണ്ഡെ, രാഹുല്‍ ചഹാര്‍, ശിവം ദൂബെ എന്നിവരും ഇന്ന് ഓരോ വിക്കറ്റുകള്‍ വീതം നേടിയിട്ടുണ്ട്. നേരത്തെ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ എ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സാണ് അടിച്ചെടുത്തത്.

സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ വെടിക്കെട്ട് പ്രകടനം നടത്തിയ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യയുടെ ഹീറോ. മൂന്നാമനായി ഇറങ്ങിയ സഞ്ജു വെറും 48 പന്തില്‍ ഏഴു സിക്‌സറുകളും ആറു ബൗണ്ടറിയുമടക്കം 91 റണ്‍സ് വാരിക്കൂട്ടി. അര്‍ഹിച്ച സെഞ്ച്വറിക്ക് ഒമ്പത് റണ്‍സ്് മാത്രം അകലെ താരത്തിനു വിക്കറ്റ് നഷ്ടമാവുകയായിരുന്നു. സഞ്്ജുവിനെക്കൂടാതെ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 36 പന്തില്‍്‌നിന്നും അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം ധവാന്‍ 51 റണ്‍സ് നേടി. തൊട്ടുമുമ്പത്തെ കളിയിലും ധവാന്‍ ഫിഫ്റ്റി നേടിയിരുന്നു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 36 റണ്‍സെടുത്ത് മടങ്ങി. 19 പന്തിലായിരുന്നു താരം ഇത്രയും റണ്‍സെടുത്തത്. അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറും ശ്രേയസിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ബ്യുറെന്‍ ഹെന്‍ഡ്രിക്‌സും ജോര്‍ജ് ലിന്‍ഡെയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ മൂന്ന് ഏകദിനങ്ങളും ജയിച്ച് ഇന്ത്യ നേരത്തേ പരമ്പര വരുതിയിലാക്കിയിരുന്നു. നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു ജയം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, September 6, 2019, 16:06 [IST]
Other articles published on Sep 6, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X