വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'ഇഷാന്തിനെ ഇന്ത്യ മൂലക്കിരുത്തരുത്', അവസരങ്ങള്‍ നല്‍കണം-ഷോണ്‍ പൊള്ളോക്ക്

ദക്ഷിണാഫ്രിക്കന്‍ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ഇഷാന്ത് ശര്‍മ

1

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര പരമ്പരയില്‍ അവസരം ലഭിക്കാതിരുന്ന താരങ്ങളിലൊരാളാണ് സൂപ്പര്‍ പേസര്‍ ഇഷാന്ത് ശര്‍മ. ദക്ഷിണാഫ്രിക്കയിലെ ബൗണ്‍സര്‍ നിറഞ്ഞ പിച്ചില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമായിരുന്നിട്ടും ഇന്ത്യ പരിഗണിച്ചില്ല. ഇഷാന്തിനെക്കാള്‍ മികവ് കാട്ടുന്ന താരങ്ങള്‍ ഒപ്പമുള്ളതാണ് താരത്തിന്റെ അവസരം കുറച്ചതെന്ന് പറയാം. ഒരു കാലത്ത് ടെസ്റ്റിലെ ഇന്ത്യയുടെ മുഖ്യ പേസറായിരുന്നു ഇഷാന്ത്. എന്നാല്‍ പ്രായവും പരിക്കും അദ്ദേഹത്തെ തളര്‍ത്തി.

ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരാണ് നിലവിലെ ഇന്ത്യയുടെ ടെസ്റ്റിലെ മുഖ്യ പേസര്‍മാര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ സിറാജിന് പരിക്കേറ്റതോടെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഉമേഷ് യാദവിനെയാണ് പരിഗണിച്ചത്. ഇഷാന്ത് ശര്‍മ ടീമിലുണ്ടായിട്ടും അവസരം ലഭിച്ചില്ല. ഇപ്പോഴിതാ ഇന്ത്യ പൂര്‍ണ്ണമായും അവസരം നല്‍കാതെ തഴയേണ്ട താരമല്ല ഇഷാന്തെന്ന് ഓര്‍മ്മിപ്പിച്ചിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടറായ ഷോണ്‍ പൊള്ളോക്ക്.

1

'ഇടം കൈയന്‍മാര്‍ ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കുറവായതിനാലാണ് ടീം മാനേജ്‌മെന്റ് ഇഷാന്തിനെ പരിഗണിക്കാതിരുന്നത്. എന്നാല്‍ അത്തരത്തില്‍ പൂര്‍ണ്ണമായും തഴയപ്പെടേണ്ട താരമല്ലവന്‍. ഇന്ത്യക്കായി നടത്തിയ മികച്ച പ്രകടനം വിലയിരുത്തുമ്പോള്‍ കൂടുതല്‍ ബഹുമാനം അവന്‍ അര്‍ഹിക്കുന്നുണ്ട്. ടീം മാനേജ്‌മെന്റ് അവനുമായി കൂടുതല്‍ ചര്‍ച്ചക്ക് തയ്യാറാവേണ്ടതായുണ്ട്.' -പൊള്ളോക്ക് പറഞ്ഞു.
പരിമിത ഓവറിലെ ഇഷാന്തിന്റെ സ്ഥാനം നഷ്ടമായിട്ട് നാളുകളേറെയായി. 2016 ജനുവരിയിലാണ് അവസാനമായി അദ്ദേഹത്തിന് ഏകദിനത്തില്‍ അവസരം ലഭിച്ചത്. ടി20യില്‍ 2013ന് ശേഷം പരിഗണിക്കപ്പെട്ടില്ല. ടെസ്റ്റില്‍ അവസാന ന്യൂസീലന്‍ഡ് പരമ്പരയിലും താരത്തിന് അവസരം ലഭിച്ചെങ്കിലും തിളങ്ങാന്‍ സാധിക്കാതെ വന്നതോടെ സ്ഥാനം നഷ്ടമായി.

ഇഷാന്തിനെക്കാളും വിക്കറ്റ് വീഴ്ത്താനും സമ്മര്‍ദ്ദം സൃഷ്ടിക്കാനും സിറാജിന് സാധിക്കുന്നുണ്ടെന്നതാണ് വസ്തുത. എന്നാല്‍ പൂര്‍ണ്ണമായും തള്ളിക്കളയേണ്ട അവസ്ഥയിലേക്ക് 33കാരനായ ഇഷാന്ത് എത്തിയിട്ടില്ല. 105 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റുകള്‍ ഇഷാന്ത് വീഴ്ത്തിയിട്ടുണ്ട്. ഇതില്‍ 11 അഞ്ച് വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. 80 ഏകദിനത്തില്‍ നിന്ന് 115 വിക്കറ്റും 14 ടി20യില്‍ നിന്ന് എട്ട് വിക്കറ്റുമാണ് താരം വീഴ്ത്തിയത്.

2

റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടാത്തതാണ് പരിമിത ഓവറിലെ ഇഷാന്തിന്റെ അവസരം കുറച്ചത്. എന്നാല്‍ ടെസ്റ്റില്‍ ഇപ്പോഴും അദ്ദേഹത്തിന് തിരിച്ചുവരവിനുള്ള മികവുണ്ട്. എന്നാല്‍ വേണ്ടത്ര പിന്തുണ ലഭിക്കേണ്ടതായുണ്ട്. സീനിയര്‍ താരങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്ന പരിശീലകനല്ല രാഹുല്‍ ദ്രാവിഡ്. അതുകൊണ്ട് തന്നെ ഇഷാന്തിന് കൂടുതല്‍ അവസരം ലഭിക്കുമെന്ന് തന്നെ കരുതാം. ഇന്ത്യന്‍ സാഹചര്യങ്ങളെക്കാള്‍ വിദേശത്താണ് ഇഷാന്തിന് കൂടുതല്‍ തിളങ്ങാനാവുക. കാരണം അദ്ദേഹത്തിന്റെ ഉയരക്കൂടുതലും ബൗണ്‍സ് ചെയ്യാന്‍ കഴിവുള്ള ബൗളിങ് ശൈലിയും സെന രാജ്യങ്ങളിലടക്കം ഇന്ത്യക്ക് നേട്ടമുണ്ടാക്കിക്കൊടുക്കാന്‍ കഴിയുന്നതാണ്.

3

സെന രാജ്യങ്ങളിലെ ഇഷാന്തിന്റെ ബൗളിങ് പ്രകടനത്തിന്റെ കണക്കുകള്‍ ഇത് ശരിവെക്കുന്നതാണ്. ഓസ്‌ട്രേലിയയില്‍ 13 മത്സരം കളിച്ച ഇഷാന്ത് 31 വിക്കറ്റാണ് വീഴ്ത്തിയത്. നാല് റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.ഓസ്‌ട്രേലിയയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഇംഗ്ലണ്ടിലെ കണക്കുകളിലേക്ക് വന്നാല്‍ 15 ടെസ്റ്റില്‍ നിന്ന് 51 വിക്കറ്റാണ് അദ്ദേഹം നേടിയത്. 74 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ന്യൂസീലന്‍ഡ് പൊതുവേ ഇന്ത്യക്ക് മോശം റെക്കോഡുള്ള വേദിയാണ്. ഇവിടെ ആറ് ടെസ്റ്റില്‍ നിന്ന് 28 വിക്കറ്റാണ് അദ്ദേഹം നേടിയത്. 51 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ദക്ഷിണാഫ്രിക്കയില്‍ ഭേദപ്പെട്ട റെക്കോഡാണ് ഇഷാന്തിനുള്ളത്. ഏഴ് ടെസ്റ്റില്‍ നിന്ന് 20 വിക്കറ്റാണ് ഇഷാന്തിന് വീഴ്ത്താന്‍ സാധിച്ചത്. 79 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഇന്ത്യയില്‍ 104 വിക്കറ്റാണ് അദ്ദേഹം നേടിയത്. കരിയറിലെ കൂടുതല്‍ വിക്കറ്റും വിദേശ രാജ്യത്താണ് അദ്ദേഹത്തിന് നേടാനായത്.

Story first published: Thursday, January 13, 2022, 17:30 [IST]
Other articles published on Jan 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X