വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇവര്‍ക്കു ലാസ്റ്റ് ചാന്‍സ്, ഇനിയും ഫ്‌ളോപ്പായാല്‍ ടി20 ലോകകപ്പ് കളിക്കില്ല!

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ കളിക്കുക

ഐപിഎല്ലിനു പിന്നാലെ ഇന്ത്യന്‍ ടീം സൗത്താഫ്രിക്കയുമായി ടി20 പരമ്പര കളിക്കാനിരിക്കുകയാണ്. അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പരയ്ക്കു വേണ്ടിയാണ് സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയിലേക്കു വരുന്നത്. ഐപിഎല്‍ അവസാനിക്കുന്നതിനു മുമ്പ് ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തെ ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിരാട് കോലിയടക്കം ചില സീനിയര്‍ താരങ്ങള്‍ക്കു ഇന്ത്യ ഈ പരമ്പരയില്‍ വിശ്രമം നല്‍കുമെന്നാണ് വിവരം.

1

പകരം ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി ശ്രദ്ധേയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന താരങ്ങള്‍ ഇന്ത്യന്‍ സംഘത്തില്‍ ഇടംപിടിക്കും. ഈ വര്‍ഷം ഒക്ടോബറില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള തയ്യാറെടുപ്പാണ് ഇന്ത്യക്കു ഇനിയുള്ള ഓരോ പരമ്പരകളും. സൗത്താഫ്രിക്കയുമായുള്ള പരമ്പര ചില താരങ്ങളെ സംബന്ധിച്ച് തങ്ങളുടെ മികവ് തെളിയിക്കാനുള്ള അവസാനത്തെ അവസരമായിരിക്കും. ഈ പരമ്പരയിലും ഫ്‌ളോപ്പായാല്‍ അതു അവര്‍ക്കു ടി20 ലോകകപ്പിനുള്ള ടീമില്‍ സ്ഥാനവും നഷ്ടപ്പെടുത്തിയേക്കും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

പരിചയ സമ്പന്നനായ ഫാസ്റ്റ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ ഒരു സമയത്ത് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു. പക്ഷെ ഇപ്പോള്‍ എല്ലാം മാറിയിരിക്കുകയാണ്. കഴിവുറ്റ നിരവധി പുതിയ ഫാസ്റ്റ് ബൗളര്‍മാര്‍ ഉയര്‍ന്നു വന്നതോടെ ഭുവിയുടെ സ്ഥാനം ഭീഷണിയിലാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിനു സ്ഥാനമുറപ്പില്ല.
ഐപിഎല്ലില്‍ സണ്‍റൈസഴ്‌സ് ഹൈദരബാദിന്റെ പേസാക്രമണത്തിനു നേതൃത്വം ല്‍കുകയാണ് ഭുവി. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 7.29 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

3

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഭുവി ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നു. പക്ഷെ പാകിസ്താനെതിരായ ആദ്യ മല്‍സരത്തിനു ശേഷം അദ്ദേഹം ടീമില്‍ നിന്നെഴിവാക്കപ്പെട്ടു. എങ്കിലും ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്കെതിരായ ടി20 പരമ്പരകളില്‍ ഭുവി ഇന്ത്യക്കായി കളിച്ചിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ ഭുവിയുടെ പ്രകടനം മികച്ചതെന്നു പറയാന്‍ കഴിയില്ല. അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെത്തിയാല്‍ ഭുവിക്കു തന്റെ ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടിവരും.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഇന്ത്യന്‍ ടീമിനു വേണ്ടി സ്ഥിരമായി കളിക്കാനുള്ള പ്രതിഭയുണ്ടായിട്ടും സ്ഥിരതയല്ലായ്മയുടെ പേരില്‍ ഇുപ്പോഴും ടീമിന് അകത്തും പുറത്തുമായി തുടരുന്നയാളാണ് സഞ്ജു സാംസണ്‍. ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴൊന്നും അതു നന്നായി പ്രയോജനപ്പെടുത്താന്‍ അദ്ദേഹത്തിനായില്ല.
ഈ സീസണിലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ജു ഭേദപ്പെട്ട പ്രകടനാണ് നടത്തുന്നത്.

5

സ്ഥിരതയില്ലാത്തത് ഈ സീസണിലും താരത്തിനൊരു തിരിച്ചടിയാണ്. 10 മല്‍സരങ്ങളില്‍ നിന്നും 33.11 ശരാശരിയില്‍ 153.61 സ്‌ട്രൈക്ക് റേറ്റോടെ 298 റണ്‍സാണ് സഞ്ജു സ്‌കോര്‍ ചെയ്തത്. രണ്ടു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു. 55 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മോശം ഫോമിലുള്ള ഇഷാന്‍ കിഷനു പകരം സൗത്താഫ്രിക്കയുമായുള്ള പരമ്പരയില്‍ സഞ്ജു ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഇന്ത്യന്‍ ടീമിലെത്തിയേക്കും. ടി20 ലോകകപ്പിലേക്കു തന്റെ സ്ഥാനത്തിനു വേണ്ടി അവകാശവാദനമുന്നയിക്കണമെങ്കില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ താരത്തിനു മികച്ച പ്രകടനം നടത്തിയേ തീരൂ.

വെങ്കടേഷ് അയ്യര്‍

വെങ്കടേഷ് അയ്യര്‍

മധ്യപ്രദേശില്‍ നിന്നുള്ള സീം ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ക്കും സൗത്താഫ്രിക്കയുമായുള്ള ടി20 പരമ്പര വളരെ നിര്‍ണായകമാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം ഹാര്‍ദിക് പാണ്ഡ്യയെ കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഇന്ത്യ മാറ്റിനിര്‍ത്തിയപ്പോള്‍ പകരക്കാരനായി ഈ റോളിലക്കു വന്ന താരമാണ് വെങ്കടേഷ്. തുടക്കത്തില്‍ അല്‍പ്പം പതറിയെങ്കിലും പിന്നീട് ഫിനിഷറുടെ റോളില്‍ താരം മിന്നിയിരുന്നു. കഴിഞ്ഞ ഐപിഎല്ലിന്റെ രണ്ടാംപാദത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നടത്തിയ തകര്‍പ്പന്‍ പ്രകടനമായിരുന്നു വെങ്കിക്കു ഇന്ത്യന്‍ ടീമിലേക്കു വഴി തുറന്നത്. കെകെആറിനായി 10 മല്‍സരങ്ങളില്‍ നിന്നും 370 റണ്‍സ് അടിച്ചെടത്ത അദ്ദേഹം കഴിഞ്ഞ സീസണില്‍ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കും വഹിച്ചു.

7

ഇന്ത്യക്കു വേണ്ടി ഇതുവരെ ഒമ്പതു ടി20കളിലാണ് വെങ്കടേഷ് കളിച്ചത്. ഏതുപൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. പക്ഷെ ഈ സീസണിലെ ഐപിഎല്ലില്‍ വെങ്കി നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും വെറും 132 റണ്‍സാണ് താരം നേടിയത്. ബാറ്റിങില്‍ വ്യത്യസ്ത പൊസിഷനുകളില്‍ വെങ്കടേഷ് ഇറങ്ങുകയും ചെയ്തിരുന്നു. എങ്കിലും സൗത്താഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ താരം ഇന്ത്യന്‍ ടീമിലുണ്ടാവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഈ പരമ്പരയില്‍ തന്റെ മൂല്യം വെങ്കടേഷ് തെളിയിക്കുകയും വേണം. എങ്കില്‍ മാത്രമേ ഹാര്‍ദിക്കിന്റെ ബാക്കപ്പായി ടി20 ലോകകപ്പില്‍ താരം ഇന്ത്യന്‍ ടീമിലുണ്ടാവാന്‍ സാധ്യതയുള്ളൂ.

Story first published: Friday, May 6, 2022, 17:47 [IST]
Other articles published on May 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X