വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കേപ്ടൗണില്‍ ഇന്ത്യ 'വിയര്‍ക്കും', കണക്കുകള്‍ പ്രതികൂലം, ജയിച്ചാല്‍ ചരിത്രം

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്ന് മത്സര ടെസ്റ്റ് പരമ്പര ആവേശത്തിന്റെ പരകോടിയിലാണുള്ളത്. സെഞ്ച്വൂറിയന്‍ വേദിയായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 113 റണ്‍സിന്റെ ഉജ്ജ്വല ജയം നേടിയെടുത്തപ്പോള്‍ ജോഹാനസ്ബര്‍ഗില്‍ ഏഴ് വിക്കറ്റിന്റെ ജയവുമായാണ് ദക്ഷിണാഫ്രിക്ക തിരിച്ചെത്തിയത്. ഇതോടെ മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലേക്കെത്തി. ഇതോടെ കേപ്ടൗണ്‍ ടെസ്റ്റിലെ വിജയിയാവും പരമ്പരയും സ്വന്തമാക്കുക.

വിരാട് കോലി തിരിച്ചെത്തുന്ന ആത്മവിശ്വാസം കേപ്ടൗണിലിറങ്ങുമ്പോള്‍ ഇന്ത്യക്കുണ്ടെങ്കിലും ഇന്ത്യയെ ജോഹാനസ്ബര്‍ഗില്‍ തോല്‍പ്പിച്ചതിന്റെ കരുത്തിലാവും ആതിഥേയരുടെ വരവ്. ഇന്ത്യക്ക് വലിയ മേല്‍കൈയില്ലാത്ത വേദിയാണ് കേപ്ടൗണ്‍ എന്നതും എടുത്തുപറയേണ്ട കാര്യമാണ്. എന്നാല്‍ സമീപകാലത്തായി വിദേശ പര്യടനങ്ങളിലെല്ലാം അവിശ്വസിനീയ ജയം നേടാന്‍ ഇന്ത്യക്കായിട്ടുണ്ട്. അതുകൊണ്ട് തന്നെ കേപ്ടൗണിലും ടീം പ്രതീക്ഷവെക്കുന്നു.

കേപ്ടൗണ്‍ ദക്ഷിണാഫ്രിക്കയുടെ ഭാഗ്യ മൈതാനങ്ങളിലൊന്നാണ്. ഇന്ത്യ ഇതുവരെ ടെസ്റ്റ് ജയിക്കാത്ത ഈ വേദിയില്‍ ഇത്തവണത്തെ പ്രകടനം കണ്ടറിയണം. പരമ്പര വിജയിയെ തീരുമാനിക്കുന്ന ആവേശ മത്സരത്തിന് മുമ്പ് കേപ്ടൗണിലെ പ്രധാന കളിക്കണക്കുകള്‍ പരിശോധിക്കാം.

IND vs SA: ആര് നേടും പരമ്പര? കേപ്ടൗണില്‍ ഇന്ത്യ കസറുമോ? കാര്‍ത്തികും പൊള്ളോക്കും പ്രവചിക്കുന്നു IND vs SA: ആര് നേടും പരമ്പര? കേപ്ടൗണില്‍ ഇന്ത്യ കസറുമോ? കാര്‍ത്തികും പൊള്ളോക്കും പ്രവചിക്കുന്നു

ഇന്ത്യക്ക് ജയിക്കാനാവാത്ത വേദി

ഇന്ത്യക്ക് ജയിക്കാനാവാത്ത വേദി

കേപ്ടൗണില്‍ അഞ്ച് ടെസ്റ്റാണ് ഇതുവരെ ഇന്ത്യ കളിച്ചത്. ഇതില്‍ രണ്ട് മത്സരം സമനില പിടിച്ചതാണ് പ്രധാന നേട്ടം. മൂന്ന് മത്സരത്തിലും ജയം ആതിഥേയര്‍ക്കായിരുന്നു. 1993ല്‍ നടന്ന ടെസ്റ്റില്‍ ഇന്ത്യ സമനില പിടിച്ചപ്പോള്‍ 1997ല്‍ ജയം ദക്ഷിണാഫ്രിക്കയ്ക്ക്. 282 റണ്‍സിനായിരുന്നു ജയം. 2007ലേക്കെത്തിയപ്പോള്‍ അഞ്ച് വിക്കറ്റിന് വീണ്ടും ദക്ഷിണാഫ്രിക്കയ്ക്ക് ജയം. 2011ല്‍ ഇന്ത്യക്ക് സമനില പിടിക്കാനായി. 2018ലാണ് അവസാനമായി ഇന്ത്യ ഇവിടെ കളിച്ചത്. 72 റണ്‍സിന് ജയം ദക്ഷിണാഫ്രിക്കയ്ക്കായിരുന്നു. നാല് വര്‍ഷത്തിന് ശേഷം വീണ്ടും ഇന്ത്യയിറങ്ങുമ്പോള്‍ എന്താകും മത്സരഫലമെന്നത് കാത്തിരുന്ന് തന്നെ കാണാം.

ഇന്ത്യയുടെ റണ്‍വേട്ടക്കാരെ അറിയാം

ഇന്ത്യയുടെ റണ്‍വേട്ടക്കാരെ അറിയാം

കേപ്ടൗണില്‍ ഇന്ത്യയുടെ റണ്‍വേട്ടക്കാരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് മുന്നില്‍. നാല് മത്സരത്തില്‍ നിന്ന് 81.50 ശരാശരിയില്‍ 489 റണ്‍സാണ് സച്ചിന്‍ നേടിയത്. ഇതില്‍ രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമുണ്ട്. സൗരവ് ഗാംഗുലിയാണ് രണ്ടാമന്‍. രണ്ട് ടെസ്റ്റില്‍ നിന്ന് 41.25 ശരാശരിയില്‍ 165 റണ്‍സാണ് നേടിയത്. ഒരു അര്‍ധ സെഞ്ച്വറി പ്രകടനവും ഇതില്‍ ഉള്‍പ്പെടും. 157 റണ്‍സുമായി ഗൗതം ഗംഭീര്‍ മൂന്നാം സ്ഥാനത്തും 126 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് നാലാം സ്ഥാനത്തും 124 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീന്‍ അഞ്ചാം സ്ഥാനത്തുമുണ്ട്.

നിലവിലെ താരങ്ങളിലേക്കെത്തുമ്പോള്‍ 94 റണ്‍സുമായി ഹര്‍ദിക് പാണ്ഡ്യയാണ് മുന്നില്‍. എന്നാല്‍ ഹര്‍ദിക് ഇന്ത്യന്‍ ടീമിലില്ല. 49 റണ്‍സുള്ള ആര്‍ അശ്വിനാണ് മുന്നില്‍. വിരാട് കോലി ഒരു ടെസ്റ്റില്‍ നിന്ന് നേടിയത് 33 റണ്‍സാണ്. ചേതേശ്വര്‍ പുജാര 32 റണ്‍സും നേടിയിട്ടുണ്ട്.

വിക്കറ്റ് വേട്ടയില്‍ ശ്രീനാഥ് മുന്നില്‍

വിക്കറ്റ് വേട്ടയില്‍ ശ്രീനാഥ് മുന്നില്‍

കേപ്ടൗണിലെ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ മുന്‍ പേസര്‍ ജവഗല്‍ ശ്രീനാഥാണ് മുന്നില്‍. രണ്ട് മത്സരത്തില്‍ നിന്ന് 12 വിക്കറ്റാണ് അദ്ദേഹം നേടിയത്. മൂന്ന് മത്സരത്തില്‍ നിന്ന് 11 വിക്കറ്റാണ് അനില്‍ കുംബ്ലെ നേടിയത്. രണ്ട് മത്സരത്തില്‍ നിന്ന് 9 വിക്കറ്റുമായി സഹീര്‍ ഖാന്‍ മൂന്നാം സ്ഥാനത്തും ഹര്‍ഭജന്‍ സിങ് ഒരു മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്. എസ് ശ്രീശാന്ത് രണ്ട് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റും നേടിയിട്ടുണ്ട്.

നിലവിലെ ബൗളര്‍മാരില്‍ ഒരു മത്സരത്തില്‍ നിന്ന് നാല് വിക്കറ്റുമായി മുഹമ്മദ് ഷമിയാണ് കേമന്‍. ജസ്പ്രീത് ബുംറ ഒരു മത്സരത്തില്‍ നിന്ന് നാല് വിക്കറ്റും ഹര്‍ദിക് പാണ്ഡ്യ ഒരു മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റും നേടിയിട്ടുണ്ട്. ആര്‍ അശ്വിന്‍ ഒരു മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റാണ് നേടിയത്.

Story first published: Saturday, January 8, 2022, 17:47 [IST]
Other articles published on Jan 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X