വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ദാ ടീമില്‍, ദേ കളിച്ചു! വെങ്കടേഷ് ഇന്‍ വണ്ടര്‍ലാന്റ്, ടി20ക്കു പിറകെ ഏകദിന അരങ്ങേറ്റം

ആദ്യ ഏകദിനത്തില്‍ താരം അരങ്ങേറി

ബോളണ്ട് പാര്‍ക്ക്: ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ ബോയ് ആയി മാറിയ മധ്യപ്രദേശില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍ സ്വപ്‌നലോകത്താണ്. കാരണം കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ വെങ്കിയുടെ കരിയറില്‍ കരിയറിലുണ്ടായ സംഭവങ്ങളെ അദ്ഭുതമെന്നു മാത്രമേ നമുക്ക് വിശേഷിപ്പിക്കാന്‍ കഴിയൂ. ഇന്ത്യക്കു വേണ്ടി ടി20യില്‍ അരങ്ങേറിയതിനു പിന്നാലെ ഇപ്പോഴിതാ ഏകദിനത്തിലും അദ്ദേഹം ആദ്യ മല്‍സരം കളിച്ചിരിക്കുകയാണ്. സൗത്താഫ്രിക്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് വെങ്കി തന്റെ ക്യാപ്പ് ഏറ്റുവാങ്ങിയത്.

1

നേരത്തേ തന്നെ പ്രതീക്ഷിക്കപ്പെട്ട കാര്യമായിരുന്നു ഇത്. കണക്കുകൂട്ടലുകള്‍ തെറ്റിക്കാതെ തന്നെ വെങ്കടേഷ് ആദ്യ കളിയിലൂടെ തന്നെ ഏകദിന അരങ്ങേറ്റം നടത്തുകയും ചെയ്തു. ഹാര്‍ദിക് പാണ്ഡ്യയുടെ ബാക്കപ്പായി പുതിയൊരു സീം ബൗളിങ് ഓള്‍റൗണ്ടറായി താരത്തെ വളര്‍ത്തിക്കൊണ്ടു വരാനാണ് ഇന്ത്യയുടെ ശ്രമം. പരിക്കുകളും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഹാര്‍ദിക്കിനെ വിടാതെ പിന്തുടരവെയാണ് മികച്ചൊരു ബാക്കപ്പിനെക്കുറിച്ച് ഇന്ത്യ ചിന്തിച്ചു തുടങ്ങിയത്.

2

വളരെ ഭാഗ്യവാനായ ക്രിക്കറ്ററെന്നു വെങ്കടേഷിനെ വിശേഷിപ്പിക്കാം. കാരണം അദ്ദേഹത്തെ സംബന്ധിച്ച് ഭൂരിഭാഗം കളിക്കാരെയും പോലെ ഒന്നിനും അധികം കാത്തിരിക്കേണ്ടി വന്നിട്ടില്ലെന്നു കാണാം. ദേശീയ ടീമിലെത്തിയ ശേഷം ആദ്യ മല്‍സരത്തില്‍ തന്നെ വെങ്കടേഷിന് രണ്ടു ഫോര്‍മാറ്റുകളിലും അരങ്ങേറാന്‍ നറുക്കുവീണുവെന്നത് എടുത്തു പറയേണ്ടതാണ്. മിക്ക താരങ്ങള്‍ക്കും ലഭിക്കുന്ന ഭാഗ്യമല്ല ഇത്. പുതുമുഖമായി ടീമിലെത്തുന്ന പലര്‍ക്കും പരമ്പരയില്‍ മധ്യത്തില്‍ വച്ചോ, അവസാനമോയാണ് പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കാറുള്ളത്. ചിലര്‍ക്കാവട്ടെ ഒരു പരമ്പരയിലുടനീളം പുറത്തിരിക്കേണ്ടി വരാറുണ്ട്.

3

പക്ഷെ വെങ്കടേഷിന്റെ കാര്യം അങ്ങനെയല്ല. യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിനു ശേഷം ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലാണ് അദ്ദേഹം ആദ്യമായി ദേശീയ ടീമിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. രോഹിത് ശര്‍മ പുതിയ ക്യാപ്റ്റനായ ശേഷം ഇന്ത്യ കളിച്ച ആദ്യ പരമ്പരയായിരുന്നു ഇത്. കൂടാതെ പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനും ഇതു കന്നി മല്‍സരമായിരുന്നു. ആദ്യ മല്‍സരത്തില്‍ തന്നെ വെങ്കടേഷിനെ ഇരുവരും കളിപ്പിക്കുകയും ചെയ്തു. പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും 36 റണ്‍സാണ് താരം നേടിയത്. ഒരിന്നിന്നങ്‌സില്‍ ബൗള്‍ ചെയ്ത വെങ്കടേഷിനു ഒരു വിക്കറ്റും ലഭിച്ചു.

4

ഫിനിഷറുടെ റോളിലായിരുന്നു ഈ പരമ്പരയില്‍ വെങ്കടേഷിനെ ഇന്ത്യ പരീക്ഷിച്ചത്. പക്ഷെ വളരെ കുറച്ചു സമയം മാത്രമേ താരത്തിനു ക്രീസില്‍ ചെലവിടാനായുള്ളൂ. എങ്കിലും പ്രതിഭയുടെ ചില മിന്നലാട്ടങ്ങള്‍ വെങ്കി പ്രദര്‍ശിപ്പിച്ചിരുന്നു. കഴിവ് തെളിയിക്കാന്‍ വെങ്കടേഷിന് ഇനിയും കൂടുതല്‍ അവസരങ്ങള്‍ ആവശ്യമാണെന്നും അതു നല്‍കുമെന്നും പരമ്പരയ്ക്കു ശേഷം രോഹിത് വ്യക്തമാക്കിയിരുന്നു.

5

ഈ പരമ്പരയ്ക്കു ശേഷം വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ മധ്യപ്രദേശിന്റെ ജഴ്‌സിയിലാണ് വെങ്കടേഷിനെ കണ്ടത്. തകര്‍പ്പന്‍ പ്രകടനം ബാറ്റിങിലും ബൗളിങിലും താരം കാഴ്ചവച്ചിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 63.16 ശരാശരിയില്‍ 379 റണ്‍സാണ് വെങ്കടേഷ് നേടിയത്. രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയുമടക്കമായിരുന്നു ഇത്. 151 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. കൂടാതെ ഒമ്പതു വിക്കറ്റുകളും താരം വീഴ്ത്തി. ഇതാണ് സൗത്താഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ വെങ്കടേഷിന് ഇടം നേടിക്കൊടുത്തത്. പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു കീഴില്‍ ആദ്യ മല്‍സരത്തില്‍ തന്നെ താരത്തെ ഇന്ത്യ കളിപ്പിക്കുകയും ചെയ്തു.

6

കഴിഞ്ഞ സീസണിലെ ഐപിഎല്ലിന്റെ രണ്ടാംപാദമാണ് വെങ്കടേഷിന്റെ കരിയറിലെ വഴിത്തിരിവായത്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഓപ്പണ്‍ ചെയ്ത അദ്ദേഹം 10 മല്‍സരങ്ങളില്‍ നിന്നും നാലു ഫിഫ്റ്റികളടക്കം 370 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. 67 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. മൂന്നു വിക്കറ്റുകളും വെങ്കടേഷ് വീഴ്ത്തി. സീസണിന്‍റെ രണ്ടാംപകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തി കെകെആറിനെ റണ്ണറപ്പാക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തു.

Story first published: Wednesday, January 19, 2022, 14:41 [IST]
Other articles published on Jan 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X