വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സാഹയുടെ സമയം കഴിഞ്ഞു, റിഷഭിന്റെ ബാക്കപ്പായി ഭരത് വരട്ടെ- ഫാന്‍സ് പറയുന്നു

ഒന്നാമന്നിങ്‌സില്‍ സാഹ ഒരു റണ്‍സിനു പുറത്തായി

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയ്‌ക്കെതിരേ ആരാധകര്‍ രംഗത്ത്. സോഷ്യല്‍ മീഡിയകളിലൂടെയാണ് സാഹയ്‌ക്കെതിരേ വിമര്‍ശനങ്ങളുയര്‍ന്നത്. റിഷഭ് പന്തിന്റെ അഭാവത്തില്‍ മികച്ച പ്രകടനം നടത്താനുള്ള അവസരമാണ് അദ്ദേഹം നഷ്ടപ്പെടുത്തിയത്.

റിഷഭിനു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയതിനാലാണ് സാഹയ്ക്കു പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. പക്ഷെ ബാറ്റിങില്‍ ഒരു സംഭാവനും നല്‍കാതെ അദ്ദേഹം ക്രീസ് വിടുകയായിരുന്നു. 12 ബോളുകള്‍ നേരിട്ട സാഹയ്ക്കു ഒരു റണ്‍സ് മാത്രമാണ് നേടാനായത്. ഇതോടെ മുംബൈയില്‍ നടക്കാനിരിക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ സാഹയെ പുറത്തിരുത്തണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പകരക്കാരനായി പുതുമുഖ വിക്കറ്റ് കീപ്പര്‍ കൂടിയായ കെഎസ് ഭരതിനെ പരീക്ഷിക്കണമെന്നും ഫാന്‍സ് ആവശ്യപ്പെടുന്നു.

 സാഹയുടെ പ്രകടനം ദയനീയം

സാഹയുടെ പ്രകടനം ദയനീയം

2017നു ശേഷം ടെസ്റ്റില്‍ ഒരു ഫിഫ്റ്റി പോലും നേടാന്‍ വൃധിമാന്‍ സാഹയ്ക്കു കഴിഞ്ഞിട്ടില്ല. മാത്രമല്ല അതിനു ശേഷമുള്ള കണക്കുകള്‍ നോക്കിയാല്‍ ദയനീയമെന്നു മാത്രമേ പറയാന്‍ കഴിയുകയുള്ളൂ. 14 ഇന്നിങ്‌സുകളില്‍ നിന്നും വെറും 156 റണ്‍സ് മാത്രമാണ് സാഹയുടെ സമ്പാദ്യം. 14.18 എന്ന മോശം ശരാശരിയിലാണിത്. 29 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

 ഭരതിനെ വളര്‍ത്തിയെടുക്കണം

ഭരതിനെ വളര്‍ത്തിയെടുക്കണം

ടെസ്റ്റ് ക്രിക്കറ്റില്‍ വൃധിമാന്‍ സാഹയ്ക്കു പകരം ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി കെഎസ് ഭരതിനെ വളര്‍ത്തിയെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയകളിലൂടെ പലരും ആവശ്യപ്പെടുന്നത്.
സാഹയ്ക്കു ഇപ്പോള്‍ 37 വയസ്സായി. അദ്ദേഹത്തില്‍ ഇനി എത്ര ടെസ്റ്റ് കരിയര്‍ ബാക്കിയുണ്ട്? സാഹയ്ക്കു പകരം കെഎസ് ഭരതിന് അവസരം നല്‍കി ഇന്ത്യ വളര്‍ത്തിക്കൊണ്ടു വരൂയെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

 ഇന്ത്യക്കു എന്താണ് ലഭിക്കുന്നത്?

ഇന്ത്യക്കു എന്താണ് ലഭിക്കുന്നത്?

വൃധിമാന്‍ സാഹയെ കളിപ്പിക്കുന്നതിലൂടെ ഇന്ത്യക്കു എന്താണ് ലഭിക്കുന്നതെന്നറിയില്ല. തിരിച്ചെത്തിയാല്‍ റിഷഭ് തീര്‍ച്ചയായും ടീമിലെത്തും. സാഹയ്ക്കു 38 വയസ്സായിരിക്കുകയാണ്, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അദ്ദേഹത്തിന്റെ ബാറ്റിങ് അത്ര മികച്ചതല്ല. അതുകൊണ്ടു തന്നെ കെഎസ് ഭരതിന് അവസരം നല്‍കി വളര്‍ത്തിക്കൊണ്ടു വരാന്‍ ഇന്ത്യക്കു ഇനിയും അധികം അവസരം ലഭിക്കില്ല. തീര്‍ച്ചയായും വലിയൊരു അവസരമാണ് കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യ പാഴാക്കിയി്‌രിക്കുന്നതെന്നും ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചു.

 സാഹയ്ക്കു ബൈ ബൈ

സാഹയ്ക്കു ബൈ ബൈ

വൃധിമാന്‍ സാഹയ്ക്കു ഇന്ത്യ ബൈ ബൈ പറയാന്‍ സമയമായിരിക്കുകയാണ്. റിഷഭ് പന്തിനെ പ്രധാന വിക്കറ്റ് കീപ്പറാക്കിയതിനാല്‍ ടെസ്റ്റില്‍ ഇനി ബാക്കപ്പ് വിക്കറ്റ് കീപ്പറായി കെഎസ് ഭരത് മതിയെന്നായിരുന്നു മറ്റൊരു ട്വീറ്റ്.
വരാനിരിക്കുന്ന സൗത്താഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയുടെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി കെഎസ് ഭരത് മതിയെന്നു ഒരു യൂസര്‍ ആവശ്യപ്പെട്ടു.
1.3 ബില്ല്യണ്‍ ഇന്ത്യക്കാരില്‍ നിന്നും റിഷഭ് പന്തിന്റെ ബാക്കപ്പായി വൃധിമാന്‍ സാഹയ്ക്കു പകരം നമുക്ക് മറ്റാരുമില്ലേ? എത്രയും വേഗത്തില്‍ കെഎസ് ഭരതിനെ കൊണ്ടു വരൂയെന്ന് ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ബാറ്റിങില്‍ ആശ്രയിക്കാനാവില്ല

ബാറ്റിങില്‍ ആശ്രയിക്കാനാവില്ല

റിഷഭ് പന്ത് ഇന്ത്യ ടെസ്റ്റ് ടീമിന്റെ ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പറായി കളിക്കുമ്പോള്‍ ബാക്കപ്പായി ചിന്തിക്കേണ്ടത് കെഎസ് ഭരതിനെക്കുറിച്ചാണ്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി പരമ്പരകള്‍ പരിഗണിക്കുമ്പോള്‍ വൃധിമാന്‍ സാഹയില്‍ അധിതം പ്രതീക്ഷ വയ്ക്കുന്നത് അബദ്ധമായി മാറും. സാഹ വളരെ മികച്ച വിക്കറ്റ് കീപ്പറാണെന്നതില്‍ സംശയമില്ല, പക്ഷെ ടീമില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം നമുക്ക് ഏറ്റവുമധികം ആവശ്യമുള്ളപ്പോള്‍ ബാറ്റിങിന് ആഴം നല്‍കില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Friday, November 26, 2021, 11:54 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X