വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: അവന്‍ എന്തു തെറ്റ് ചെയ്തു? ടെസ്റ്റ് സ്‌പെഷ്യലിസ്റ്റിനെ ഇന്ത്യ തഴഞ്ഞതിനെതിരേ ജഡേജ

വിഹാരിയെ ഒഴിവാക്കിയതിനാണ് വിമര്‍ശനം

1

ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സംഘത്തില്‍ നിന്നും മധ്യനിര ബാറ്ററും ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുമായ ഹനുമാ വിഹാരിയെ തഴഞ്ഞതിനെ ചോദ്യം ചെയ്ത് മുന്‍ താരം അജയ് ജഡേജ. രോഹിത് ശര്‍മയടക്കം ചില പ്രമുഖ താരങ്ങള്‍ക്കു പരമ്പരയില്‍ ഇന്ത്യ വിശ്രമം നല്‍കിയിട്ടും വിഹാരിയെ ഉള്‍പ്പെടുത്താത്തതിനെതിരേ നേരത്തേയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു.

കഴിഞ്ഞ ഓസ്ട്രലിയന്‍ പര്യടനത്തില്‍ സിഡ്‌നിയില്‍ നടന്ന ടെസ്റ്റിലായിരുന്നു വിഹാരി അവസാനമായി കളിച്ചത്. അവസാനത്തെ ഇംഗ്ലണ്ട് പര്യടനത്തില്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

 വിഹാരി എന്തു തെറ്റ് ചെയ്തു?

വിഹാരി എന്തു തെറ്റ് ചെയ്തു?

പാവം വിഹാരി, അവന്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റില്‍ നേരത്തേ നന്നായി പെര്‍ഫോം ചെയ്തിട്ടുള്ളയാളാണ്. കുറച്ചുകാലമായി ടെസ്റ്റ് ടീമിന്റെ ഭാഗവുമാണ്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ നിന്നും ഒഴിവാക്കാന്‍ എന്തു തെറ്റാണ് വിഹാരി ചെയ്തത്? എന്തിനാണ് ഈ പരമ്പരയില്‍ കളിപ്പിക്കാതെ അദ്ദേഹത്തെ ഇന്ത്യന്‍ എ ടീമിനോടൊപ്പം സൗത്താഫ്രിക്കയിലേക്കു അയച്ചത്. നാട്ടില്‍ എന്തുകൊണ്ടാണ് വിഹാരിയെ ഇന്ത്യ ഇതുവരെ ടെസ്റ്റില്‍ കളിപ്പിക്കാത്തതെന്നും ജഡേജ ചോദിക്കുന്നു.
ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ഭാഗമായ ഒരാളെ എന്തുകൊണ്ടാണ് സീനിയര്‍ ടീമില്‍ നിന്നൊഴിവാക്കി എ ടീമിനൊപ്പം അയക്കുന്നത്. പകരം പുതിയയാളുകള്‍ ടീമിലേക്കു വരികയും ചെയ്തു. എന്തു സന്ദേശമാണ് സെലക്ടര്‍മാര്‍ ഇതിലൂടെ നല്‍കുന്നതെന്നും ജഡേജ തുറന്നടിച്ചു.

 ശ്രേയസിനെ ടീമിലെടുത്തു

ശ്രേയസിനെ ടീമിലെടുത്തു

മല്‍സരപരിചയമുള്ള ഹനുമാ വിഹാരിയെ ഒഴിവാക്കി പകരം യുവതാരവും പുതുമുഖവുമായ ശ്രേയസ് അയ്യരെയായിരുന്നു ചേതന്‍ ശര്‍മയുടെ കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി ഇന്ത്യന്‍ ടെസ്റ്റ് ടീമിലുള്‍പ്പെടുത്തിയത്. വിഹാരിയെ ഒഴിവാക്കി പകരം ശ്രേയസിനെ ടീമിലെടുത്തതില്‍ ക്രിക്കറ്റ് പ്രേമികളില്‍ നിന്നും മുന്‍ താരങ്ങളില്‍ നിന്നുമെല്ലാം നേരത്തേ തന്നെ സെലക്ഷന്‍ കമ്മിറ്റി വിമര്‍ശനം നേരിട്ടിരുന്നു.

 നാട്ടില്‍ ഇനിയും കളിച്ചിട്ടില്ല

നാട്ടില്‍ ഇനിയും കളിച്ചിട്ടില്ല

ഇന്ത്യക്കു വേണ്ടി നാട്ടില്‍ ഇനിയും ഒരു ടെസ്റ്റ് പോലും കളിക്കാന്‍ ഭാഗ്യം ലഭിക്കാത്തയാളാണ് വിഹാരി. 2018ലായിരുന്നു അദ്ദേഹത്തിന്റെ ടെസ്റ്റ് അരങ്ങേറ്റം. മികച്ച പ്രകടനങ്ങളിലൂടെ വിദേശത്തു ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമാവാന്‍ വിഹാരിക്കു സാധിക്കുകയും ചെയ്തു.
ഏറ്റവും അവസാനമായി സിഡ്‌നിയില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന ടെസ്റ്റില് ഇന്ത്യ വീരോചിത സമനില പൊരുതി നേടിയപ്പോള്‍ വിഹാരി ഏറെ കൈയടി വാങ്ങിയിരുന്നു. പരാജയഭീതിയിലായിരുന്ന ഇന്ത്യയെ വിഹാരിയും ആര്‍ അശ്വിനും ചേര്‍ന്ന് അപരാജിത കൂട്ടുകെട്ടിലൂടെ രക്ഷിക്കുകയായിരുന്നു. പരിക്ക് വകവയ്ക്കാതെയായിരുന്നു വിഹാരി അന്നു കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്ന് കളിച്ചത്. അതിനു ശേഷമാവട്ടെ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു അവസരവും ലഭിച്ചിട്ടില്ല.

പരമ്പര ഇന്ത്യ നേടും

പരമ്പര ഇന്ത്യ നേടും

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ വിജയികളെയും ജഡേജ പ്രവചിച്ചു. രണ്ടു മല്‍സരങ്ങളിലും സ്പിന്നര്‍മാരായിരിക്കും അരങ്ങുവാഴുന്നത്. നാട്ടില്‍ നടന്ന കഴിഞ്ഞ കുറച്ചു പരമ്പരകളില്‍ നമ്മള്‍ ഇതു കണ്ടതാണ്. ടെസ്റ്റ് നിലവാരമില്ലാത്ത ചില പിച്ചുകളും നമ്മള്‍ കണ്ടു. സ്പിന്‍ ബൗളിങിനെതിരേ എങ്ങനെ കളിക്കണമെന്ന് ന്യൂസിലാന്‍ഡിനെ പരീക്ഷിക്കുന്ന പരമ്പര കൂടിയായിരിക്കും ഇത്. ന്യൂസിലാന്‍ഡിനെ ഈ പരമ്പരയില്‍ ഇന്ത്യ കെട്ടുകെട്ടിക്കുമെന്ന കാര്യത്തില്‍ തനിക്കൊരു സംശയവുമില്ലെന്നും ജഡേജ പറഞ്ഞു.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

വിരാട് കോലി (ആദ്യ ടെസ്റ്റിനില്ല), അജിങ്ക്യ രഹാനെ, ചേതേശ്വര്‍ പുജാര, മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, വൃധിമാന്‍ സാഹ, ശ്രീകര്‍ ഭരത്, ജയന്ത് യാദവ്, ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

Story first published: Tuesday, November 23, 2021, 13:59 [IST]
Other articles published on Nov 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X