വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Test: 33 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കുമോ? ഇത്തവണ രണ്ടും കല്‍പ്പിച്ചെന്ന് ടെയ്‌ലര്‍

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ടെസ്റ്റ് പരമ്പരക്ക് 25ന് തുടക്കമാവുകയാണ്. മൂന്ന് മത്സര ടി20 പരമ്പര തൂത്തുവാരിയ സന്തോഷത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ അതിന് പ്രതികാരം തീര്‍ക്കാനുറച്ചാവും ന്യൂസീലന്‍ഡിന്റെ വരവ്. ശക്തരായ താരനിരയാണ് ന്യൂസീലന്‍ഡിന്റേതെങ്കിലും ഇന്ത്യയില്‍ പരമ്പര നേടുകയെന്നത് എളുപ്പമല്ലെന്ന് ന്യൂസീലന്‍ഡിന് നന്നായി അറിയാം. 33 വര്‍ഷത്തിലേറെയായി ന്യൂസീലന്‍ഡ് ഇന്ത്യയിലൊരു ടെസ്റ്റ് പരമ്പര നേടിയിട്ട്. 1988ലാണ് കിവീസ് അവസാനമായി ഇന്ത്യയില്‍ ടെസ്റ്റ് കിരീടം സ്വന്തമാക്കിയത്. ഇത്തവണ ആ കാത്തിരിപ്പിന് അവസാനം കുറിക്കാന്‍ സന്ദര്‍ശകര്‍ക്കാവുമോയെന്നാണ് കണ്ടറിയേണ്ടത്.

ഇപ്പോഴിതാ ഇത്തവണ രണ്ടും കല്‍പ്പിച്ചാണെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ന്യൂസീലന്‍ഡ് സീനിയര്‍ താരം റോസ് ടെയ്‌ലര്‍. 'ഞങ്ങളുടെ ഇതുവരെയുള്ള മുന്നൊരുക്കം വളരെ മികച്ചതാണ്. ഇത്തവണ അല്‍പ്പം വ്യത്യസ്തമായാണ് കാര്യങ്ങള്‍. നെറ്റ് ബൗളര്‍മാരെ ഇത്തവണ ഒപ്പം കൂട്ടിയിട്ടില്ല. ഞങ്ങളുടെ ബൗളര്‍മാര്‍ തന്നെ പന്തെറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എല്ലാവരും സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടാനുള്ള തയ്യാറെടുപ്പിലാണ്. എത്രയും വേഗം പിച്ചിന്റെ ലെങ്ത് മനസിലാക്കാനും പ്രതിരോധത്തില്‍ വിശ്വസിച്ച് ബാറ്റ് ചെയ്യാനുമാണ് ശ്രമിക്കേണ്ടത്. ആദ്യത്തെ 10-20 പന്തുകള്‍ നേരിടുകയെന്നതാണ് വളരെ നിര്‍ണ്ണായകമായ കാര്യം. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കി സ്‌കോര്‍ ഉയര്‍ത്താനാണ് ശ്രമിക്കേണ്ടത്'- റോസ് ടെയ്‌ലര്‍ പറഞ്ഞു.

rosstaylor

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ന്യൂസീലന്‍ഡിനായി കൂടുതല്‍ സ്‌കോര്‍ നേടിയ നിലവിലെ താരം റോസ് ടെയ്‌ലറാണ്. ഇന്ത്യയിലെ സാഹചര്യത്തില്‍ കളിച്ച് വലിയ അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. 27 ഇന്നിങ്‌സില്‍ നിന്ന് 34.80 ശരാശരിയില്‍ 870 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ടെയ്‌ലറിന്റെ പേരിലുണ്ട്. ഈ ബാറ്റിങ് മികവ് ഇത്തവണയും കാഴ്ചവെക്കാന്‍ ടെയ്‌ലറിനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

ഇന്ത്യന്‍ പിച്ചില്‍ സ്പിന്നിനെ ഫലപ്രദമായി നേരിടുകയെന്നതാണ് പ്രധാനം. നിലവില്‍ ലോകോത്തര സ്പിന്നര്‍മാരാണ് ഇന്ത്യക്കൊപ്പമുള്ളത്. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലുമെല്ലാം ഇന്ത്യന്‍ പിച്ചുകളെ നന്നായി മുതലാക്കി പന്തെറിയുന്നവരാണ്. നേര്‍ക്കുനേര്‍ കണക്കില്‍ നിലവിലെ താരങ്ങളില്‍ കൂടുതല്‍ വിക്കറ്റ് ആര്‍ അശ്വിന്റെ പേരിലാണ്. അവസാനമായി 2016ല്‍ ഇന്ത്യയില്‍ പരമ്പരക്ക് എത്തിയപ്പോള്‍ സമ്പൂര്‍ണ്ണ തോല്‍വിയാണ് ന്യൂസീലന്‍ഡ് വഴങ്ങിയത്.

'ഇന്ത്യയില്‍ അവരെ നേരിട്ട് തോല്‍പ്പിക്കുകയെന്നത് എളുപ്പമുള്ള ജോലിയല്ല. ചില താരങ്ങള്‍ക്ക് അവര്‍ വിശ്രമം നല്‍കിയിട്ടുണ്ടെങ്കിലും അതിശക്തരായ താരനിരയാണ് അവരുടേത്. ഇവിടുത്തെ സാഹചര്യം എന്താണെന്ന് അവര്‍ക്ക് നന്നായിട്ടറിയാം. ഞങ്ങള്‍ എത്ര വേഗത്തിലാണ് പിച്ചിനോട് പൊരുത്തപ്പെടുന്നതെന്നതാണ് പ്രധാനപ്പെട്ട കാര്യം. പിച്ചിന്റെ സ്വഭാവത്തെ ഉള്‍ക്കൊള്ളേണ്ടതായുണ്ട്. എല്ലാ മുന്നൊരുക്കങ്ങളും നടത്തിക്കഴിഞ്ഞു. ക്രിക്കറ്റില്‍ നല്ല മത്സരം കാഴ്ചവെക്കുകയും കഠിനാധ്വാനം ചെയ്യുകയുമാണ് വേണ്ടത്'- ടെയ്‌ലര്‍ പറഞ്ഞു.

IPL 2022: എന്നെയും ശ്രേയസിനെയും ഡിസി നിലനിര്‍ത്തില്ല! സാധ്യത 3 പേര്‍ക്ക്- വെളിപ്പെടുത്തി അശ്വിന്‍ IPL 2022: എന്നെയും ശ്രേയസിനെയും ഡിസി നിലനിര്‍ത്തില്ല! സാധ്യത 3 പേര്‍ക്ക്- വെളിപ്പെടുത്തി അശ്വിന്‍

രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ ഗംഭീര പ്രകടനമാണ് ടെസ്റ്റില്‍ നടത്തിയിരുന്നത്. അദ്ദേഹം കളമൊഴിഞ്ഞ് രാഹുല്‍ ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കെത്തുമ്പോള്‍ ഇന്ത്യയുടെ അവസ്ഥ എന്താകുമെന്ന് കണ്ടറിയണം. ന്യൂസീലന്‍ഡ് ശക്തരായ നിരയാണ്. എന്നാല്‍ ഇന്ത്യയില്‍ സമീപകാലത്തൊന്നും മുട്ടുമടക്കാത്ത ഇന്ത്യ ഇത്തവണയും പരമ്പര നേട്ടം തുടരുമോയെന്നാണ് കണ്ടറിയേണ്ടത്. ന്യൂസീലന്‍ഡിനെതിരേ മികച്ച ബൗളിങ് റെക്കോഡ് ഇന്ത്യക്കുണ്ട്. 52 വിക്കറ്റുകള്‍ അശ്വിന്‍ നേടിയപ്പോള്‍ ഇഷാന്ത് ശര്‍മ 38 വിക്കറ്റുകളും നേടിയിട്ടുണ്ട്. മുഹമ്മദ് ഷമി 27 വിക്കറ്റുകളാണ് വീഴ്ത്തിയത്. സ്പിന്‍ പിച്ചൊരുക്കി കിവീസിനെ വട്ടം കറക്കാനാണ് സാധ്യത. ന്യൂസീലന്‍ഡിന് ഇഷ് സോധിയെപ്പോലെയുള്ള മികച്ച സ്പിന്നര്‍മാരുള്ളതിനാല്‍ പ്രത്യാക്രമണവും ശക്തമായിരിക്കും. കോലിയുടെ അഭാവം ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമോയെന്ന് കണ്ടറിയാം.

Story first published: Wednesday, November 24, 2021, 9:06 [IST]
Other articles published on Nov 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X