IND vs NZ T20: 'അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴേ തയ്യാറെടുക്കുന്നു'- പ്രശംസിച്ച് സഹീര്‍ ഖാന്‍

മുംബൈ: യുഎഇ ടി20 ലോകകപ്പില്‍ നാണംകെട്ട പ്രകടനമാണ് ഇന്ത്യ പുറത്തെടുത്തത്. ഫേവറേറ്റുകളായി വന്ന് സെമി പോലും കാണാതെ ഇന്ത്യക്ക് മടങ്ങേണ്ടി വന്നു. ലോകകപ്പ് ചരിത്രത്തിലാദ്യമായി പാകിസ്താനോട് ഇന്ത്യ തോല്‍ക്കുകയും ചെയ്തു. തൊട്ടതെല്ലാം പിഴച്ച ഇന്ത്യ ഈ തോല്‍വിയുടെ ക്ഷീണം ന്യൂസീലന്‍ഡിനെതിരായ ടി20 പരമ്പര നേടി മാറ്റിയിരിക്കുകയാണ്. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ജയിച്ചാണ് ഇന്ത്യ പരമ്പര ഉറപ്പിച്ചിരിക്കുന്നത്.

അടുത്ത ടി20 ലോകകപ്പിന് ഇനി 11 മാസങ്ങളാണ് ശേഷിക്കുന്നത്. 2022 ഒക്ടോബറിലാവും അടുത്ത ടി20 ലോകകപ്പ് നടക്കുക. ഓസ്‌ട്രേലിയയാവും വേദി. ഇത് മുന്നില്‍ക്കണ്ട് യുവതാരങ്ങളെയടക്കം വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ആരംഭിച്ച് കഴിഞ്ഞു. രാഹുല്‍ ദ്രാവിഡ്-രോഹിത് ശര്‍മ കൂട്ടുകെട്ട് ഐസിസി കിരീടം മുന്നില്‍ക്കണ്ട് വ്യക്തമായ മുന്നൊരുക്കത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് പറയാം.

ഹര്‍ഷല്‍ പട്ടേല്‍, വെങ്കടേഷ് അയ്യര്‍ എന്നീ യുവതാരങ്ങള്‍ക്ക് അരങ്ങേറ്റത്തിനുള്ള അവസരവും ഇന്ത്യ നല്‍കി. ഇപ്പോഴിതാ അടുത്ത ടി20 ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള ഇന്ത്യയുടെ മുന്നേറ്റത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍. വെങ്കടേഷ് അയ്യരെ ഇന്ത്യ ഉപയോഗിക്കുന്ന രീതി ചൂണ്ടിക്കാട്ടിയാണ് സഹീര്‍ പ്രശംസിച്ചത്.

'ഇന്ത്യ മൂന്നാം നമ്പറിലാണ് വെങ്കടേഷ് അയ്യരെ ഇറക്കിയത്. ഇത്തരത്തിലൊരു മാറ്റം നടത്തിയത് തന്നെ അടുത്ത ടി20 ലോകകപ്പിനായി ഇന്ത്യ ഇപ്പോഴെ തയ്യാറെടുക്കുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഭാവി മുന്നില്‍ക്കണ്ട് ഇത്തരം മാറ്റങ്ങള്‍ ടീം മാനേജ്‌മെന്റ് വരുത്തുന്നത് തീര്‍ച്ചയായും ഗുണകരമാണ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ നടപ്പിലാക്കിയില്ലെങ്കില്‍ പലരും കുറ്റപ്പെടുത്തും. ശക്തമായ മധ്യനിരയെ ഇന്ത്യ കണ്ടെത്തേണ്ടതായുണ്ട്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയെ പ്രയാസപ്പെടുത്തുന്നത് മധ്യനിരയാണ്. നമ്മുടെ ടോപ് ഓഡര്‍ ബാറ്റിങ്ങും ബൗളിങ് നിരയും അതിശക്തമാണ്. എന്നാല്‍ മധ്യനിരയുടെ പ്രശ്‌നമാണ് പരിഹരിക്കപ്പെടേണ്ടത്'-സഹീര്‍ ഖാന്‍ പറഞ്ഞു.

രോഹിത് ശര്‍മയുടെ വാക്കുകള്‍ പ്രകാരം താരങ്ങള്‍ ഏത് ബാറ്റിങ് പൊസിഷനിലും ഇറങ്ങാന്‍ തയ്യാറാകണമെന്നാണ്. വെങ്കടേഷ് അയ്യരെ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായാണ് ഇന്ത്യ പരിഗണിച്ചത്. മീഡിയം പേസ് ഓള്‍റൗണ്ടറായ വെങ്കടേഷിനെ ആദ്യ മത്സരത്തില്‍ ആറാം നമ്പറിലാണ് ഇറക്കിയത്. ഇത് ക്ലിക്കാതെ വന്നതിനാല്‍ രണ്ടാം മത്സരത്തില്‍ ടോപ് ഓഡറില്‍ അവസരം നല്‍കുകയായിരുന്നു. മുഹമ്മദ് സിറാജിന് പരിക്കേറ്റതോടെയാണ് ഹര്‍ഷലിന് ഇടം നല്‍കിയത്. ഈ തീരുമാനവും തെറ്റിയില്ല. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുമായി കളിയിലെ താരമാവാനും ഹര്‍ഷിനായി.

IND vs NZ T20: മൂന്നാം മത്സരത്തില്‍ റുതുരാജും ആവേഷ് ഖാനും കളിക്കുമോ? രോഹിത് ശര്‍മ പറയുന്നു IND vs NZ T20: മൂന്നാം മത്സരത്തില്‍ റുതുരാജും ആവേഷ് ഖാനും കളിക്കുമോ? രോഹിത് ശര്‍മ പറയുന്നു

മധ്യനിരയിലെ പ്രശ്‌നം ഇന്ത്യയെ വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട്. ടി20 ലോകകപ്പിലും സംഭവിച്ചത് അതാണ്. ടോപ് ഓഡര്‍ തകര്‍ന്നാല്‍ മധ്യനിരയില്‍ രക്ഷകനില്ലാത്ത അവസ്ഥ. വിരാട് കോലി തിരിച്ചെത്തിയാല്‍ നാലാം നമ്പറിലേക്ക് സൂര്യകുമാര്‍ യാദവ് എത്തും. ഇതോടെ ശ്രേയസ് അയ്യര്‍ക്ക് ടീമിലേ സ്ഥാനം നഷ്ടമായേക്കും. അഞ്ചാം നമ്പറില്‍ തിളങ്ങുക ശ്രേയസിന് ബുദ്ധിമുട്ടാണ്. ടോപ് ഓഡറില്‍ ആവിശ്യത്തിലേറെ പ്രതിഭകളുമുണ്ട്. ഈ സാഹചര്യത്തില്‍ ശ്രേയസിന് ടീമില്‍ ഇടം കണ്ടെത്തുക പ്രയാസമാവുമെന്നുറപ്പ്.

മൂന്നാം ടി20യില്‍ ഇന്ത്യ ഒരു മാറ്റം വരുത്തണമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ പറഞ്ഞു. മുഹമ്മദ് സിറാജ് ഫിറ്റല്ലെങ്കില്‍ ആവേഷ് ഖാന് അരങ്ങേറ്റത്തിന് അവസരം നല്‍കണമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ രണ്ടാം മത്സരത്തില്‍ സിറാജിന് പകരം ടീമിലിടം പിടിച്ച ഹര്‍ഷല്‍ കളിയിലെ താരമാവുകയാണ് ചെയ്തത്. ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയില്ലെന്ന് നായകന്‍ രോഹിത് ശര്‍മയും സൂചന നല്‍കിയിട്ടുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, November 20, 2021, 12:10 [IST]
Other articles published on Nov 20, 2021

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X