വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ; കിവികളുടെ ചിറകരിയാന്‍ അവനെത്തും! ശര്‍ദ്ദുല്‍ പുറത്തേക്ക്- പ്രിവ്യു, സാധ്യതാ 11

ശനിയാഴ്ച റായ്പൂരിലാണ് രണ്ടാം ഏകദിനം

rohit

ആദ്യ ഏകദിനത്തില്‍ നേടിയ ത്രില്ലിങ് വിജയത്തിന്റെ ആത്മവിശ്വാസവുമായി ടീം ഇന്ത്യ രണ്ടാമങ്കത്തിന്. ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാമങ്കം ശനിയാഴ്ച പകലും രാത്രിയുമായി റായ്പൂരില്‍ നടക്കും.ജ യിക്കാനായാല്‍ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0ന്റെ അപരാജിത ലീഡ് കൈക്കലാക്കാന്‍ ഇന്ത്യക്കു സാധിക്കും. ഉച്ചയ്ക്കു 1.30 മുതലായിരിക്കും മല്‍സരം. ടോസ് ഒരു മണിക്കും നടക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിലും മല്‍സരം തല്‍സമയം സംപ്രേക്ഷണം ചെയ്യും.

ഹൈദരാബാദില്‍ നടന്ന കളിയില്‍ 349 റണ്‍സെന്ന വമ്പന്‍ സ്‌കോര്‍ നേടിയിട്ടും ഇന്ത്യക്കു വിജയം എളുപ്പമായിരുന്നില്ല. റണ്‍ചേസില്‍ 337 റണ്‍സില്‍ വരെയെത്താന്‍ കിവികള്‍ക്കായത് ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യമാണ്. ബൗളിങ് നിര കൂടുതല്‍ മെച്ചപ്പെട്ടെങ്കില്‍ മാത്രമേ പരമ്പര വിജയം കൈവരിക്കാന്‍ ഇന്ത്യക്കു സാധിക്കുകയുള്ളൂ. അതുകൊണ്ടു തന്നെ രണ്ടാമങ്കത്തില്‍ കൂടുതല്‍ മികച്ച പ്രകടനം ബൗളര്‍മാരില്‍ നിന്നും ഇന്ത്യ പ്രതീക്ഷിക്കുന്നുണ്ട്.

Also Read: IND vs NZ: ആരാണ് ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വേല്‍? അന്നു ഇതു സംഭവിച്ചു, സെഞ്ച്വറിയും പിറന്നു!Also Read: IND vs NZ: ആരാണ് ഇന്ത്യയെ വിറപ്പിച്ച ബ്രേസ്വേല്‍? അന്നു ഇതു സംഭവിച്ചു, സെഞ്ച്വറിയും പിറന്നു!

മുഹമ്മദ് സിറാജും കുല്‍ദീപ് യാദവുമൊഴികെയുള്ള ബൗളര്‍മാരെല്ലാം ആദ്യ ഏകദിനത്തില്‍ നന്നായി തല്ലുവാങ്ങിയിരുന്നു. സിറാജ് 46 റണ്‍സിനു നാലു വിക്കറ്റുകളുമായി ഇന്ത്യന്‍ ബൗളിങിലെ അമരക്കാരനായപ്പോള്‍ കുല്‍ദീപ് 43 റണ്‍സിനു രണ്ടു വിക്കറ്റുകളുമെടുത്തിരുന്നു. ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനമായിരുന്നു ഏറ്റവും ദയനീയം. ഏഴോവറില്‍ 70 റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

ടീമില്‍ മാറ്റമുണ്ടാവും

ടീമില്‍ മാറ്റമുണ്ടാവും

ആദ്യ ഏകദിനത്തില്‍ ജയിച്ചെങ്കിലും ഇന്ത്യ അതേ പ്ലെയിങ് ഇലവനെത്തന്നെ രണ്ടാം ഏകദിനത്തിലും നിലനിര്‍ത്താന്‍ സാധ്യത കുറവണ്. ബാറ്റിങ് നിരയുടെ കാര്യത്തില്‍ ഇന്ത്യക്കു ആശങ്കയൊന്നുമില്ല. ബൗളിങിന്റെ കാര്യത്തില്‍ മത്രമാണ് ഇന്ത്യക്കു തലവേദനയുള്ളത്.

കഴിഞ്ഞ മല്‍സരത്തിലെ ഡബിള്‍ സെഞ്ച്വറി വീരന്‍ ശുഭ്മാന്‍ ഗില്ലും നായകന്‍ രോഹിത് ശര്‍മയും തന്നെയായിരിക്കും ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമനായി ഇഷാന്‍ കിഷനും കളിക്കും.

ശ്രേയസ് അയ്യരുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവ് അഞ്ചാം നമ്പറില്‍ തുടരും. ആറാമനായി ക്രീസിലെത്തുക വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയായിരിക്കും.

ഉമ്രാന്‍ മാലിക്ക് ടീമിലേക്ക്

ഉമ്രാന്‍ മാലിക്ക് ടീമിലേക്ക്

ആദ്യ മല്‍സരത്തില്‍ വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ ഇന്ത്യ ഒഴിവാക്കാന്‍ സാധ്യതയില്ല. കഴിഞ്ഞ മല്‍സരത്തില്‍ ഏഴോവറില്‍ 50 റണ്‍സാണ് താരം വഴങ്ങിയത്. ബാറ്റിങില്‍ 12 റണ്‍സിനും പുറത്തായിരുന്നു.

ഹാര്‍ദിക്കിനൊപ്പം വാഷിങ്ടണും ഓള്‍റൗണ്ടറായി ടീമില്‍ തുടരും. എന്നാല്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂറിനെ ഇന്ത്യ പുറത്തിരുത്താന്‍ സാധ്യതയുണ്ട്. കഴിഞ്ഞ മല്‍സരത്തില്‍ 7.2 ഓവറില്‍ 54 റണ്‍സിനു രണ്ടു വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.

രണ്ടാമങ്കത്തില്‍ ശര്‍ദ്ദുലിനെ പുറത്തിരുത്തി സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്കിനെ ഇന്ത്യ തിരിച്ചുവിളിച്ചേക്കുമെന്നാണ് സൂചനകള്‍. മികച്ച ഫോമിലുള്ള ഉമ്രാന്റെ സാന്നിധ്യം ബൗളിങിനു കൂടുതല്‍ മൂര്‍ച്ച നല്‍കുമെന്നും ടീം മാനേജ്‌മെന്റ് കണക്കുകൂട്ടുന്നു.

Also Read: IND vs NZ: ബേല്‍സ് വീണത് ഗ്ലൗസ് തട്ടിയാണ്! അംപയര്‍ കണ്ണുപൊട്ടനോ? ആരാധക രോഷം

ചഹല്‍ പുറത്തു തന്നെ

ചഹല്‍ പുറത്തു തന്നെ

കുല്‍ദീപ് യാദവിന്റെ മിന്നുന്ന പ്രകടനത്തോടെ യുസ്വേന്ദ്ര ചഹലിന്റെ കാര്യം കഷ്ടത്തിലായിരിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തില്‍ രണ്ടു വിക്കറ്റുകളുനായി തിളങ്ങിയ കുല്‍ദീപ് തന്നെ രണ്ടാം ഏകദിനത്തിലും സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കും.

പേസ് ബൗളിങില്‍ മുഹമ്മദ് സിറാജിന്റെ മിന്നുന്ന ഫോമിലാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍. പക്ഷെ സിറാജിനൊപ്പമെത്താന്‍ മുഹമ്മദ് ഷമിക്കു കഴിയുന്നില്ലെന്നത് ഇന്ത്യയെ സംബന്ധിച്ച് തിരിച്ചടിയാണ്. ഇവര്‍ക്കൊപ്പം ഉമ്രാന്‍ മാലിക്ക് കൂടി ചേരുന്നതോടെ പേസ് ബൗളിങിനു കൂടുതല്‍ മൂര്‍ച്ച വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Also Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യയുടെ സാധ്യതാ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.

Story first published: Thursday, January 19, 2023, 14:00 [IST]
Other articles published on Jan 19, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X