വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിങ്ങള്‍ അന്ന് ഗ്രൗണ്ടിന് പുറത്തേക്ക് അടിച്ച് പറത്തിയത് മറന്നിട്ടില്ല! സെവാഗിനു അജാസിന്റെ മറുപടി

മുംബൈ ടെസ്റ്റില്‍ താരം 14 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു

ഇന്ത്യക്കെതിരേ മുംബൈയില്‍ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മാജിക്കല്‍ പ്രകടനത്തിലൂടെ ഹീറോയായി മാറിയ താരമാണ് ന്യൂസിലാന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. രണ്ടിന്നിങ്‌സുകളിലായി 14 വിക്കറ്റുകള്‍ താരം കൊയ്തിരുന്നു. പക്ഷെ അജാസിന്റെ പ്രകടനത്തിനു ടീമിനെ രക്ഷിക്കാനായിരുന്നില്ല. ഒരു ദിവസം ബാക്കിനില്‍ക്കെ ന്യൂസിലാന്‍ഡിനെ ഇന്ത്യ 372 റണ്‍സിനു തകര്‍ത്തുവിടുകയായിരുന്നു രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കുകയും ചെയ്തു.

ആദ്യ ഇന്നിങ്‌സിലായിരുന്നു അജാസിന്റെ റെക്കോര്‍ഡ് പ്രകടനം. ഇന്ത്യയുടെ പത്തു വിക്കറ്റുകളും വീഴ്ത്തിയായിരുന്നു അദ്ദേഹം ചരിത്രത്തിന്റെ ഭാഗമായത്. ഈ നേട്ടത്തിനു ശേഷം ക്രിക്കറ്റര്‍മാരുള്‍പ്പെടെ പലരും അജാസിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. അക്കൂട്ടത്തില്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗുമുണ്ടായിരുന്നു. പ്രശംസിച്ചു കൊണ്ടുള്ള സെവാഗിന്റെ ട്വീറ്റിനു അജാസിന്റെ രസകരമായ മറുപടിയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

 സെവാഗിന്റെ ട്വീറ്റ്

സെവാഗിന്റെ ട്വീറ്റ്

ഒരു ഗെയിമില്‍ ഇന്നിങ്‌സിലെ പത്ത് വിക്കറ്റുകളും സ്വന്തമാക്കുകയെന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യങ്ങളിലൊന്നാണ്. ജീവിതകാലം മുഴുവന്‍ നിങ്ങള്‍ ഓര്‍മിക്കുന്ന ദിവസമായിരിക്കും അജാസ് പട്ടേല്‍. മുംബൈയില്‍ ജനിച്ചു, മുംബൈയില്‍ ചരിത്രവും കുറിച്ചു. ചരിത്ര നേട്ടത്തിനു അഭിനന്ദനങ്ങള്‍ എന്നായിരുന്നു വീരേന്ദര്‍ സെവാഗ് ട്വിറ്ററിലൂടെ അഭിനന്ദിച്ചത്.

 അന്നത്തെ പ്രഹരം ഇപ്പോഴും ഓര്‍മയുണ്ട്

അന്നത്തെ പ്രഹരം ഇപ്പോഴും ഓര്‍മയുണ്ട്

ഈ ട്വീറ്റിനായിരുന്നു അജാസ് പട്ടേലിന്റെ രസകരമായ മറുപടി. ഒരിക്കല്‍ വീരേന്ദര്‍ സെവാഗിനോടേറ്റ പ്രഹരം തനിക്ക് ഇപ്പോഴും ഓര്‍മയുണ്ടെന്നായിരുന്നു അജാസിന്റെ ട്വീറ്റ്.
നന്ദി, വീരേന്ദര്‍ സെവാഗ്. ഞാന്‍ നെറ്റ് ബൗളറായി എത്തിയപ്പോള്‍ ഈഡന്‍ പാര്‍ക്കിലെ ഔട്ടര്‍ ഓവലില്‍ വച്ച് നിങ്ങള്‍ എന്നെ ഗ്രൗണ്ടിനു പുറത്തേക്കു അടിച്ചുപറത്തിയത് ഇപ്പോഴും ഓര്‍ക്കുന്നുവെന്നതാണ് രസകരമായ കഥയെന്നായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജിയോടു കൂടി അജാസ് ട്വിറ്ററില്‍ കുറിച്ചത്.

 സംഭവം 2008-09ല്‍?

സംഭവം 2008-09ല്‍?

വര്‍ഷം ഏതായിരുന്നുവെന്ന് ഇജാസ് ട്വീറ്റില്‍ പരാമര്‍ശിക്കുന്നില്ലെങ്കിലും 2008-09ലാവാം ഇതെന്നാണ് കരുതപ്പെടുന്നത്. അന്ന് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡ് പര്യടനം നടത്തിയിരുന്നു. ടെസ്റ്റ് പരമ്പര 1-0നും ഏകദിന പരമ്പര 3-1നും സ്വന്തമാക്കുകയും ചെയ്തിരുന്നു. ന്യൂസിലാന്‍ഡില്‍ വീരേന്ദര്‍ സെവാഗിന്റെ അവസാനത്തെ പര്യടനവും കൂടിയായിരുന്നു ഇത്.
2014ന്റെ തുടക്കത്തില്‍ പിന്നീട് ഇന്ത്യന്‍ ടീം ന്യൂസിലാന്‍ഡില്‍ പര്യടനം നടത്തിയിട്ടുണ്ടെങ്കിലും അപ്പോഴേക്കും സെവാഗിനു ടീമിലെ സ്ഥാനം നഷ്ടമായിരുന്നു. ഇതേ വര്‍ഷം അവസാനം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 സെവാഗിന്റെ പ്രകടനം

സെവാഗിന്റെ പ്രകടനം

2008-09ലെ ന്യൂസിലാന്‍ഡ് പര്യടനത്തിലേക്കു വന്നാല്‍ മോശമല്ലാത്ത പ്രകടനമായിരുന്നു വീരേന്ദര്‍ സെവാഗ് കാഴ്ചവച്ചത്. മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ 140 റണ്‍സെടുത്ത അദ്ദേഹം പിന്നീട് നടന്ന അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ 299 റണ്‍സും നേടി. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമുള്‍പ്പെടെയായിരുന്നു ഇത്.
അന്ന് തന്റെ ബാറ്റിന്റെ ചൂടറിഞ്ഞിട്ടുണ്ടെന്ന അജാസിന്റെ ട്വീറ്റിനു സെവാഗ് മറുപടിയും നല്‍കിയിട്ടുണ്ട്. മാറിക്കൊണ്ടിരിക്കുന്നത് കാലത്തിന്റെ ശീലമാണ്. നിങ്ങള്‍ മുംബൈയില്‍ കൈവരിച്ചത് അസാധാരണ നേട്ടമാണ്. അതുകൊണ്ടു തന്നെ ഇന്ത്യയുടെ വിജയത്തേക്കള്‍ നിങ്ങളുടെ പ്രകടനമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. കൂടുതല്‍ നേട്ടങ്ങള്‍ ഇനിയും കൈവരിക്കാന്‍ നിങ്ങള്‍ക്കു കഴിയട്ടെ, എല്ലാ വിധ ആശംകളെന്നും സെവാഗ് തന്റെ രണ്ടാമത്തെ ട്വീറ്റില്‍ രേഖപ്പെടുത്തി.

ഇന്ത്യക്കു വമ്പന്‍ ജയം, പരമ്പര

ഇന്ത്യക്കു വമ്പന്‍ ജയം, പരമ്പര

ന്യൂസിലാന്‍ഡിനെതിരായ മുംബൈയിലെ രണ്ടാം ടെസ്റ്റില്‍ 372 റണ്‍സിന്റെ വമ്പന്‍ ജയമായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പരയും ഇന്ത്യ 1-0ന് കൈക്കലാക്കിയിരുന്നു. നേരത്തേ കാണ്‍പൂരില്‍ നടന്ന ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.
540 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമായിരുന്നു കിവികള്‍ക്കു ഇന്ത്യ നല്‍കിയത്. നാലാം ദിനം രാവിലെ തന്നെ 167 റണ്‍സിനു അവരുടെ റണ്‍ചേസ് അവസാനിക്കുകയും ചെയ്തു. ആദ്യ ഇന്നിന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാമിന്നിങ്‌സില്‍ ഫിഫ്റ്റിയുമടിച്ച മായങ്ക് അഗര്‍വാളായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്.

Story first published: Monday, December 6, 2021, 16:03 [IST]
Other articles published on Dec 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X