വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റിഷഭ് സെഞ്ച്വറി നേടിയോ..., എങ്കില്‍ ഇന്ത്യ തോല്‍ക്കും, കണക്കുകള്‍ കള്ളം പറയില്ല

കടന്നാക്രമിച്ച ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയുടെ പേരുകേട്ട ബൗളര്‍മാരെ വിറപ്പിച്ചിരിക്കുകയാണ്

1

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പടിക്കല്‍ കലമുടച്ചു എന്ന അവസ്ഥയിലാണുള്ളത്. നാലാം ദിനത്തിന്റെ ഉച്ചവരെ ഇന്ത്യയായിരുന്നു ഡ്രൈവിങ് സീറ്റിലെങ്കില്‍ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയതോടെ കഥ മാറി. കടന്നാക്രമിച്ച ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയുടെ പേരുകേട്ട ബൗളര്‍മാരെ വിറപ്പിച്ചിരിക്കുകയാണ്.

ഇന്ത്യ മുന്നോട്ട് വെച്ച് 378 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലാണ്. ഏഴ് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ വെറും 119 റണ്‍സകലെയാണ് ഇംഗ്ലണ്ടിന്റെ ജയം. നിലവില്‍ ആതിഥേയര്‍ക്കാണ് വിജയ സാധ്യത. ഇംഗ്ലണ്ടിന് ജയിച്ചാല്‍ മാത്രമെ പരമ്പര സമനിലയാക്കാന്‍ സാധിക്കൂ. അതേ സമയം ഇന്ത്യക്ക് തോല്‍ക്കാതെ നോക്കിയാല്‍ പരമ്പര സ്വന്തമാക്കാനാവും.

'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ'കുഞ്ഞന്‍ ടീമിലെ വമ്പന്മാര്‍', വലിയ ടീമിലായിരുന്നെങ്കില്‍ ഇതിഹാസമായേനെ!, അറിയണം ഇവരെ

1

ഇന്ത്യ തോല്‍വിയോടടുക്കവെ കൗതുകകരമായ ഒരു കണക്കാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്ത് സെന രാജ്യങ്ങളില്‍ സെഞ്ച്വറി നേടിയ മത്സരങ്ങളിലൊന്നും ഇന്ത്യ ജയിച്ചിട്ടില്ലെന്ന കണക്കാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. എഡ്ജ്ബാസ്റ്റണില്‍ റിഷഭ് പന്ത് ആദ്യ ഇന്നിങ്‌സില്‍ 146 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 57 റണ്‍സും നേടിയിരുന്നു.

ഈ സെഞ്ച്വറി നേട്ടത്തോടെ റിഷഭ് ഇന്ത്യയുടെ രക്ഷകനായെങ്കിലും സെന രാജ്യങ്ങളില്‍ അദ്ദേഹം സെഞ്ച്വറി നേടുന്നത് ഇന്ത്യക്ക് വിജയ ഭാഗ്യം കൊണ്ടുവരില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 2018ലെ ഓവല്‍ ടെസ്റ്റാണ് ഇതില്‍ ആദ്യം പറയേണ്ടത്. പരമ്പരയിലെ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ 118 റണ്‍സിനാണ് തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 332 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 292 റണ്‍സിന് ഓള്‍ഔട്ടായി. രണ്ടാം ഇന്നിങ്‌സ് എട്ട് വിക്കറ്റിന് 423 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നില്‍ 464 എന്ന വമ്പന്‍ വിജയ ലക്ഷ്യമുയര്‍ത്തി.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

2

ഇന്ത്യക്കായി റിഷഭ് പന്ത് രണ്ടാം ഇന്നിങ്‌സില്‍ 114 റണ്‍സ് നേടി. കെ എല്‍ രാഹുലും (149) സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരം 118 റണ്‍സിനാണ് ഇന്ത്യ തോറ്റത്. ഓസ്‌ട്രേലിയക്കെതിരേ 2019ല്‍ സിഡ്‌നിയില്‍ നടന്ന മത്സരത്തിലും റിഷഭ് സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യക്ക് സമനില പങ്കിടേണ്ടി വന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 622 എന്ന നിലയില്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ചേതേശ്വര്‍ പുജാര 193 റണ്‍സ് നേടിയപ്പോള്‍ റിഷഭ് പന്ത് 159 റണ്‍സുമായി പുറത്താവാതെ നിന്നു.

3

ഈ മത്സരത്തിലും ഇന്ത്യക്ക് വിജയിക്കാനുള്ള ഭാഗ്യം ഉണ്ടായില്ല. മൂന്നാമതായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ വര്‍ഷമായിരുന്നു അദ്ദേഹത്തിന്റെ സെഞ്ച്വറി. മത്സരത്തിന്റെ രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 100 റണ്‍സാണ് റിഷഭ് നേടിയത്. എന്നാല്‍ ഈ മത്സരവും ഇന്ത്യ തോറ്റു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

ഇപ്പോള്‍ എഡ്ജ്ബാസ്റ്റണിലും റിഷഭ് സെഞ്ച്വറി നേടിയിരിക്കുന്നു. മുന്‍ കണക്കുകള്‍ നോക്കുമ്പോള്‍ റിഷഭ് സെഞ്ച്വറി നേടിയാല്‍ ഇന്ത്യക്ക് വിജയ സാധ്യതയില്ലെന്ന് തന്നെ പറയാം. സമനില നേടാനായാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടില്‍ പരമ്പര നേടാനാവും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സമനില നേട്ടം പോലും ഇന്ത്യക്ക് പ്രതീക്ഷിക്കാനാവാത്ത അവസ്ഥയാണ്.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

4

1977ന് ശേഷം ഒരു ടീം പോലും 300ന് മുകളില്‍ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യത്തെ മറികടന്ന് ജയിച്ചിട്ടില്ല. എന്നാല്‍ ഇത്തവണ ഇംഗ്ലണ്ട് ചരിത്രം തിരുത്താനുള്ള സാധ്യത കൂടുതലാണ്. മഴ പെയ്താല്‍ മത്സരം സമനിലയിലേക്കെത്താന്‍ സാധ്യതയുണ്ട്. അല്ലാത്ത പക്ഷം ആദ്യ രണ്ട് സെക്ഷനുള്ളില്‍ത്തന്നെ 119 എന്ന ദൂരവും ഇംഗ്ലണ്ട് എത്തിപ്പിടിക്കാനാണ് സാധ്യത.

Story first published: Tuesday, July 5, 2022, 12:24 [IST]
Other articles published on Jul 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X