വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇംഗ്ലണ്ടില്‍ കോലിയെ കാത്ത് അഞ്ച് വമ്പന്‍ റെക്കോഡുകള്‍, ക്യാപ്റ്റനായും നേട്ടമുണ്ടാക്കാം

നോട്ടിങ്ഹാം: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണുള്ളത്. അഞ്ച് മത്സരങ്ങള്‍ ഉള്‍പ്പെട്ട പരമ്പരയില്‍ ഇത്തവണ ഇന്ത്യ സജീവ പ്രതീക്ഷയിലാണ്. ഇംഗ്ലണ്ടിനേക്കാള്‍ മികച്ച താരനിരയുള്ള ഇന്ത്യക്ക് അവസരത്തിനൊത്ത് ഉയരാനായാല്‍ പരമ്പര അലമാരയിലെത്തിക്കാം. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ പ്രകടനമാണ് ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാവുക. 2018ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ രണ്ട് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയുമടക്കം നേടി തിളങ്ങിയ കോലിക്ക് ഇത്തവണയും നേട്ടം ആവര്‍ത്തിക്കാനാവുമോയെന്ന് കണ്ടറിയാം. അഞ്ച് റെക്കോഡുകള്‍ കോലിയെ ഇംഗ്ലണ്ടില്‍ കാത്തിരിക്കുന്നുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

'ഇവര്‍ പിശുക്കന്‍മാര്‍', റണ്‍സ് വിട്ടുകൊടുക്കില്ല, ടോപ് ഫൈവ് ഇതാ, ഒരു ഇന്ത്യന്‍ താരം പോലുമില്ല'ഇവര്‍ പിശുക്കന്‍മാര്‍', റണ്‍സ് വിട്ടുകൊടുക്കില്ല, ടോപ് ഫൈവ് ഇതാ, ഒരു ഇന്ത്യന്‍ താരം പോലുമില്ല

ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ്

ടെസ്റ്റ് ക്രിക്കറ്റില്‍ 8000 റണ്‍സ്

8000 ടെസ്റ്റ് റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനുള്ള സുവര്‍ണ്ണാവസരം കോലിക്ക് മുന്നിലുണ്ട്. 453 റണ്‍സാണ് ഈ നേട്ടത്തിലെത്താന്‍ കോലിക്ക് വേണ്ടത്. 92 ടെസ്റ്റില്‍ നിന്ന് 7547 റണ്‍സാണ് നിലവില്‍ കോലിയുടെ പേരിലുള്ളത്. ഇതില്‍ 27 സെഞ്ച്വറിയും 25 അര്‍ധ സെഞ്ച്വറിയും ഏഴ് ഇരട്ട സെഞ്ച്വറിയുമുണ്ട്. ടെസ്റ്റ് റണ്‍സില്‍ ജസ്റ്റിന്‍ ലാംഗര്‍ (7696),ഇയാന്‍ ബെല്‍ (7727),മൈക്കല്‍ അതര്‍ട്ടന്‍ (7728) എന്നിവരെയെല്ലാം മറികടക്കാന്‍ കോലിക്ക് അവസരമുണ്ട്.

Also Read: T20 World Cup: ഇന്ത്യ- പാക് പോരാട്ടത്തിന്റെ തീയ്യതി പുറത്ത്, ആരാധകര്‍ ആവേശത്തില്‍

ഇംഗ്ലണ്ടിനെതിരേ 2000 റണ്‍സ്

ഇംഗ്ലണ്ടിനെതിരേ 2000 റണ്‍സ്

ഇംഗ്ലണ്ടിനെതിരേ 2000 ടെസ്റ്റ് റണ്‍സെന്ന ചരിത്ര നേട്ടത്തിലെത്താനുള്ള അവസരവും കോലിക്ക് മുന്നിലുണ്ട്. ഇതിനായി 211 റണ്‍സാണ് അഞ്ച് മത്സരങ്ങളില്‍ നിന്ന് കോലിക്ക് വേണ്ടത്. രാഹുല്‍ ദ്രാവിഡിന്റെ (1950) റെക്കോഡ് മറികടക്കാനും കോലിക്ക് സാധിക്കും. ഇരു ടീമും തമ്മിലുള്ള പോരാട്ടത്തില്‍ 2000 റണ്‍സ് നേടിയവരില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സുനില്‍ ഗവാസ്‌കര്‍,അലെസ്റ്റര്‍ കുക്ക് എന്നിവരോടൊപ്പമെത്താന്‍ ഇന്ത്യന്‍ നായകന് സാധിക്കും.

Also Read: IND vs ENG:'അവനില്ലാത്തത് ഇന്ത്യക്ക് തിരിച്ചടി', സൂപ്പര്‍ ഓള്‍റൗണ്ടറുടെ അഭാവത്തെക്കുറിച്ച് ഹര്‍ഭജന്‍

വീരേന്ദര്‍ സെവാഗിനെ മറികടക്കാം

വീരേന്ദര്‍ സെവാഗിനെ മറികടക്കാം

ഇന്ത്യക്കായി ടെസ്റ്റില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേട്ടക്കാരുടെ ടോപ് ഫൈവിലെത്താനും കോലിക്ക് അവസരമുണ്ട്. മൂന്ന് ഫിഫ്റ്റിയാണ് ഇതിനായി കോലിക്ക് വേണ്ടത്. ഇതോടെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ്,സുനില്‍ ഗവാസ്‌കര്‍,വിവിഎസ് ലക്ഷ്മണ്‍ എന്നിവരാണ് ടോപ് ഫോറിലുള്ളത്. അഞ്ചാം സ്ഥാനത്തുള്ള വീരേന്ദര്‍ സെവാഗിനെ മറികടക്കാനുള്ള അവസരമാണ് കോലിക്ക് മുന്നിലുള്ളത്.

Also Read: സോഷ്യല്‍ മീഡിയകളോട് ഇവര്‍ നോ പറഞ്ഞു! ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അറിയാം

കൂടുതല്‍ സെഞ്ച്വറി റെക്കോഡിലും നേട്ടം

കൂടുതല്‍ സെഞ്ച്വറി റെക്കോഡിലും നേട്ടം

33കാരനായ കോലി 2019 സെപ്തംബറിന് ശേഷം ഒരു സെഞ്ച്വറി പോലും നേടിയിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ടില്‍ സെഞ്ച്വറി നേടിയാല്‍ സ്റ്റീവ് സ്മിത്തിന്റെ 27 ടെസ്റ്റ് സെഞ്ച്വറി റെക്കോഡിനെ മറികടക്കാം. ഹാഷിം അംല,മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരുടെ 28 സെഞ്ച്വറി നേട്ടത്തിനൊപ്പമെത്താനും അദ്ദേഹത്തിനാവും. ഒരു ഇരട്ട സെഞ്ച്വറി നേടിയാല്‍ കൂടുതല്‍ ഇരട്ട സെഞ്ച്വറിക്കാരില്‍ മഹേല ജയവര്‍ധനയെ മറികടക്കാനും ഇന്ത്യന്‍ നായകന് സാധിക്കും.

Also Read: 'ഗാംഗുലിയുടെ ഓള്‍റൗണ്ട് ഷോ, സെവാഗിന്റെ വെടിക്കെട്ട്', നോട്ടിങ്ഹാമിലെ ഇന്ത്യയുടെ ഹീറോകള്‍ ഇവര്‍

ക്ലൈവ് ലോയിഡിനെ മറികടക്കാം

ക്ലൈവ് ലോയിഡിനെ മറികടക്കാം

ഒരു ജയം കൂടി നേടിയാല്‍ ടെസ്റ്റ് നായകനെന്ന നിലയില്‍ കൂടുതല്‍ ജയമെന്ന റെക്കോഡില്‍ ക്ലൈവ് ലോയ്ഡിനെ മറികടക്കാന്‍ കോലിക്കാവും. കോലി 61 മത്സരത്തില്‍ നിന്ന് ഇന്ത്യക്ക് 36 ജയം സമ്മാനിച്ചപ്പോള്‍ ലോയ്ഡ് 74 മത്സരത്തില്‍ നിന്ന് 36 ജയമാണ് നേടിക്കൊടുത്തത്. 2007ലാണ് ഇന്ത്യ അവസാനമായി ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയത്. ഇത്തവണ ഇന്ത്യയെ ഇംഗ്ലണ്ടില്‍ പരമ്പര ചൂടിച്ചാല്‍ ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യന്‍ നായകന്മാരില്‍ ദ്രാവിഡിന്റെയും കപില്‍ ദേവിന്റെയും അജിത് വഡേക്കറിന്റെയും റെക്കോഡിനൊപ്പമെത്താന്‍ കോലിക്കാവും.

Story first published: Wednesday, August 4, 2021, 15:13 [IST]
Other articles published on Aug 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X