വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: സഞ്ജുവിന് സ്ഥിരം സ്ഥാനം നല്‍കണം, ബൗളര്‍ക്ക് വേണ്ടി പുറത്താക്കരുത്- ബദാനി

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നീ നാല് പേരെയാണ് ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാവുക

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം വലിയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്. തൊട്ടതെല്ലാം ടീമിന് പിഴക്കുന്ന അവസ്ഥ. രോഹിത് ശര്‍മ ക്യാപ്റ്റനും രാഹുല്‍ ദ്രാവിഡ് പരിശീലകനുമായ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും നിരാശപ്പെടുത്തി. 2023ല്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പ് വരാനിരിക്കെ വലിയ പ്രതിസന്ധിയാണ് ടീമിന് മുന്നിലുള്ളത്. പല ചോദ്യങ്ങള്‍ക്കും ഇന്ത്യ ഉത്തരം കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇപ്പോള്‍ ഇന്ത്യ നേരിടുന്ന വലിയ പ്രശ്‌നങ്ങളിലൊന്ന് വിക്കറ്റ് കീപ്പര്‍ ആരെന്നതാണ്. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നീ നാല് പേരെയാണ് ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പരിഗണിക്കാനാവുക. ഇതില്‍ റിഷഭിനെ ഇന്ത്യ കൂടുതല്‍ പിന്തുണക്കുന്നു. രാഹുലിനെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ പരിഗണിക്കാനുമാവില്ല. സഞ്ജുവിനെ ഇന്ത്യ തഴയുന്നതിനെതിരേ വിമര്‍ശനം ശക്തമാവുമ്പോള്‍ താരത്തിന് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി.

Also Read: IND vs BAN: മൂന്ന് പേരുടെ 'വില' ഇന്ത്യയറിഞ്ഞു! ശരിക്കും മിസ് ചെയ്തു, ആരൊക്കെയെന്നറിയാംAlso Read: IND vs BAN: മൂന്ന് പേരുടെ 'വില' ഇന്ത്യയറിഞ്ഞു! ശരിക്കും മിസ് ചെയ്തു, ആരൊക്കെയെന്നറിയാം

സ്ഥിരമായി അവസരം നല്‍കണം

സ്ഥിരമായി അവസരം നല്‍കണം

ഒരു മത്സരത്തില്‍ സഞ്ജുവിന് അവസരം നല്‍കി തൊട്ടടുത്ത മത്സരത്തില്‍ ഒഴിവാക്കുന്ന രീതി മാറണം. സ്ഥിരമായി അവസരം നല്‍കി സ്ഥിരമായി റണ്‍സടിക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണ് വേണ്ടത്. അധിക ബൗളറെ വേണമെന്ന് പറഞ്ഞ് സഞ്ജുവിനെ ഒഴിവാക്കാനാവില്ല. മാന്യമായ പ്രകടനം അവന്‍ കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് വൈകാരികമായൊരു ബന്ധവും അവനോടുണ്ട്. 11 ഏകദിനത്തില്‍ നിന്ന് 600ന് മുകളില്‍ ശരാശരിയില്‍ കളിച്ചിട്ടും അവസരം ലഭിക്കാതിരിക്കുന്നത് നിരാശപ്പെടുത്തുന്നതാണ്. മറ്റുള്ളവരെപ്പോലെ തന്നെ സഞ്ജുവും അവസരം അര്‍ഹിക്കുന്നു-ബദാനി പറഞ്ഞു.

Also Read: IND vs BAN: ഇന്ത്യക്ക് പിഴച്ചതെവിടെ? ആദ്യ മത്സരത്തിലെ അതേ കാരണം! ചൂണ്ടിക്കാട്ടി രോഹിത്

കരിയറില്‍ നിന്ന് അവഗണ വ്യക്തം

കരിയറില്‍ നിന്ന് അവഗണ വ്യക്തം

സഞ്ജുവിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍തന്നെ അവഗണന എത്രത്തോളമെന്ന് വ്യക്തമാവും. 2015ല്‍ സിംബാബ് വെക്കെതിരേ സഞ്ജു അരങ്ങേറ്റം നടത്തുമ്പോള്‍ പ്രായം 21 മാത്രം. ഇപ്പോള്‍ ഏഴ് വര്‍ഷത്തിന് മുകളിലായി സഞ്ജു ക്രിക്കറ്റിലുണ്ട്. എന്നാല്‍ ഇതുവരെ 11 ഏകദിനവും 16 ടി20യും മാത്രമാണ് സഞ്ജു കളിച്ചത്. അതേ സമയം തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും റിഷഭിന് ഇന്ത്യ വീണ്ടും വീണ്ടും അവസരം നല്‍കുന്നു. സഞ്ജു പരിമിത ഓവറില്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെങ്കിലും അത് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

റിഷഭിനെക്കാള്‍ കേമന്‍

റിഷഭിനെക്കാള്‍ കേമന്‍

പരിമിത ഓവറില്‍ റിഷഭിനെക്കാള്‍ ഒരുപടി മുന്നിലാണ് സഞ്ജു സാംസണ്‍. 11 ഏകദിനത്തില്‍ നിന്ന് 330 റണ്‍സാണ് സഞ്ജു നേടിയത്. ശരാശരി 66ഉും സ്‌ട്രൈക്കറേറ്റ് 104ന് മുകളിലും. അതേ സമയം 30 ഏകദിനത്തില്‍ നിന്ന് 34.60 ശരാശരിയില്‍ 865 റണ്‍സാണ് റിഷഭിന്റെ നേട്ടം. സഞ്ജു രണ്ട് ഫിഫ്റ്റിയാണ് ഏകദിനത്തില്‍ നേടിയതെങ്കില്‍ റിഷഭിന്റെ പേരില്‍ 1 സെഞ്ച്വറിയും 5 ഫിഫ്റ്റിയുമുണ്ട്. ടി20യിലേക്ക് വരുമ്പോള്‍ സഞ്ജു 16 മത്സരത്തില്‍ നിന്ന് 21.14 ശരാശരിയിലും 135.15 സ്‌ട്രൈക്കറേറ്റിലും 296 റണ്‍സ് നേടിയപ്പോള്‍ 66 ടി20യില്‍ നിന്ന് 22.43 ശരാശരിയിലും 126.37 സ്‌ട്രൈക്കറേറ്റിലുമാണ് റിഷഭിന്റെ പ്രകടനം. ഇടം കൈയന്‍ താരത്തിന്റെ മുന്‍തൂക്കം റിഷഭിന് ലഭിക്കുന്നുണ്ട്.

ഇന്ത്യ ഇപ്പോഴും കീപ്പറെ തേടുന്നു

ഇന്ത്യ ഇപ്പോഴും കീപ്പറെ തേടുന്നു

2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ നില്‍ക്കെ ഇപ്പോഴും ഇന്ത്യ വിക്കറ്റ് കീപ്പറെ തേടുകയാണ്. ഇപ്പോഴും തര്‍ക്കം തുടരുന്നു. ആരെ പരിഗണിക്കുമെന്നത് പറയാനാവാത്ത അവസ്ഥ. സഞ്ജു സാംസണ്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം പ്രതിഭകളാണ്. രാഹുലിനെയും ഇന്ത്യക്ക് കീപ്പറായി പരിഗണിക്കാം. എന്നിട്ടും ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ക്കായുള്ള സ്ഥാനത്ത് ഇപ്പോഴും സ്ഥിരം താരമില്ലെന്നതാണ് കൗതുകം-ബദാനി കൂട്ടിച്ചേര്‍ത്തു.

Also Read: IND vs BAN: രാഹുലിന് 10 തല, പക്ഷെ മണ്ടത്തരത്തില്‍! ക്യാപ്റ്റന്‍സിക്ക് പൊങ്കാലയിട്ട് ആരാധകര്‍

സഞ്ജു ലോകകപ്പ് കളിച്ചേക്കില്ല

സഞ്ജു ലോകകപ്പ് കളിച്ചേക്കില്ല

പ്രതിഭയുണ്ടെങ്കിലും സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഏകദിന ലോകകപ്പ് കളിക്കാന്‍ സാധ്യത കുറവാണ്. 2023 ജനുവരിയില്‍ ഇന്ത്യ ലോകകപ്പിനായുള്ള ശക്തമായ പ്ലേയിങ് 11 കണ്ടെത്തുമെന്നാണ് പരിശീലകന്‍ ദ്രാവിഡ് പറയുന്നത്. എന്നാല്‍ ഇത് എത്രത്തോളം സാധ്യമാകുമെന്നത് കണ്ടറിയണം. ഇപ്പോഴും അര്‍ഹതയുള്ള പല താരങ്ങളും ടീമിന് പുറത്താണ്. ഇപ്പോള്‍ പോലും പരിഗണന ലഭിക്കാത്ത സഞ്ജുവിന് വരാനിരിക്കുന്ന ഏകദിന ലോകകപ്പിലും അവസരം ലഭിച്ചേക്കില്ല.

Story first published: Thursday, December 8, 2022, 11:09 [IST]
Other articles published on Dec 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X