കംഗാരുപ്പട ജാഗ്രതൈ.. റബാദ തിരിച്ചുവരുന്നു, വിലക്ക് പിന്‍വലിച്ച് ഐസിസി

Written By:

ജൊഹാന്നസ്ബര്‍ഗ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ വിജയസാധ്യത വര്‍ധിപ്പിച്ച് പ്രമുഖ പേസര്‍ കാഗിസോ റബാദ തിരിച്ചുവരുന്നു. കളിക്കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് നേരത്തേ റബാദയെ രണ്ടു മല്‍സരങ്ങളില്‍ നിന്നും ഐസിസി വിലക്കിയിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ ഐസിസി പിന്‍വലിച്ചിരിക്കുന്നത്. ഇതോടെ ഓസീസിനെതിരായ മൂന്നും നാലു ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിന് ചുക്കാന്‍ പിടിക്കാന്‍ റബാദയുണ്ടാവും.

പുത്തന്‍ ജഴ്‌സിയില്‍ മെസ്സിയും റൊണാള്‍ഡോയും... കലിപ്പ് ലുക്ക്, ലോകകപ്പ് ജഴ്‌സി പുറത്തിറക്കി

പ്രതിഷേധം ഫലം കണ്ടു... സര്‍ക്കാരിന്‍റെ ഇടപെടല്‍, ഏകദിനം കൊച്ചിയില്‍ നിന്നും തലസ്ഥാനത്തേക്ക്?

1

രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ തോള്‍ കൊണ്ട് മനപ്പൂര്‍വ്വം ഇടിച്ചുവെന്നതായിരുന്നു റബാദയ്‌ക്കെതിരേ ഐസിസി ചുമത്തിയ കുറ്റം. ഇതിനെതിരേ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നാണ് താരത്തിന് അനുകൂലമായി വിധി വന്നത്. നേരത്തേ മാച്ച് ഫീയുടെ 50 ശതമാനം പിഴയായി ചുമത്തുന്നതോടൊപ്പം മൂന്നു ഡിമെറിറ്റ് പോയിന്റുകളും ഐസിസി റബാദയ്ക്കു ചുമത്തിയിരുന്നു. അപ്പീലിനെ തുടര്‍ന്ന് പിഴ 25 ശതമാനമായി കുറയ്ക്കുന്നതിനോടൊപ്പം ഒരു ഡിമെറിറ്റ് പോയിന്റാക്കി കുറയ്ക്കാനും ഐസിസി തീരുമാനിക്കുകയായിരുന്നു. ഡിമെറിറ്റ് പോയിന്റ് കുറച്ചതാണ് താരത്തിനു തുണയായത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ റബാദയുടെ ആകെ ഡിമെറിറ്റ് പോയിന്റ് ഏഴായി കുറയുകയും ചെയ്തു. ഇത് എട്ടായിരുന്നെങ്കില്‍ സ്വാഭാവികമായും രണ്ടു മല്‍സരങ്ങളില്‍ അദ്ദേഹത്തിനു വിലക്ക് ലഭിക്കുമായിരുന്നു.

2

കഴിഞ്ഞ ദിവസം നടന്ന വീഡിയോ കോണ്‍ഫറന്‍സ് വഴിയിയുള്ള ആറു മണിക്കൂറോളം നീണ്ട വാദംകേള്‍ക്കലില്‍ രാജ്യത്തെ പ്രമു അഭിഭാഷകനായ ഡാലി എംപോഫുവാണ് റബാദയ്ക്കു വേണ്ടി ഹാജരായത്. റബാദയെക്കൂടാതെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസി, ടീം മാനേജര്‍ മുഹമ്മദ് മൂസാജി എന്നിവരും വാദം കേള്‍ക്കലിന് ഹാജരായിരുന്നു. മനപ്പൂര്‍വ്വമാണ് കളിക്കിടെ റബാദ ഓസീസ് ക്യാപ്റ്റന്‍ സ്മിത്തിനെ തോള്‍ കൊണ്ട് ഇടിച്ചതെന്ന് കരുതാനാവില്ലെന്നും അതു കൊണ്ടു തന്നെ താരത്തെ കുറ്റവിമുക്തനാക്കുകയാണെന്നും ഐസിസിയുടെ കോഡ് ഓഫ് കോണ്‍ഡക്ട് അപ്പീല്‍ കമ്മീഷണറായ മൈക്കല്‍ ഹെറോണ്‍ വാദം കേള്‍ക്കലിനൊടുവില്‍ ചൂണ്ടിക്കാട്ടി. എങ്കിലും താരത്തിന്റെ ഭാഗത്തു നിന്നുണ്ടായ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും മാച്ച് ഫീയുടെ 25 ശതമാനം റബാദ പിഴയായി അടയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, March 21, 2018, 9:35 [IST]
Other articles published on Mar 21, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍