ധോണിയുടെയും ബ്രാവോയുടെയും ബുദ്ധി വേണം: മാര്‍ക്ക് വുഡ്

Written By:
Mark Wood

മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെയും വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയുടെയും ബുദ്ധിയുണ്ടെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വിജയത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് ഇംഗ്ലണ്ട് ബൗളര്‍ മാര്‍ക്ക് വുഡ്.

സമ്മര്‍ദ്ദത്തെ എങ്ങനെ അതിജീവിക്കാന്‍ കഴിയും എന്നത് നിര്‍ണായകമാണ്. നായകനായി ധോണിയുള്ളതു കൊണ്ട് അദ്ദേഹത്തില്‍ നിന്നു പലതും പഠിയ്ക്കാന്‍ സാധിക്കും. സ്ലോവര്‍ ബോളുകളില്‍ കൂടുതല്‍ സ്‌കില്‍ നേടാന്‍ ബ്രാവോയില്‍ നിന്നുള്ള ടിപ്‌സ് സഹായിക്കും. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി കളിയ്ക്കുകയെന്നത് ഏറെ അഭിമാനകരമാണ്-ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെബ് സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

തീര്‍ച്ചയായും, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്നത് ഏത് ക്രിക്കറ്റ് താരവും കൊതിക്കുന്ന ടൂര്‍ണമെന്റാണ്. എന്നാല്‍ ഏറ്റവും മികച്ച ടീമിന്റെ ഭാഗമാവുകയെന്നത് അനുഗ്രഹീതമായ കാര്യമാണ്- മണിക്കൂറില്‍ 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ കഴിവുള്ള 28കാരന്‍ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ലുംഗി എന്‍ജിഡി, ഇന്ത്യന്‍ താരം ശര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ക്കൊപ്പം വുഡ്‌സും ചെന്നൈ ടീമിന്റെ ബൗളിങ് ആക്രമണത്തില്‍ നിര്‍ണായക പങ്കുവഹിക്കുമെന്നാണ് കരുതുന്നത്.

Story first published: Friday, March 2, 2018, 19:38 [IST]
Other articles published on Mar 2, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍