വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഹീര്‍ ഖാന്റെ റെക്കോഡ് നോട്ടമിട്ട് സിറാജ്, മൂന്നെണ്ണം ഈ വര്‍ഷം തകര്‍ത്തേക്കും-അറിയാം

ടി20യില്‍ വലിയ മികവ് കാട്ടാനാവുന്നില്ലെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും സിറാജ് ഇന്ത്യക്കായി മിന്നിക്കുന്നു

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ പേസറാണ് മുഹമ്മദ് സിറാജ്. ഒരു കാലത്ത് തല്ലുകൊള്ളി ബൗളറെന്ന പേരെടുത്ത സിറാജ് ഇപ്പോള്‍ ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ തലപ്പത്താണുള്ളത്. വിമര്‍ശിച്ചവരെക്കൊണ്ട് തന്നെ സിറാജിപ്പോള്‍ കൈയടിപ്പിക്കുന്നു.

ടെന്നിസ് ബോളില്‍ കളിച്ച അനുഭവസമ്പത്തിലൂടെ ഐപിഎല്ലിലേക്കെത്തിയ താരം ആര്‍സിബിയിലൂടെയാണ് വളര്‍ന്നത്. വിരാട് കോലിയെന്ന നായകന്‍ സിറാജിന് നല്‍കിയ പിന്തുണയാണ് താരത്തെ ഇന്നത്തെ നിലയിലേക്കെത്തിച്ചത്.

ടി20യില്‍ വലിയ മികവ് കാട്ടാനാവുന്നില്ലെങ്കിലും ടെസ്റ്റിലും ഏകദിനത്തിലും സിറാജ് ഇന്ത്യക്കായി മിന്നിക്കുന്നു. ഏകദിനത്തില്‍ ന്യൂബോളില്‍ സിറാജിന്റെ ബൗളിങ് മികവാണ് എടുത്ത് പറയേണ്ടത്. 140ന് മുകളില്‍ വേഗത്തോടൊപ്പം നല്ല സ്വിങ്ങും കണ്ടെത്താന്‍ സിറാജിനാവുന്നു.

ഈ വര്‍ഷം ഏകദിന ലോകകപ്പും നടക്കാനിരിക്കെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ബൗളറായി സിറാജ് മാറിക്കഴിഞ്ഞു. ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ മുഖ്യ പേസറായി ബുംറക്കൊപ്പം സിറാജുണ്ടാവുമെന്നുറപ്പ്. ഇന്ത്യയുടെ പല പ്രമുഖ പേസര്‍മാരുടെയും റെക്കോഡ് തകര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് സിറാജ്.

ഇന്ത്യയുടെ ഇതിഹാസ പേസറെന്ന് വിശേഷിപ്പിക്കാവുന്ന സഹീര്‍ ഖാന്റെ പല റെക്കോഡുകളും സിറാജ് തകര്‍ക്കാന്‍ കാത്തിരിക്കുകയാണ്. നിലവിലെ ഫോമില്‍ സിറാജ് തകര്‍ക്കാന്‍ സാധ്യതയുള്ള സഹീറിന്റെ മൂന്ന് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: 2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര്‍ ഇതാAlso Read: 2018ല്‍ ഗില്ലിനൊപ്പം ലോകകപ്പ് ടീമില്‍ കളിച്ചു! പിന്നീട് അഡ്രസില്ല-നാല് പേര്‍ ഇതാ

ഏകദിനത്തിലെ മികച്ച ബൗളിങ് പ്രകടനം

ഏകദിനത്തിലെ മികച്ച ബൗളിങ് പ്രകടനം

സഹീര്‍ ഖാന്റെ ഏകദിനത്തിലെ മികച്ച വ്യക്തിഗത പ്രകടനം 2007ല്‍ ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു. 10 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് സഹീര്‍ വീഴ്ത്തിയത്. സഹീറിന്റെ ഈ നേട്ടം മറികടക്കാനുള്ള കഴിവ് സിറാജിനുണ്ട്. നിലവിലെ ഫോമില്‍ അദ്ദേഹത്തിനത് സാധിച്ചേക്കും.

കാര്യവട്ടത്ത് ന്യൂസീലന്‍ഡിനെതിരേ 10 ഓവറില്‍ 32 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയതാണ് സിറാജിന്റെ നിലവിലെ ഏകദിനത്തിലെ മികച്ച പ്രകടനം. ഇതുവരെ അഞ്ച് വിക്കറ്റ് പ്രകടനം ഏകദിനത്തില്‍ കാഴ്ചവെക്കാന്‍ സിറാജിനായിട്ടില്ല. എന്നാല്‍ തന്റേതായ ദിവസം എതിരാളികളെ തകര്‍ത്തടുക്കാന്‍ സിറാജിനാവും.

അതുകൊണ്ട് തന്നെ സഹീര്‍ ഖാന്റെ ഏകദിനത്തിലെ മികച്ച ബൗളിങ് പ്രകടനത്തിന്റെ റെക്കോഡ് സിറാജ് തകര്‍ത്തേക്കും.

Also Read: നിങ്ങളുടെ വാക്ക് ഞാന്‍ എന്തിന് കേള്‍ക്കണം? അശ്വിന്‍ ചോദിച്ചു-സംഭവം വെളിപ്പെടുത്തി ശ്രീധര്‍

ഒരു വര്‍ഷം 40ലധികം വിക്കറ്റ്

ഒരു വര്‍ഷം 40ലധികം വിക്കറ്റ്

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കൂടുതല്‍ വിക്കറ്റെന്ന സഹീര്‍ ഖാനും റെക്കോഡും സിറാജ് തകര്‍ത്തേക്കും. 2007ല്‍ 33 മത്സരത്തില്‍ നിന്ന് 40 വിക്കറ്റ് നേടിയതാണ് സഹീറിന്റെ മികച്ച പ്രകടനം. മൂന്ന് കലണ്ടര്‍വര്‍ഷം 30ലധികം വിക്കറ്റ് വീഴ്ത്താനും സിറാജിനായിട്ടുണ്ട്. 2002, 2003, 2011 വര്‍ഷങ്ങളിലായിരുന്നു ഇത്.

ഈ വര്‍ഷം മികച്ച ഫോമിലുള്ള സിറാജ് 2022ല്‍ 15 മത്സരത്തില്‍ നിന്ന് 24 വിക്കറ്റാണ് നേടിയത്. 23.46 എന്ന മികച്ച ശരാശരിയും സിറാജിനുണ്ട്. ജസ്പ്രീത് ബുംറയുടെ അഭാവം നികത്തി ഇന്ത്യയുടെ പേസ് നിരയുടെ മുഖമായി സിറാജ് മാറിയിരിക്കുകയാണ്.

ഈ വര്‍ഷം അഞ്ച് മത്സരത്തില്‍ നിന്ന് 14 വിക്കറ്റ് സിറാജ് വീഴ്ത്തിക്കഴിഞ്ഞു. ഇന്ത്യക്ക് ലോകകപ്പടക്കം 25ലധികം ഏകദിന മത്സരങ്ങള്‍ ഈ വര്‍ഷം കളിക്കേണ്ടതായുണ്ട്. ഇതേ ഫോം തുടര്‍ന്നാല്‍ സഹീറിന്റെ റെക്കോഡ് മറികടക്കാന്‍ സിറാജിന് സാധിക്കുമെന്നുറപ്പ്.

Also Read: ഇരട്ട സെഞ്ച്വറി നേടിയതല്ല! ഏറ്റവും മനോഹര നിമിഷം ധോണിയോടൊപ്പം-ഇഷാന്‍ പറയുന്നു

പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം

പ്ലേയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇടം കൈയന്‍ പേസര്‍മാരുടെ പട്ടിക പരിശോധിച്ചാല്‍ വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ് സഹീര്‍ ഖാന്‍. ഉയര്‍ന്ന് ചാടിയുള്ള സഹീറിന്റെ ബൗളിങ് ആക്ഷന് തന്നെ പ്രത്യേക ആരാധക പിന്തുണയുണ്ടെന്നതാണ് വസ്തുത.

സഹീര്‍ അന്താരാഷ്ട്ര കരിയറില്‍ 12 തവണയാണ് കളിയിലെ താരമായത്. സിറാജ് 44 മത്സരം കളിച്ചപ്പോള്‍ ഒരു തവണയാണ് ഈ നേട്ടത്തിലേക്കെത്തിയത്. ഇതേ മികവ് തുടര്‍ന്നാല്‍ സിറാജിന് ഭാവയില്‍ സഹീറിന്റെ മാന്‍ ഓഫ് ദി മാച്ച് നേട്ടവും മറികടക്കാനായേക്കും.

Story first published: Friday, January 27, 2023, 14:05 [IST]
Other articles published on Jan 27, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X