വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തൊരു താരമാണ് അവന്‍, നിലവിലെ ഏറ്റവും മികച്ച ബാറ്ററെ ചൂണ്ടിക്കാട്ടി സ്റ്റെയ്ന്‍

ബാബര്‍ ആസമിനെയാണ് സ്റ്റെയ്ന്‍ തിരഞ്ഞെടുത്തത്

ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ ആരെന്ന കാര്യത്തില്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങളായിരിക്കുമുണ്ടാവുക. കാരണം ഒരുപിടി മികച്ച ബാറ്റര്‍മാര്‍ നിലവില്‍ മല്‍സരരംഗത്തുണ്ട്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പാകിസ്താന്‍ നായകന്‍ ബാബര്‍ ആസം, ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ തുടങ്ങിയവരെല്ലാം ഇക്കൂട്ടത്തിലുണ്ട്.

ഇവരില്‍ നിന്നും ഏറ്റവും മികച്ചയാളെ തിരഞ്ഞെടുത്തിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍. നിലവിലെ പാക് നായകന്‍ ബാബര്‍ ആസമാണ് മൂന്നു ഫോര്‍മാറ്റുകളുമെടുത്താല്‍ ഏറ്റവും മികച്ച ബാറ്ററെന്നു സ്റ്റെയ്ന്‍ പറയുന്നു.

1

ട്വിറ്ററിലെ ഒരു ചോദ്യോത്തര സെഷനിലായിരുന്നു ഏറ്റവും മികച്ച ബാറ്റര്‍ ആരെന്നു ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞത്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി ഏറ്റവും മികച്ച ബാറ്റര്‍ ആരാണെന്നാണ് നിങ്ങളുടെ അഭിപ്രായമെന്നായിരുന്നു ഒരു യൂസര്‍ അദ്ദേഹത്തോടു ചോദിച്ചത്. ഒരുപക്ഷെ ബാബര്‍ ആസമായിരിക്കാം. അദ്ദേഹം അത്രയും മിടുക്കനായ താരമാണെന്നും സ്റ്റെയ്ന്‍ മറുപടി നല്‍കി.

2

നിലവില്‍ ഏകദിനം, ടി20 എന്നിവയില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ബാറ്റര്‍ കൂടിയാണ് ബാബര്‍ ആസം. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിലും അദ്ദേഹം ടോപ്പ് ഫൈവിലുണ്ട്. നിലവില്‍ മൂന്നു ഫോര്‍മാറ്റുകളിലും ടോപ്പ് ഫൈവിലുള്ള ലോകത്തിലെ ഒരേയൊരു ബാറ്റര്‍ ബാബറാണ്.
അടുത്തിടെ ലോക ക്രിക്കറ്റില്‍ മറ്റൊരു താരത്തിനുമില്ലാത്ത നേട്ടവും പാക് ക്യാപ്റ്റനെ തേടിയെത്തിയിരുന്നു. തുടര്‍ച്ചയായി രണ്ടു തവണ ഐസിസിയുടെ പ്ലെയര്‍ ഓഫ് ദി മന്തായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ താരമായാണ് ബാബര്‍ മാറിയത്. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹത്തെ ഇതിനു സഹായിച്ചത്.

3

ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഗംഭീര ഇന്നിങ്‌സായിരുന്നു ബാബര്‍ ആസം കളിച്ചത്. രണ്ടാമിന്നിങ്‌സില്‍ പാക് ടീം പരാജയഭീതിയില്‍ നില്‍ക്കവെ 196 റണ്‍സ് അടിച്ചെടുത്ത അദ്ദേഹം ടീമിനു സമനില നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ബാബറിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയായിരുന്നു ഇത്. പക്ഷെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ 1-0നു സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര 2-1നു സ്വന്തമാക്കി പാക് ടീം പകരം ചോദിക്കുകയായിരുന്നു.

4

ഓസ്‌ട്രേലിയയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ബാബര്‍ ആസം രണ്ടു സെഞ്ച്വറികളടിച്ചിരുന്നു. പിന്നീട് നടന്ന ഏകദിന പരമ്പരയിലും അദ്ദേഹം രണ്ടു സെഞ്ച്വറികളുമായി കസറി. അവസാനായി നടന്ന ഏക ടി20 മല്‍സരത്തിലും പാക് നായകന്‍ മോശമാക്കിയില്ല. 46 ബോളില്‍ 66 റണ്‍സുമായി ബാബര്‍ പാക് ടീമിന്റെ ടോപ്‌സ്‌കററാവുകയായിരുന്നു. പക്ഷെ മല്‍സരത്തില്‍ ഓസീസാണ് ജയം കൊയ്തത്.

5

ബാബര്‍ ആസമിന്റെ സമീപകാലത്തെ ഗംഭീര ബാറ്റിങ് പ്രകടനങ്ങളെ തുടര്‍ന്ന് നേരത്തേയുണ്ടായിരുന്ന ഫാബ് ഫോര്‍ ബാറ്റര്‍മാരുടെ ലിസ്റ്റ് ഫാബ് ഫൈവായി വിപുലീകരിക്കണമെന്ന് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ആവശ്യപ്പെട്ടിരുന്നു. ബാബറിനെക്കൂടി ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. നേരത്തേയുള്ള ഫാബ് ഫോര്‍ ലിസ്റ്റിലുള്ളവര്‍ വിരാട് കോലി, കെയ്ന്‍ വില്ല്യംസണ്‍, ജോ റൂട്ട്, സ്റ്റീവ് സ്മിത്ത് എന്നിവരാണ്. ഇവരെയെല്ലാം കവച്ചു വയ്ക്കുന്ന പ്രകടനമാണ് പാക് ജഴ്‌സിയില്‍ ബാബര്‍ കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്.

Story first published: Thursday, April 14, 2022, 20:27 [IST]
Other articles published on Apr 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X