ഇവര്‍ സെഞ്ച്വറിയടിച്ചാല്‍ ടീം തോല്‍ക്കില്ല! ജയം അല്ലെങ്കില്‍ സമനിലയുറപ്പ്- ഇന്ത്യയുടെ ആരുമില്ല

സ്വന്തം ടീമിന്റെ വിജയത്തിനു തന്റെ കഴിവിന്റെ പരമാവധി സംഭാവന ചെയ്യുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. ഒരു ബാറ്റ്‌സ്മാന്റെ കാര്യമെടുത്താല്‍ താന്‍ സെഞ്ച്വറി നേടിയ കളിയില്‍ ടീം ജയിക്കണമെന്നായിരിക്കും അതു ഏറെ അഭിമാനിക്കാന്‍ വക നല്‍കുന്ന കാര്യമാണ്. എന്നാല്‍ അപൂര്‍വ്വം ചിലര്‍ക്കു മാത്രമേ ഇതിനുള്ള ഭാഗ്യം ലഭിക്കാറുള്ളൂ.

ടെസ്റ്റ് ചരിത്രത്തില്‍ താന്‍ സെഞ്ച്വറി നേടിയ കളിയില്‍ ടീം തോറ്റിട്ടില്ലെന്നു അവകാശപ്പെടാവുന്ന ചില താരങ്ങളുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഇവര്‍ സെഞ്ച്വറിയടിച്ച ടെസ്റ്റുകളില്‍ ടീം ജയിക്കുകയോ സമനില സ്വന്തമാക്കുകയോ ചെയ്തിട്ടുണ്ട്. ഇത്തരത്തിലുള്ള അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 ജോ റൂട്ട് (ഇംഗ്ലണ്ട്)

ജോ റൂട്ട് (ഇംഗ്ലണ്ട്)

അഞ്ചു പേരില്‍ നിലവില്‍ മല്‍സരംഗത്തുള്ള ഒരേയൊരാള്‍ ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനുമായ ജോ റൂട്ടാണ്. കരിയറില്‍ 20 ടെസ്റ്റ് സെഞ്ച്വറികളാണ് റൂട്ട് നേടിയിട്ടുളളത്. ഇവയിലൊന്നും ഇംഗ്ലണ്ട് തോല്‍വിയുമറിഞ്ഞിട്ടില്ല. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായാണ് 30 കാരനായ റൂട്ട് വിശേഷിപ്പിക്കപ്പെടുന്നത്.

105 ടെസ്റ്റ്‌റുകളില്‍ നിന്നും 48.7 ശരാശരിയില്‍ 8714 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഈ വര്‍ഷം ശ്രീലങ്ക, ഇന്ത്യ എന്നിവര്‍ക്കെതിരേ അടുത്തടുത്ത രണ്ടു ടെസ്റ്റുകളില്‍ റൂട്ട് ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു.

 വില്ലി ഹാമണ്ട് (ഇംഗ്ലണ്ട്)

വില്ലി ഹാമണ്ട് (ഇംഗ്ലണ്ട്)

ഇംഗ്ലണ്ടിന്റെ മറ്റൊരു താരം വില്ലി ഹാമണ്ടാണ് എലൈറ്റ് ലിസ്റ്റിലെ മറ്റൊരാള്‍. അവരുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അദ്ദേഹം 1900കളില്‍ 20 ടെസ്റ്റുകളില്‍ ടീമിനെ നയിക്കുകയും ചെയ്തു. 22 സെഞ്ച്വറികളും ടെസ്റ്റില്‍ ഹാമണ്ട് നേടി. ഇവയില്‍ ഇംഗ്ലണ്ടിനു തോല്‍വിയും നേരിട്ടില്ല.

20 വര്‍ഷം നീണ്ട കരിയറില്‍ 85 ടെസ്റ്റുകളിലാണ് ഹാമണ്ട് കളിച്ചത്. 58.45 എന്ന മികച്ച ശരാശരിയില്‍ 7249 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. 338 റണ്‍സായിരുന്നു കരിയര്‍ ബെസ്റ്റ് സ്‌കോര്‍.

 ഇയാന്‍ ബെല്‍ (ഇംഗ്ലണ്ട്)

ഇയാന്‍ ബെല്‍ (ഇംഗ്ലണ്ട്)

ഇംഗ്ലീഷ് താരങ്ങളുടെ ആധിപത്യമുറപ്പിച്ചുകൊണ്ട് മറ്റൊരു മുന്‍ താരവുമാ ഇയാന്‍ ബെല്ലും ഈ ലിസ്റ്റിന്റെ ഭാഗമാണ്. മികച്ച ബാറ്റിങ് ടെക്‌നിക്കുള്ള ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിട്ടായിരുന്നു ബെല്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. 22 ടെസ്റ്റ് സെഞ്ച്വറകിളാണ് ബെല്ലിന്റെ സമ്പാദ്യം. ഈ ടെസ്റ്റുകളിലൊന്നും ഇംഗ്ലണ്ട് തോല്‍ക്കുകയും ചെയ്തില്ല.

മധ്യനിര ബാറ്റ്‌സ്മാനായിരുന്ന ബെല്‍ 118 ടെസ്റ്റുകളില്‍ നിന്നും 42.7 ശരാശരിയില്‍ 7728 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യക്കെതിരേ മികച്ച റെക്കോര്‍ഡുള്ള താരങ്ങളിലൊരാള്‍ കൂടിയായിരുന്നു അദ്ദേഹം.

 ജെഫ്രി ബോയ്‌കോട്ട് (ഇംഗ്ലണ്ട്)

ജെഫ്രി ബോയ്‌കോട്ട് (ഇംഗ്ലണ്ട്)

ഈ ലിസ്റ്റിലെ നാലാമനും ഇംഗ്ലണ്ട് താരമാണെന്നത് ആരെയും ആശ്ചര്യപ്പെടുത്തും. മുന്‍ ഇതിഹാസ ഓപ്പണര്‍ ജെഫ്രി ബോയ്‌കോട്ടാണ് എലൈറ്റ് ക്ലബ്ബിലെ നാലാമത്തെയാള്‍. 1970കളില്‍ ഇംഗ്ലീഷ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന ബോയ്‌കോട്ട് 22 ടെസ്റ്റ് സെഞ്ച്വറികള്‍ നേടി. ഇവയില്‍ ടീം ജയിക്കുകയോ, സമനില നേടുകയോ ചെയ്തു.

108 ടെസ്റ്റുകളില്‍ നിന്നും 47.72 ശരാശരിയില്‍ 8114 റണ്‍സ് ബോയ്‌കോട്ട് ടെസ്റ്റില്‍ നേടിയിട്ടുണ്ട്. വിരമിച്ച ശേഷം കമന്റേറ്ററെന്ന നിലയിലും ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു അദ്ദേഹം.

 ഗ്രേയം സ്മിത്ത് (ദക്ഷിണാഫ്രിക്ക)

ഗ്രേയം സ്മിത്ത് (ദക്ഷിണാഫ്രിക്ക)

ഇംഗ്ലണ്ടുകാരനല്ലാത്ത ലിസ്റ്റിലെ ഒരേയൊരാള്‍ ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ ഗ്രേയം സ്മിത്താണ്. ചെറിയ പ്രായത്തില്‍ തന്നെ ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കാന്‍ ഭാഗ്യം ലഭിച്ച സ്മിത്ത് ഈ റോളില്‍ ശ്രദ്ധേയമായ പ്രകടനം നടത്തുകയും ചെയ്തു.

ടെസ്റ്റ് കരിയറില്‍ 27 സെഞ്ച്വറികളാണ് സ്മിത്തിന്റെ പേരിലുള്ളത്. ഈ ടെസ്റ്റുകളില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെട്ടിട്ടുമില്ല. കരിയറില്‍ 117 ടെസ്റ്റുകളിലാണ് അദ്ദേഹം കളിച്ചത്. 48.2 ശരാശരിയില്‍ 9265 റണ്‍സും സ്മിത്ത് അടിച്ചെടുത്തു. നിലവില്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടറായി പ്രവര്‍ത്തിക്കുകയാണ് അദ്ദേഹം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, June 14, 2021, 18:29 [IST]
Other articles published on Jun 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X