അവര്‍ അത്ര മോശക്കാരല്ല, ഒരവസരം കൂടി നല്‍കാമായിരുന്നു... വികാരധീനനായി ലേമാന്‍

Written By:

ജൊഹാനസ്ബര്‍ഗ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വിലക്ക് നേരിട്ട മൂന്നു താരങ്ങള്‍ക്കും പിന്തുണയുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം കോച്ച് ഡാരന്‍ ലേമാന്‍ രംഗത്ത്. ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവരെ ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരു വര്‍ഷത്തേക്കു വിലക്കിയപ്പോള്‍ സംഭവത്തില്‍ പങ്കാളിയായ ഓപ്പണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റിനെ ഒമ്പതു മാസത്തേക്കുമാണ് വിലക്കിയത്. ഇതോടെ ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലും സ്മിത്തിനും വാര്‍ണര്‍ക്കും നഷ്ടമായിരുന്നു.

മൂന്നു താരങ്ങളെയും ദക്ഷിണാഫ്രിക്കയില്‍ നിന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ നാട്ടിലേക്കു തിരിച്ചയച്ചു കഴിഞ്ഞു. ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ അന്വേഷണത്തിലാണ് മൂന്നു താരങ്ങളും തെറ്റുകാരാണെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ലേമാനോട് പരിശീലകസ്ഥാനത്തു തുടരാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

സ്മിത്തിന്റെയും വാര്‍ണറുടെയും ചീട്ട് കീറി... ഒരു വര്‍ഷത്തെ വിലക്ക്!! ഐപിഎല്ലും നഷ്ടം

ഫ്രണ്ട്‌ലി ആണെന്ന് അവരോട് പറ സാറേ.. ആറ് എന്നും എന്റെ ഒരു വീക്‌നെസാണ്, അര്‍ജന്റീനയ്‌ക്കെതിരേ കൊലവിളി!

1

ഗുരുതരമായ തെറ്റാണ് ഓസീസ് താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായതെന്നും ആരാധകര്‍ പൊറുക്കണമെന്നും വികാരധീനനായി ലേമാന്‍ മാധ്യമങ്ങളോടു പറഞ്ഞു. ഇപ്പോള്‍ വിലക്കപ്പെട്ടിരിക്കുന്ന സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് അത്ര മോശക്കാരായ വ്യക്തികളല്ല. പറ്റിപ്പോയ കുറ്റത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ രണ്ടാമതൊരു അവസരം കൂടി ഇവര്‍ക്കു നല്‍കാമായിരുന്നു. വിലക്ക് നേരിട്ട അവരുടെ മാനസികനിലയില്‍ ആശങ്കയുണ്ടെന്നും ലേമാന്‍ പറഞ്ഞു.

2

കളിക്കളത്തിനു അകത്തു മാത്രമല്ല പുറത്തും ഓസ്‌ട്രേലിയന്‍ താരങ്ങള്‍ പെരുമാറ്റം മെച്ചപ്പെടുത്തിയെങ്കില്‍ മാത്രമേ വീണ്ടും ആരാധകരുടെ ആദരവ് പിടിച്ചുപറ്റാന്‍ സാധിക്കുകയുള്ളൂ. പന്ത് ചുരണ്ടല്‍ സംഭവത്തില്‍ ഓസ്‌ട്രേലിയന്‍ ജനതയോടും ക്രിക്കറ്റ് കുടുംബത്തോടും മാപ്പു ചോദിക്കുന്നു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗത്തു നിന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും ലേമാന്‍ കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, March 29, 2018, 8:24 [IST]
Other articles published on Mar 29, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍