വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ക്രിക്കറ്റ് താരമാകണം, ഇവര്‍ സഹിച്ചത് ചില്ലറയൊന്നുമല്ല, ശാരീരിക വൈകല്യം മറികടന്ന അഞ്ച് പേരിതാ

ശാരീരികമായ പരിമിതികള്‍ ഉണ്ടായിരുന്നിട്ടും അതിനെയെല്ലാം മറികടന്ന് ക്രിക്കറ്റ് താരമായി മാറിയ ചില താരങ്ങളുണ്ട്

1

ചില താരങ്ങളെ കാണുമ്പോള്‍ ഇവര്‍ ഈ കായിക ഇനത്തിന് വേണ്ടി തന്നെ ജനിച്ചവരാണെന്ന് തോന്നുന്നത് സ്വാഭാവികമാണ്. ഫുട്‌ബോളില്‍ നിലവിലെ താരങ്ങളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെക്കുറിച്ചും ലയണല്‍ മെസ്സിയെക്കുറിച്ചും ഇത്തരത്തില്‍ പറയാറുണ്ട്. ക്രിക്കറ്റിലെ പ്രമുഖ താരങ്ങളിലേക്ക് വന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ബ്രയാന്‍ ലാറ, വിരാട് കോലി എന്നിവരെക്കുറിച്ചെല്ലാം ഇത്തരത്തില്‍ നമ്മള്‍ പറയാറുണ്ട്.

എന്നാല്‍ അടങ്ങാത്ത ആഗ്രഹം കൊണ്ട് ക്രിക്കറ്റ് താരമായി മാറിയ ചില താരങ്ങളുണ്ട്. ശാരീരികമായ പരിമിതികള്‍ ഉണ്ടായിരുന്നിട്ടും അതിനെയെല്ലാം മറികടന്ന് ക്രിക്കറ്റ് താരമായി മാറിയ ചില താരങ്ങളുണ്ട്. ഇഷ്ടപ്പെട്ടതിനെ സ്വന്തമാക്കാന്‍ ഒരുപാട് കഷ്ടപ്പെട്ട ചില താരങ്ങള്‍. അത്തരത്തില്‍ ശാരീരിക പ്രശ്‌നത്തെ മറികടന്ന് ക്രിക്കറ്റ് താരങ്ങളായി മാറിയ അഞ്ച് ക്രിക്കറ്റ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഓസീസ് ടെസ്റ്റ് നായകനായ പാറ്റ് കമ്മിന്‍സ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസര്‍മാരിലൊരാളാണ്. അതിവേഗ പന്തുകളെറിയാന്‍ മിടുക്കനായ കമ്മിന്‍സ് മൂന്ന് ഫോര്‍മാറ്റിലും സജീവമായിത്തന്നെ തുടരുന്നു. കമ്മിന്‍സിന്റെ ചെറുപ്പകാലത്ത് പന്ത് കൈയില്‍ പിടിക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്നു. കാരണം അദ്ദേഹത്തിന്റെ നടുവിരലിന്റെ മുകള്‍ ഭാഗം പരിക്കിനെത്തുടര്‍ന്ന് മുറിച്ചുമാറ്റിയതാണ്. എന്നാല്‍ അതില്‍ തളരാതെ പേസ് ബൗളിങ്ങിനെ ഇഷ്ടപ്പെട്ടാണ് അദ്ദേഹം ഇന്നത്തെ നിലയിലേക്കെത്തിയത്. നടുവിരലിന്റെ മുകള്‍ഭാഗം ഇല്ലാതെയാണ് അദ്ദേഹം ഈ മികവ് കാട്ടുന്നത്.

നിക്കോളാസ് പുരാന്‍

നിക്കോളാസ് പുരാന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് നിക്കോളാസ് പുരാന്‍. ആധുനിക ക്രിക്കറ്റിലെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരിലൊരാളായ പുരാന്‍ പരിമിത ഓവറില്‍ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ്. 2015ല്‍ പുരാന്റെ ജീവന്‍ തന്നെ അപകടത്തിലാവുന്ന ഒരു അപകടം അദ്ദേഹത്തിന് നേരിടേണ്ടി വന്നിരുന്നു. കാര്‍ അപകടത്തെത്തുടര്‍ന്ന് പുരാന്റെ രണ്ട് കാലുകള്‍ക്കും ശസ്ത്രക്രിയ നടത്തേണ്ടി വന്നു. മടങ്ങിവരവ് പോലും പ്രയാസമാണെന്ന് പലരും വിധിയെഴുതിയെങ്കിലും ക്രിക്കറ്റിനോടുള്ള അടങ്ങാത്ത സ്‌നേഹംകൊണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ പരിശീലനം ആരംഭിക്കാനും ടീമില്‍ ശക്തമായ സാന്നിധ്യമാവാനും പുരാന് സാധിച്ചു.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍

മാര്‍ട്ടിന്‍ ഗുപ്റ്റില്‍

ബൗളര്‍മാരുടെ പേടി സ്വപ്‌നമായ ബാറ്റ്‌സ്മാനാണ് ന്യൂസീലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍. വെടിക്കെട്ട് ഓപ്പണറും സൂപ്പര്‍ ഫീല്‍ഡറുമായ ഗുപ്റ്റില്‍ ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയിട്ടുള്ളവരിലൊരാളാണ്. ഗുപ്റ്റില്‍ വലിയൊരു ശാരീരിക പരിമിതിയെ മറികടന്നാണ് ക്രിക്കറ്റില്‍ സജീവമായി തുടരുന്നത്. 13ാം വയസില്‍ അദ്ദേഹത്തിന്റെ ഇടത് കാലിന്റെ മൂന്ന് വിരല്‍ മുറിച്ച് മാറ്റിയതാണ്. നിലവില്‍ രണ്ട് വിരല്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഇടത് കാലിലുള്ളത്. കഷ്ടപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് വന്ന താരമായി മാറിയവനാണ് ഗുപ്റ്റിലെന്ന് നിസംശയം പറയാം.

മാത്യു വേഡ്

മാത്യു വേഡ്

ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് മാത്യു വേഡ്. 2021ലെ ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയ കിരീടം ചൂടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനമാണ് മാത്യു വേഡ് കാഴ്ചവെച്ചത്. 16ാം വയസില്‍ അര്‍ബുദ ബാധിതനായ താരമാണ് മാത്യു വേഡ്. ഓസ്‌ട്രേലിയക്കായി ഫുട്‌ബോളിലും കളിച്ചിരുന്ന താരത്തിന് അര്‍ബുദത്തെത്തുടര്‍ന്ന് കരിയര്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. എന്നാല്‍ പൊരുതാന്‍ തീരുമാനിച്ച വേഡ് അര്‍ബുദത്തോട് പടവെട്ടിയാണ് ക്രിക്കറ്റില്‍ ഇന്നും സജീവ സാന്നിധ്യമായി തുടരുന്നത്.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് സിങ്ങും വലിയൊരു പോരാളിയാണ്. കരിയറില്‍ ഏറ്റവും തിളങ്ങി നിന്നിരുന്ന സമയത്താണ് യുവരാജ് അര്‍ബുധ ബാധിതനാവുന്നത്. എന്നാല്‍ പോരാട്ട വീര്യം കൈവിടാതെ മുന്നേറിയ യുവരാജ് ക്രിക്കറ്റിലേക്ക് വീണ്ടും തിരിച്ചുവരികയും ഏകദിനത്തിലെ തന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കുറിക്കുകയും ചെയ്തു. കളത്തില്‍ മാത്രമല്ല ജീവിതത്തിലും അദ്ദേഹം വലിയ പോരാളി തന്നെയായിരുന്നു. വിരമിച്ച ശേഷം അര്‍ബുദ ബാധിതരായ കുട്ടികളുമായി ബന്ധപ്പെട്ട ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമാണ്.

Story first published: Sunday, February 6, 2022, 17:31 [IST]
Other articles published on Feb 6, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X