വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഈ സീസണ്‍ നടക്കില്ല! റദ്ദാക്കും? ഫ്രാഞ്ചൈസികള്‍ എന്തിനും തയ്യാര്‍

മാര്‍ച്ച് 29ന് തുടങ്ങേണ്ടിയിരുന്ന സീസണ്‍ നീട്ടിയിരുന്നു

മുംബൈ: കൊറോണവൈറസ് ബാധ ഇപ്പോഴും നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ ഐപിഎല്ലിന്റെ 13ാം സീസണ്‍ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് 29നായിരുന്നു സീസണ്‍ ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു നീട്ടി വയ്ക്കുകയായിരുന്നു. പുതിയ തിയ്യതിക്കും ഐപിഎല്‍ ആരംഭിക്കാന്‍ സാധിക്കുമോയെന്ന കാര്യം ഇപ്പോള്‍ സംശയത്തിലാണ്.

ipl

ഐപിഎല്‍ ഏതു വിധത്തിലും യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി ബിസിസിഐക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ തയ്യാറെടുക്കുന്നതായാണ് വിവരം. എന്നാല്‍ അത് എത്രത്തോളം വിജയം കാണുമെന്ന കാര്യം സംശയമാണ്. കാരണം കൊറോണ വൈറസ് ബാധ നിയന്ത്രിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ഒരു തരത്തിലും ടൂര്‍ണമെന്റ് നടത്താന്‍ സാധിക്കില്ലെന്നു തെളിഞ്ഞാല്‍ ഐപിഎല്‍ റദ്ദാക്കാനും ഫ്രാഞ്ചൈസികള്‍ സമ്മതം മൂളുമെന്നാണ് സൂചനകള്‍. ഐപിഎല്ലിന്റെ ഭാവിയെക്കുറിച്ച് ഇന്നു വൈകീട്ട് ആറു മണിക്കു വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഫ്രാഞ്ചൈസി ഉടമകള്‍ ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വൈറസ് ബാധ നിയന്ത്രിക്കുന്നത് ഇപ്പോഴും കാര്യക്ഷമമല്ലാത്ത സാഹചര്യത്തില്‍ ടൂര്‍ണമെന്റ് റദ്ദാക്കാനുള്ള സാധ്യതയാണ് കൂടുതലെന്ന് ഒരു ഫ്രാഞ്ചൈസി ഉടമ സൂചിപ്പിച്ചു.

രാജ്യത്ത് നിലവിലെ സാഹചര്യം ഭീതിജനകമാണ്. സ്‌കൂളുകള്‍, കോളേജുകള്‍, മാളുകള്‍, തിയേറ്ററുകള്‍ എന്നിവയെല്ലാം ഇതിനകം അടച്ചു പൂട്ടിക്കഴിഞ്ഞു. മാത്രമല്ല, ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശ പ്രകാരം ഇപ്പോള്‍ ജിമ്മുകള്‍ പോലും പ്രവര്‍ത്തിക്കുന്നില്ല. കാര്യങ്ങള്‍ വഷളായിക്കൊണ്ടിക്കെ ഇനി ഐപിഎല്‍ നടക്കുമോയെന്ന കാര്യം സംശയമാണെന്ന് ഒരു ഫ്രാഞ്ചൈസി ഉടമ പറയുന്നു.

സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നു നേരത്തേ ബിസിസിഐയുടെ യോഗത്തില്‍ ഐകകണ്‌ഠേന തീരുമാനിച്ചിരുന്നതായി മറ്റൊരു ഫ്രാഞ്ചൈസി ഒഫീഷ്യല്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ബിസിസിഐയുടെ നിലപാടിനൊപ്പം തന്നെയാണ് ഫ്രാഞ്ചൈസികളും. സാഹചര്യം തീര്‍ത്തും പ്രതികൂലമാണെങ്കില്‍ ടൂര്‍ണമെന്റ് റദ്ദാക്കാന്‍ ബിസിസിഐയ്ക്കും ഫ്രാഞ്ചൈസികള്‍ക്കും മടിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താരങ്ങളുടെയും മറ്റ് ഒഫീഷ്യലുകളുടെയും ശമ്പളമടക്കം അടിസ്ഥാനപരമായി 15-20 കോടി രൂപയുടെ നഷ്ടമാണ് ഞങ്ങള്‍ക്കു നേരിടേണ്ടിവരിക. പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയടക്കം മറ്റു പലതിലൂടെയും വേറെയും നഷ്ടങ്ങളും സഹിക്കേണ്ടിവരും. എന്നാല്‍ ടിക്കറ്റുകള്‍ക്കെല്ലാം നേരത്തേ തന്നെ ഇന്‍ഷുറന്‍സുള്ളതാണ്. അന്തിമമായി നോക്കിയാല്‍ മനുഷ്യന്റെ സുരക്ഷയേക്കാള്‍ വലുതല്ല ഈ നഷ്ടങ്ങളൊന്നുമെന്നും ഫ്രാഞ്ചൈസി ഒഫീഷ്യല്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ലോകത്തിലെ പ്രധാനപ്പെട്ട ഒട്ടു മിക്ക മല്‍സരങ്ങളും റദ്ദാക്കിക്കഴിഞ്ഞു. പാകിസ്താന്‍ സൂപ്പര്‍ ലീഗ് മാത്രമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം കുറച്ചിരുന്നു.

Story first published: Monday, March 16, 2020, 16:39 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X