വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യല്ല, ടി10.... യുവിക്ക് അരങ്ങേറ്റത്തില്‍ തന്നെ ബോധ്യമായി, തുടക്കം പാളി സൂപ്പര്‍ താരം

മറാത്ത അറേബ്യന്‍സിനു വേണ്ടിയാണ് താരം കളിച്ചത്

yuvraj

അബുദാബി: ടി20 ക്രിക്കറ്റില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന് പുതിയ ഫോര്‍മാറ്റായ ടി10ലെ അരങ്ങേറ്റം പാളി. അബുദാബിയില്‍ നടക്കുന്ന മൂന്നാമത് ടി10 ക്രിക്കറ്റ് ലീഗില്‍ കന്നി മല്‍സരം കളിച്ച യുവി ഫ്‌ളോപ്പാവുകയായിരുന്നു.

അര്‍ജന്റീന vs ബ്രസീല്‍: മെസ്സി ദുഷ്‌പേര് മായ്ച്ചു, അവസാനിച്ചത് ഏഴു വര്‍ഷത്തെ കാത്തിരിപ്പ്... വീഡിയോഅര്‍ജന്റീന vs ബ്രസീല്‍: മെസ്സി ദുഷ്‌പേര് മായ്ച്ചു, അവസാനിച്ചത് ഏഴു വര്‍ഷത്തെ കാത്തിരിപ്പ്... വീഡിയോ

ദേശീയ ടീമിലേക്കു ഇനിയൊരു മടങ്ങിവരവ് സാധ്യമല്ലെന്നു ഉറപ്പായതോടെയാണ് ഈ വര്‍ഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്. അതിനു ശേഷം വിദേശ ടി20 ലീഗുകളില്‍ യുവി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. കാനഡയില്‍ നടന്ന ഗ്ലോബല്‍ ടി20 ടൂര്‍ണമെന്റിലാണ് വിരമിച്ച ശേഷം യുവി ആദ്യമായി കളിച്ചത്.

ആറ് റണ്‍സ് മാത്രം

ആറ് റണ്‍സ് മാത്രം

ടി10 ലീഗില്‍ മറാത്ത അറേബ്യന്‍സിനു വേണ്ടിയാണ് യുവി ഇറങ്ങിയത്. ഈ മല്‍സരത്തില്‍ നാലാമനായി ക്രീസിലെത്തിയ അദ്ദേഹത്തിന് വെറും ആറ് റണ്‍സ് മാത്രമേ നേടാനായുള്ളൂ. ആറു പന്തുകളില്‍ നിന്ന് ഒരു ബൗണ്ടറിയോടെ ആറ് റണ്‍സെടുത്ത യുവിയെ എമ്രിറ്റിന്റെ ബൗളിങില്‍ ക്രിസ് ഗ്രീന്‍ പിടികൂടുകയായിരുന്നു.
വിന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയായിരുന്നു മറാത്ത അറേബ്യന്‍സിന്റെ ക്യാപ്റ്റന്‍.

കനത്ത തോല്‍വി

കനത്ത തോല്‍വി

യുവിയടക്കമുള്ള താരനിര ഫ്‌ളോപ്പായ മല്‍സരത്തില്‍ നോര്‍ത്തേണ്‍ വാരിയേഴ്‌സിനോട് അറേബ്യന്‍സ് ഒമ്പത് വിക്കറ്റിന്റെ കനത്ത തോല്‍വിയേറ്റു വാങ്ങുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത അറേബ്യന്‍സ് നിശ്ചിത 10 ഓവറില്‍ ആറു വിക്കറ്റിന് 88 റണ്‍സാണ് നേടിയത്. ദസുന്‍ ശനക (19 പന്തില്‍ 37), ചാഡ്വിക് വാള്‍ട്ടന്‍ (17 പന്തില്‍ 24) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.

റസ്സല്‍ കൊടുങ്കാറ്റ്

റസ്സല്‍ കൊടുങ്കാറ്റ്

ഐപിഎല്ലില്‍ ബാറ്റിങ് വിസ്‌ഫോടനങ്ങള്‍ തീര്‍ത്തിട്ടുള്ള വിന്‍ഡീസ് വെടിക്കെട്ട് താരം ആന്ദ്രെ റസ്സല്‍ കത്തിക്കയറിയപ്പോള്‍ വാരിയഴ്‌സ് അനായാസം ലക്ഷ്യത്തിലെത്തുകയായിരുന്നു. ഏഴോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ ലക്ഷ്യം മറികടന്നു.
മൂന്നാമനായി ഇറങ്ങി 24 പന്തില്‍ ആറു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം പുറത്താവാതെ 58 റണ്‍സ് വാരിക്കൂട്ടിയ റസ്സലാണ് വാരിയേഴ്‌സിന്റെ ഹീറോ. 16 പന്തില്‍ 24 റണ്‍സുമായി ജോര്‍ജ് മ്യുന്‍സിയും പുറത്താവാതെ നിന്നു.

ഉദ്ഘാടനചടങ്ങിന് ആവേശമായി മമ്മൂട്ടിയും

ഉദ്ഘാടനചടങ്ങിന് ആവേശമായി മമ്മൂട്ടിയും

വര്‍ണാഭമായ ഉദ്ഘാടന ചടങ്ങുകളോടെയാണ് ടി10 ലീഗിന്റെ പുതിയ സീസണിന് തുടക്കമായത്. അബുദാബിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങുകള്‍ക്ക് ആവേശം പകരാന്‍ മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുമെത്തിയിരുന്നു. സയ്ദ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങുകള്‍ അരങ്ങേറിയത്.
മമ്മൂട്ടിയെക്കൂടാതെ പ്രശസ്ത പാക് ഗായകന്‍ ആതിഫ് അസ്‌ലം, ബോളിവുഡ് നടി നോറ ഫത്തേഹി, ബംഗ്ലാദേശ് നടന്‍ ഷാക്വിബ് ഖാന്‍ എന്നിവരും ഉദ്ഘാടനച്ചടങ്ങിന്റെ താരപ്പൊലിമ വര്‍ധിപ്പിച്ചു.

Story first published: Saturday, November 16, 2019, 12:02 [IST]
Other articles published on Nov 16, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X