വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ശ്രീശാന്ത് വീണ്ടും വരുന്നു! ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യും- മടങ്ങിവരവ് ആര്‍ക്കൊപ്പം?

രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് അവസാനമായി കളിച്ചത്

നീണ്ടു വര്‍ഷത്തെ ബ്രേക്കിനു ശേഷം അടുത്തിടെ ക്രിക്കറ്റിലേക്കു മടങ്ങിയെത്തിയ ഇന്ത്യയുടെ മുന്‍ പേസറും മലയാളി താരവുമായ ശ്രീശാന്ത് വീണ്ടും ഐപിഎല്ലില്‍ ഒരു കൈ നോക്കാനൊരുങ്ങുന്നു. അടുത്ത മാസം നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തില്‍ ശ്രീയും സ്വന്തം പേര് രജിസ്റ്റര്‍ ചെയ്യുമെന്നു റിപ്പോര്‍ട്ടുകള്‍. തനിക്കു പല ഫ്രാഞ്ചൈസികളില്‍ നിന്നും അന്വേഷണം വരുന്നതായി നേരത്തേ 37 കാരനായ താരം വെളിപ്പെടുത്തിയിരുന്നു.

IPL 2021 Auction- S Sreesanth will register for mini auction | Oneindia Malayalam
1

2013 മേയിലാണ് ശ്രീശാന്ത് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. അന്നു രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ താരമായിരുന്നു അദ്ദേഹം. ഒത്തുകളി സംശത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ട ശ്രീക്ക് പിന്നീട് ജയിലിലും കഴിയേണ്ടി വന്നു. അന്വേഷണത്തില്‍ നിരപരാധിയാണെന്നു കണ്ടെത്തിയെങ്കിലും ബിസിസിഐ ആജീവനാന്ത വിലക്ക് നീക്കിയില്ല. ഒടുവില്‍ വര്‍ഷങ്ങള്‍ നീണ്ട നിയമപ്പോരാട്ടത്തിനൊടുവിലാണ് അദ്ദേഹം ഇതിനെ അതിജീവിച്ച് വീണ്ടും കളിക്കളത്തില്‍ തിരിച്ചെത്തിയത്.

വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ശ്രീശാന്ത് ആദ്യമായി കളിച്ചത് കേരള ടീമിനു വേണ്ടിയായിരുന്നു. സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിലൂടെയായിരുന്നു ഇത്. പക്ഷെ പ്രതീക്ഷിച്ച പ്രകടനം ടൂര്‍ണമെന്റില്‍ കാഴ്ചവയ്ക്കാന്‍ ശ്രീക്കായില്ല. എങ്കിലും ഐപിഎല്ലിന്റെ 14ാം സീസണില്‍ തനിക്കു ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി അവസരം നല്‍കുമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ് അദ്ദേഹം. ഇതേ തുടര്‍ന്നാണ് ലേലത്തിനായി ശ്രീ പേര് രജിസ്റ്റര്‍ ചെയ്യുന്നത്.

ഐപിഎല്ലില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ ശ്രീശാന്തിനു പലതും തെളിയിക്കേണ്ടതുണ്ട്. ഇത്രയും കാലം ക്രിക്കറ്റില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയതിന് ഐപിഎല്ലിലൂടെ മറുപടി നല്‍കുകയാവും അദ്ദേഹത്തിന്റെ ലക്ഷ്യം. തന്റെ പഴയ ടീമായ രാജസ്ഥാന്‍ ടീമിലൂടെയാണ് മടങ്ങിവരവെങ്കില്‍ അതു ശ്രീക്കു ഇരട്ടിമധുരമാവും. കാരണം തന്റെ കരിയര്‍ തന്നെ പ്രതിസന്ധിയിലാക്കിയ ഒത്തുകളി വിവാദത്തില്‍ ശ്രീ അകപ്പെട്ടത് രാജസ്ഥാന്‍ ടീമിനായി കളിക്കവെയായിരുന്നു.

2

ഐപിഎല്ലില്‍ കളിക്കുകയെന്നതു മാത്രമല്ല വിരമിക്കുന്നതിനു മുമ്പ് ഇന്ത്യക്കു വേണ്ടിയും ഒരിക്കല്‍ക്കൂടി കളിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായി ശ്രീ നേരത്തേ തുറന്നു പറഞ്ഞിരുന്നു. 2023ലെ ലോകകപ്പ് ടീമില്‍ ഇടം പിടിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ ലക്ഷ്യമെന്നായിരുന്നു അദ്ദേഹം വെളിപ്പെടുത്തിയത്. ഇതിനായി ശ്രീക്കു മുന്നിലുള്ള ഏറ്റവും മികച്ച അവസരമാണ് ഐപിഎല്‍. വരാനിരിക്കുന്ന സീസണില്‍ മികച്ച ബൗളിങ് കാഴ്ചവയ്ക്കാനായാല്‍ തന്നെ സെലക്ഷന്‍ കമ്മിറ്റി പരിഗണിച്ചേക്കുമെന്ന ശുഭപ്രതീക്ഷയും അദ്ദേഹത്തിനുണ്ട്.

Story first published: Saturday, January 23, 2021, 12:57 [IST]
Other articles published on Jan 23, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X