വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണി റിട്ടേണ്‍സ്... റാഞ്ചിയില്‍ പരിശീലനം തുടങ്ങി, മടങ്ങിവരവ് അടുത്ത വര്‍ഷം?

ലോകകപ്പിനു ശേഷം ടീമില്‍ നിന്നു മാറി നില്‍ക്കുകയാണ് അദ്ദേഹം

MS Dhoni trains at nets for 1st time since World Cup 2019 | Oneindia Malayalam

റാഞ്ചി: ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി കളിക്കളത്തിലേക്കു മടങ്ങി വരാന്‍ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി സ്വന്തം നാടായ റാഞ്ചിയില്‍ അദ്ദേഹം പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ജൂലൈയില്‍ ന്യൂസിലാന്‍ഡിനെിരായ ലോകകപ്പ് സെമി ഫൈനലിനു ശേഷം അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല. വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയുള്ള പരമ്പരകളില്‍ നിന്നും ധോണി സ്വയം വിട്ടുനില്‍ക്കുകയായിരുന്നു.

dhoni

റാഞ്ചിയിലെ ജെഎസ്‌സിഎ സ്‌റ്റേഡിയത്തിലാണ് വ്യാഴാഴ്ച ധോണി പരിശീലനത്തിലേര്‍പ്പെട്ടത്. ഇതോടെ അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിവരുമെന്ന് ആരാധകര്‍ ഉറപ്പിച്ചു കഴിഞ്ഞു. മാസങ്ങളായി ക്രിക്കറ്റില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനാല്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ ഇവയോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല.

വെസ്റ്റ് ഇന്‍ഡീസിനെതിരേ ഡിസംബറില്‍ നാട്ടില്‍ നടക്കാനിരിക്കുന്ന പരമ്പരയില്‍ ധോണി ഇന്ത്യക്കായി കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. ബിസിസിഐ ഒഫീഷ്യല്‍ തന്നെയാണ് ഡിസംബര്‍ ആറ് മുതല്‍ വിന്‍ഡീസിനെതിരേ നടക്കുന്ന മൂന്നു വീതം ടി20കളും ഏകദിനങ്ങളുമുള്‍പ്പെട്ട പരമ്പരയില്‍ ധോണിയുണ്ടാവില്ലെന്ന് അറിച്ചിരിക്കുന്നത്. ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഈ മാസം 22 മുതല്‍ കൊല്‍ക്കത്തയില്‍ നടക്കാനിരിക്കുന്ന ഡേ-നൈറ്റ് ടെസ്റ്റില്‍ ധോണി കമന്റേറ്ററായി വന്നേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ബിസിസിഐയുമായി കരാറുള്ള താരമായതിനാല്‍ അദ്ദേഹത്തിന് ഇതിനു സാധിക്കില്ല.

Story first published: Friday, November 15, 2019, 16:57 [IST]
Other articles published on Nov 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X