വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവരില്ലാതെ എന്ത് ഐപിഎല്‍? വിരുന്നുകാരായി വന്ന് വീട്ടുകാരായി മാറിയവര്‍... തുടര്‍ച്ചയായ 11ാം സീസണ്‍

ചില വിദേശ താരങ്ങള്‍ ഐപിഎല്ലിലെ സ്ഥിരസാന്നിധ്യമായിരുന്നു

IPL 2018 | വിരുന്നുകാരായി വന്ന് വീട്ടുകാരായി മാറിയവര്‍ ഇവർ | OneIndia Malayalam

മുംബൈ: 11 വയസ്സ് മാത്രമേയുള്ളവെങ്കിലും ലോക ക്രിക്കറ്റില്‍ തന്നെ പുതിയ വിപ്ലവം കുറിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ഇതുപോലൊരു ടൂര്‍ണമെന്റ് ആദ്യമായി ആരംഭിച്ചതും ഇന്ത്യ തന്നെയാണ്. പിന്നീട് ഇന്ത്യയുടെ മാതൃക പിന്തുടര്‍ന്ന് ഐസിസിയില്‍ അംഗങ്ങളായ മറ്റു രാജ്യങ്ങളും സമാനമായ ചാംപ്യന്‍ഷിപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.

നിരവധി വിദേശ താരങ്ങളാണ് ഇതിനകം ഐപിഎല്ലിന്റെ ഭാഗമായത്. ലേലത്തില്‍ പൊന്നുംവിലയ്ക്ക് വിവിധ ടീമുകള്‍ക്കായി പല പ്രമുഖരും കളിക്കുകയും ചെയ്തു. എന്നാല്‍ ഈ സീസണ്‍ ഉള്‍പ്പെടെ ടൂര്‍ണമെന്റിന്റെ 11 സീസണുകളിലും കളിച്ച വിദേശ താരങ്ങള്‍ വളരെ കുറച്ചു പേര്‍ മാത്രമേയൂള്ളൂ. എല്ലാ സീസണുകളിലും ഐപിഎല്ലില്‍ കളിച്ച വിദേശ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഷെയ്ന്‍ വാട്‌സന്‍

ഷെയ്ന്‍ വാട്‌സന്‍

ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ 2008ലെ പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിലെ സ്ഥിരസാന്നിധ്യമാണ്. രണ്ടു തവണ പ്ലെയര്‍ ഓഫ് ദി സീരീസ് പുരസ്‌കാരം നേടിയ ഏക താരമെന്ന റെക്കോര്‍ഡ് ഇപ്പോഴും വാട്‌സന്റെ പേരില്‍ ഭദ്രമാണ്.
ദേശീയ ടീമിന് അകത്തു പുറത്തുമായി കഴിയുന്നതിനിടെയാണ് 2008ല്‍ രാജസ്ഥാന്‍ റോയല്‍സ് വാട്‌സനെ ടീമിലേക്കു കൊണ്ടുവന്നത്. ടീമിനെ കിരീട വിജയത്തിലേക്കു നയിച്ച അദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമായാണ് തിരിച്ചുപോയത്. ഇതോടെ വാട്‌സനെ ദേശീയ ടീമിലേക്കു തിരിച്ചുവിളിക്കുകയും ചെയ്തു.
2008 മുതല്‍ 15 വരെ തുടര്‍ച്ചയായി എട്ടു സീസണുകൡ രാജസ്ഥാന്റെ താരമായിരുന്നു അദ്ദേഹം. 2015ല്‍ വാതുവയ്പ്പ് വിവാദവുമായി രാജസ്ഥാനെ രണ്ടു വര്‍ഷത്തേക്കു വിലക്കിയതോടെ വാട്‌സന് രാജസ്ഥാന്‍ വിടേണ്ടിവന്നു.
2016, 17 സീസണുകളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയ താരത്തിന് പക്ഷെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിഞ്ഞില്ല. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍കിങ്‌ലിനൊപ്പം ചേര്‍ന്ന വാട്‌സന്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒഴിച്ചുകൂടാനാവാത്ത ബാറ്റ്‌സ്മാനാണ്. അതുപോലെ തന്നെ എബിഡിയില്ലാത്ത ഐപിഎല്ലിനെക്കുറിച്ച് ക്രിക്കറ്റ് പ്രേമികള്‍ക്കു ചിന്തിക്കാന്‍ പോലുമാവില്ല. ഇതുവരെയുള്ള 11 സീസണുകളിലും കളിച്ച അദ്ദേഹം 39.09 ശരാശരിയില്‍ 3831 റണ്‍സ് നേടിക്കഴിഞ്ഞു.
ആദ്യ മൂന്നു സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു എബിഡി. 2011ല്‍ താരത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കി. അതിനു ശേഷം ഒരിക്കല്‍പ്പോലും താരത്തെ ആര്‍സിബി കൈവിട്ടിട്ടില്ല. ക്യാപ്റ്റന്‍ വിരാട് കോലിയും എബിഡിയും ബാംഗ്ലൂര്‍ ടീമിന്റെ നെടുംതൂണുകളാണ്.

ബ്രെന്‍ഡന്‍ മക്കുല്ലം

ബ്രെന്‍ഡന്‍ മക്കുല്ലം

ന്യൂസിലന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലവും ഐപിഎല്ലിന്റെ എല്ലാ സീസണുകളിലും കളിച്ചിട്ടുണ്ട്. മക്കുല്ലത്തിന്റെ വെടിക്കെട്ടോടെയാണ് ഐപിഎല്ലിനു കൊടിയേറിയത്. പ്രഥമ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ താരം സെഞ്ച്വറിയുമായി കസറിയിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി 73 പന്തില്‍ 158 റണ്‍സാണ് മക്കുല്ലം വാരിക്കൂട്ടിയത്.
2008 മുതല്‍ 10 വരെ കെകെആറിന്റെ താരമായിരുന്നു അദ്ദേഹം. 2011ല്‍ കേരളത്തില്‍ നിന്നുള്ള ടീമായിരുന്ന കൊച്ചി ടസ്‌കേഴ്‌സിനു വേണ്ടിയും മക്കുല്ലം ബാറ്റേന്തി. 2012, 13 സീസണുകളില്‍ തന്റെ മുന്‍ ടീമായ കെകെആറില്‍ തിരിച്ചെത്തിയ സൂപ്പര്‍ താരം 2014ലെ ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ഭാഗമായി. സിഎസ്‌കെയ്ക്കു വേണ്ടിയാണ് മക്കുല്ലം ഏറ്റവും മികച്ച പ്രകടനം നടത്തിയിട്ടുള്ളത്. 2014ല്‍ 405ഉം തൊട്ടടുതത് സീസണില്‍ 436ഉം റണ്‍സ് സിഎസ്‌കെ ജഴ്‌സിയില്‍ താരം അടിച്ചെടുത്തു.
വിലക്കിനെ തുടര്‍ന്നു ചെന്നൈ രണ്ടു സീസണുകൡ ഐപിഎല്ലില്‍ ഇല്ലാതിരുന്നതോടെ മക്കുല്ലം 2016ല്‍ ഗുജറാത്ത് ലയണ്‍സിലെത്തി. രണ്ടു സീസണ്‍ ഗുജറാത്തിനു വേണ്ടി കളിച്ച താരം ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പമാണ്.

ഡ്വയ്ന്‍ ബ്രാവോ

ഡ്വയ്ന്‍ ബ്രാവോ

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ വിന്‍ഡീസ് സൂപ്പര്‍ താരം ഡ്വയ്ന്‍ ബ്രാവോയുമുണ്ടാവും. ഇതുവരെയുള്ള മുഴുവന്‍ സീസണുകളിലും കളിച്ച ബ്രാവോ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ അഞ്ചാംസ്ഥാനത്തുണ്ട്. ബൗളിങില്‍ മാത്രമല്ല പ്രതിസന്ധി ഘട്ടങ്ങളില്‍ ടീമിനായി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സും കളിച്ചിട്ടുള്ള താരമാണ് ബ്രാവോ. ഡെത്ത് ഓവറുകളില്‍ പന്തെറിയാന്‍ പ്രത്യേക മിടുക്കും അദ്ദേഹത്തിനുണ്ടായിരുന്നു.
2008ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമാണ് ബ്രാവോ ഐപിഎല്ലില്‍ അരങ്ങേറിയത്. എന്നാല്‍ 211ല്‍ ചെന്നൈ സൂപ്പര്‍കിങ്‌സിലെത്തിയതോടെയാണ് ബ്രാവോയുടെ ഓള്‍റൗണ്ട് മികവ് ക്രിക്കറ്റ് ലോകം കണ്ടത്.
സിഎസ്‌കെയുടെ തുറുപ്പുചീട്ടായിരുന്നു അദ്ദേഹം 2011 മുതല്‍ 15 വരെ ചെന്നൈക്കു വേണ്ടി ബ്രാവോ കളിച്ചു. എന്നാല്‍ 2015ല്‍ ചെന്നൈക്കു വിലക്ക് നേരിട്ടതോടെ തൊട്ടടുത്ത രണ്ടു സീസണുകളിലും അദ്ദേഹം ഗുജറാത്ത് ലയണ്‍സിനു വേണ്ടി കളിച്ചു.
വിലക്ക് കളിഞ്ഞ് ഈ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെ തിരിച്ചെത്തിയപ്പോള്‍ ബ്രാവോയെ നിലനിര്‍ത്തുകയായിരുന്നു. മികച്ച പ്രകടനമാണ് ഇത്തവണ താരം കാഴ്ചവയ്ക്കുന്നത്.

 ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

ഐപിഎല്ലിലെ ബാറ്റിങ് രാജാവെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇതിഹാസ താരമായ ക്രിസ് ഗെയ്‌ലും ഇതുവരെയുള്ള എല്ലാ സീസണുകളിലും കളിച്ചിട്ടുണ്ട്. 2008ലെ പ്രഥമ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്ന ഗെയ്ല്‍ 2010വരെ ടീമിനൊപ്പം തുടര്‍ന്നു. എന്നാല്‍ 2011ല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയതോടെയാണ് ഗെയ്‌ലിന്റെ തനിനിറം കണ്ടത്.
ബൗളര്‍മാരെ തച്ചുതകര്‍ത്ത് ഗെയ്ല്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ ആര്‍സിബി വിജയക്കുതിപ്പ് നടത്തി. കോലി-ഡിവില്ലിയേഴ്‌സ്-ഗെയ്ല്‍ ത്രീമെന്‍ ആര്‍മി എതിര്‍ ടീമുകളുടെ പേടിസ്വപ്‌നമായി മാറി. അഞ്ചു സെഞ്ച്വറികള്‍ ആര്‍സിബിക്കു വേണ്ടി ഗെയ്ല്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിനു ശേഷം താരത്തെ ആര്‍സിബി കൈവിടുകയായിരുന്നു. ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടിയാണ് ഗെയ്ല്‍ കളിക്കുന്നത്. സീസണില്‍ ഇതിനകം ഒരു സെഞ്ച്വിറിയും മൂന്ന് അര്‍ധസെഞ്ച്വറിയും താരം നേടിയിട്ടുണ്ട്.

ലോക ഇലവന് ഇനി നേപ്പാള്‍ ടച്ച്... സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഇനി ലാമിച്ചാനെയും, ചരിത്രനിമിഷംലോക ഇലവന് ഇനി നേപ്പാള്‍ ടച്ച്... സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം ഇനി ലാമിച്ചാനെയും, ചരിത്രനിമിഷം

Story first published: Thursday, May 17, 2018, 11:04 [IST]
Other articles published on May 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X