വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വിദേശികളില്‍ കേമനാര്? പ്രോഗസ് കാര്‍ഡ് തയ്യാര്‍... മുഴുവന്‍ മാര്‍ക്ക് ആര്‍ക്കുമില്ല!!

പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് മികച്ച താരങ്ങളെ തിരഞ്ഞെടുത്തത്

മുംബൈ: ഐപിഎല്ലില്‍ വിദേശ താരങ്ങളുടെ സാന്നിധ്യം ഒഴിച്ചുകൂടാനാവാത്തതാണ്. പ്രഥമ സീസണ്‍ മുതല്‍ ഇത്തവണത്തെ 11ാം സീസണ്‍ വരെ നിരവധി വിദേശ സൂപ്പര്‍ താരങ്ങളാണ് ഐപിഎല്ലിന്റെ ഭാഗമായത്. ചില വിദേശ താരങ്ങളുടെ തലവര തന്നെ മാറ്റിമറിച്ച ടൂര്‍ണമെന്റാണ് ഐപിഎല്‍. ചില താരങ്ങള്‍ക്കു ദേശീയ ടീമില്‍ ഇടം നേടിക്കൊടുത്തത് ഐപിഎല്ലിലെ മിന്നുന്ന പ്രകടനമാണ്.

ഈ സീസണിലും ചില വിദേശ താരങ്ങള്‍ ഞെട്ടിക്കുന്ന പ്രകടനം നടത്തിയിട്ടുണ്ട്. ഇത്തരത്തില്‍ ഐപിഎല്ലില്‍ കളിച്ച പ്രമുഖ വിദേശ താരങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് തയ്യാറാക്കിയാല്‍ എങ്ങനെയിരിക്കുമെന്നു നോക്കാം.

ഗ്ലെന്‍ മാക്‌സ്‌വെല്‍ (3/10, ഡല്‍ഹി)

ഗ്ലെന്‍ മാക്‌സ്‌വെല്‍ (3/10, ഡല്‍ഹി)

അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഈ സീസണിലെ ഐപിഎല്ലിലെ വന്‍ ഫ്‌ളോപ്പുകളിലൊന്നാണ്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച താരം ദയനീയ പരാജയമായി മാറി. 12 മല്‍സരങ്ങളില്‍ നിന്നും 169 റണ്‍സും അഞ്ചു വിക്കറ്റും മാത്രമാണ് മാക്‌സ്‌വെല്ലിനു നേടാനായത്.
റിഷഭ് പന്തിനെ മുന്‍നിരയില്‍ കളിപ്പിക്കുന്നതിനായി മാക്‌സ്‌വെല്ലിനെ അഞ്ചാം നമ്പറിലേക്ക് മാറ്റിയിരുന്നു. ഇത് ഓസീസ് താരത്തിന്റെ പ്രകടനത്തെ ബാധിച്ചിരക്കാമെന്നാണ് വിലയിരുത്തല്‍.

 കിരോണ്‍ പൊള്ളാര്‍ഡ് (4/10, മുംബൈ)

കിരോണ്‍ പൊള്ളാര്‍ഡ് (4/10, മുംബൈ)

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിനു കിരീടം നിലനിര്‍ത്താന്‍ കഴിയാതിരുന്നതിന്റെ മുഖ്യ കാരണക്കാരില്‍ ഒരാളാണ് വിന്‍ഡീസ് ഓള്‍റൗണ്ടറായ കിരോണ്‍ പൊള്ളാര്‍ഡ്. 2010ല്‍ ഐപിഎല്ലിലത്തിയതു മുതല്‍ മുംബൈയുടെ തുറുപ്പുചീട്ടായിരുന്നു പൊള്ളാര്‍ഡ്. ബാറ്റിങിലും ബൗളിങിലുമെല്ലാം താരം ടീമിന് നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.
പക്ഷെ ഈ സീസണില്‍ ബാറ്റിങില്‍ പരാജയമായി മാറിയ പൊള്ളാര്‍ഡിനെ ഒരോവര്‍ പോലും മുംബൈ ബൗള്‍ ചെയ്യിച്ചില്ല. 133 റണ്‍സ് മാത്രമാണ് താരം ഈ സീസണില്‍ നേടിയത്.

ക്രിസ് ലിന്‍ (7.5/10, കൊല്‍ക്കത്ത)

ക്രിസ് ലിന്‍ (7.5/10, കൊല്‍ക്കത്ത)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി സ്ഥിരതയാര്‍ന്ന പ്രകടനമാണ് ഓസീസ് ബാറ്റ്‌സ്മാനായ ക്രിസ് ലിന്‍ കാഴ്ചവച്ചത്. വെടിക്കെട്ട് ബാറ്റിങിലൂടെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ലിന്‍ പക്ഷെ ഈ സീസണിലെ ഐപിഎല്ലില്‍ തികച്ചും വ്യത്യസ്തമായ ശൈലിയാണ് സ്വീകരിച്ചത്. ആക്രമിച്ചു കളിക്കുന്നതിനേക്കാളുപരി ക്ഷമാപൂര്‍വ്വം ഇന്നിങ്‌സുകള്‍ കെട്ടിപ്പടുക്കുന്ന ലിന്നിനെയാണ് കണ്ടത്.
16 മല്‍സരങ്ങളില്‍ നിന്നും 491 റണ്‍സാണ് ലിന്‍ കെകെആറിനു വേണ്ടി നേടിയത്.

 എബി ഡിവില്ലിയേഴ്‌സ് (8/10, ബാംഗ്ലൂര്‍)

എബി ഡിവില്ലിയേഴ്‌സ് (8/10, ബാംഗ്ലൂര്‍)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം എല്ലാ സീസണിലും ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് ഇത്തവണയും നിരാശപ്പെടുത്തിയില്ല. ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം ആര്‍സിബി ബാറ്റിങിന്റെ നട്ടെല്ലായി ഡിവില്ലിയേഴ്‌സ് മാറി.
12 മല്‍സരങ്ങളില്‍ നിന്നും 480 റണ്‍സാണ് താരം ഈ സീസണില്‍ നേടിയത്. ആറ് അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു. പരിക്കിനെ തുടര്‍ന്നു രണ്ടു മല്‍സരങ്ങളില്‍ എബിഡിക്കു പുറത്തിരിക്കേണ്ടിവരികയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നും താരം ഇത്തവണയെടുത്തിരുന്നു.

ഷെയ്ന്‍ വാട്‌സന്‍ (8/10, ചെന്നൈ)

ഷെയ്ന്‍ വാട്‌സന്‍ (8/10, ചെന്നൈ)

2017ലെ ഐപിഎല്ലില്‍ വന്‍ നിരാശ സമ്മാനിച്ച ഓസീസിന്റെ മുന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സന്റെ ശക്തമായ തിരിച്ചുവരവാണ് ഇത്തവണ കണ്ടത്. ചെന്നൈ സൂപ്പര്‍കിങ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനം തന്നെ താരം പുറത്തെടുത്തു. ഫൈനലിലേതുള്‍പ്പെടെ രണ്ടു സെഞ്ച്വറികളാണ് വാട്‌സന്‍ നേടിയത്. 15 മല്‍സരങ്ങളില്‍ നിന്നും 555 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആറു വിക്കറ്റുകളും വാട്‌സന്‍ നേടി.
ലേലത്തില്‍ കോടികള്‍ ചെലവിട്ട് വാട്‌സനെ ചെന്നൈ വാങ്ങിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. ഇവര്‍ക്കുള്ള ശക്തമായ മറുപടിയാണ് താരം ഈ സീസണില്‍ നല്‍കിയത്.

ആന്‍ഡ്രു ടൈ (9/10, പഞ്ചാബ്)

ആന്‍ഡ്രു ടൈ (9/10, പഞ്ചാബ്)

ഐപിഎല്ലിന്റെ ഈ സീസണിലെ അപ്രതീക്ഷിത സൂപ്പര്‍ താരമായിരുന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഓസീസ് പേസര്‍ ആന്‍ഡ്രു ടൈ. പഞ്ചാബ് ബൗളിങ് നിരയെ മുന്നില്‍ നിന്നു നയിച്ചത് അദ്ദേഹമായിരുന്നു.
14 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ പോക്കറ്റിലാക്കിയ ടൈ ഏറ്റവുമധികം വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പും സ്വന്തമാക്കിയിരുന്നു. മൂന്നു മല്‍സരങ്ങളിലാണ് താരം നാലു വിക്കറ്റ് നേട്ടം കൈവരിച്ചത്.

ജോസ് ബട്‌ലര്‍ (9/10, രാജസ്ഥാന്‍)

ജോസ് ബട്‌ലര്‍ (9/10, രാജസ്ഥാന്‍)

സീസണിന്റെ ആദ്യപകുതിയില്‍ സഹനടനായിരുന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലര്‍ രണ്ടാംപകുതിയില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഹീറോയാവുന്നതാണ് കണ്ടത്. മധ്യനിരയില്‍ നിന്നും ഓപ്പണര്‍ റോളിലേക്കു മാറിയതോടെയാണ് ബട്‌ലര്‍ കത്തിക്കയറിയത്. രാജസ്ഥാനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ചതും അദ്ദേഹം തന്നെയാണ്.
13 മല്‍സരങ്ങളില്‍ നിന്നും അഞ്ചു അര്‍ധസെഞ്ച്വറിയടക്കം 155.24 സ്‌ട്രൈക്ക്‌റേറ്റില്‍ 548 റണ്‍സാണ് ബട്‌ലര്‍ നേടിയത്.

കെയ്ന്‍ വില്ല്യംസണ്‍ (9.5/10, ഹൈദരാബാദ്)

കെയ്ന്‍ വില്ല്യംസണ്‍ (9.5/10, ഹൈദരാബാദ്)

വിദേശ താരങ്ങളില്‍ ഏറ്റവും മികച്ചുനിന്നത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ന്യൂസിലന്‍ഡ് ക്യാപ്റ്റനുമായ കെയ്ന്‍ വില്ല്യംസണായിരുന്നു. വിലക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ഡേവിഡ് വാര്‍ണര്‍ക്കു പകരം നായകസ്ഥാനമേറ്റെടുത്ത വില്ല്യംസണ്‍ ഗംഭീര പ്രകടനം തന്നെ പുറത്തെടുത്തു. ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങിലും പ്രതീക്ഷയ്ക്കപ്പുറത്തെ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.
17 മല്‍സരങ്ങളില്‍ നിന്നും എട്ടു ഫിഫ്റ്റികളുള്‍പ്പെടെ 735 റണ്‍സെടുത്ത വില്ല്യംസണ്‍ ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പും സ്വന്തമാക്കിയിരുന്നു.

വിശ്വ വിജയികള്‍ക്കു മുന്നില്‍ ലോക ഇലവനും രക്ഷയില്ല... സൂപ്പര്‍ ടീമിനെ തരിപ്പണമാക്കി വിന്‍ഡീസ് വിശ്വ വിജയികള്‍ക്കു മുന്നില്‍ ലോക ഇലവനും രക്ഷയില്ല... സൂപ്പര്‍ ടീമിനെ തരിപ്പണമാക്കി വിന്‍ഡീസ്

Story first published: Friday, June 1, 2018, 12:47 [IST]
Other articles published on Jun 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X