വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവര്‍ വെറും 'ടൂറിസ്റ്റുകള്‍'... വന്നു, കണ്ടു, മടങ്ങി!! വിദേശ ഫ്‌ളോപ്പ് ഇലവനില്‍ ആരൊക്കെ?

ചില വിദേശ താരങ്ങള്‍ ഈ സീസണില്‍ ദയനീയമായി പരാജയപ്പെട്ടു

മുംബൈ: വന്‍ പ്രതീക്ഷകളുമായി കൊട്ടിഘോഷിച്ച് ഐപിഎല്ലിനെത്തിയ ചില വിദേശ സൂപ്പര്‍ താരങ്ങള്‍ വെറും ടൂറിസ്റ്റുകളായി വന്ന് മടങ്ങിപ്പോവുന്നതിന് ഈ സീസണ്‍ സാക്ഷിയായി. ലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് ടീമിലെത്തിച്ച ഫ്രാഞ്ചൈസികള്‍ക്ക് ഇവര്‍ എട്ടിന്റെ പണിയാണ് കൊടുത്തത്. ടൂര്‍ണമെന്റിലെ എട്ടു ടീമുകളിലും വന്‍ ഫ്‌ളോപ്പുകളായി മാറിയ പ്രമുഖ താരങ്ങളുണ്ട്.

ഇത്തരത്തില്‍ സീസണില്‍ വന്‍ നിരാശ സമ്മാനിച്ച വിദേശ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഫ്‌ളോപ്പ് ഇലവനെ തിരഞ്ഞെടുത്താല്‍ ആരൊക്കെ ടീമിലുണ്ടാവുമെന്നു നോക്കാം.

ഡാര്‍സി ഷോര്‍ട്ട് (രാജസ്ഥാന്‍)

ഡാര്‍സി ഷോര്‍ട്ട് (രാജസ്ഥാന്‍)

ഫ്‌ളോപ്പ് വിദേശ ഇലവന്റെ ഓപ്പണര്‍മാരില്‍ ഒരാള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓസ്‌ട്രേലിയന്‍ താരം ഡാര്‍സി ഷോര്‍ട്ടാണ്. സീസണില്‍ ഏഴു മല്‍സരങ്ങള്‍ കളിച്ച താരത്തിന് 16.42 ശരാശരിയില്‍ 115 റണ്‍സ് മാത്രമാണ് നേടാനായത്. 44 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
കഴിഞ്ഞ ബിഗ് ബാഷ് ട്വന്റി20 ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരനായിരുന്നു ഷോര്‍ട്ട്. ഹൊബാര്‍ട്ട് ഹറിക്കേന്‍സിനു വേണ്ടി 572 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. ഈ പ്രകടനമാണ് ഷോര്‍ട്ടിന് ഐപിഎല്ലിലും ഇടം നേടിക്കൊടുത്തത്. ലേലത്തില്‍ നാലു കോടി രൂപയ്ക്കായിരുന്നു താരത്തെ രാജസ്ഥാന്‍ സ്വന്തമാക്കിയത്.
എന്നാല്‍ ബിഗ്ബാഷ് ലീഗിലെ പ്രകടനം കന്നി ഐപിഎല്ലില്‍ ആവര്‍ത്തിക്കാന്‍ ഷോര്‍ട്ടിനായില്ല. സ്പിന്നര്‍മാരെ നേരിടുന്നതില്‍ വന്ന വീഴ്ചയാണ് താരത്തിനു തിരിച്ചടിയായത്.

കോളിന്‍ മണ്‍റോ (ഡല്‍ഹി)

കോളിന്‍ മണ്‍റോ (ഡല്‍ഹി)

ന്യൂസിലന്‍ഡിന്റെ വെടിക്കെട്ട് താരം കോളിന്‍ മണ്‍റോയാണ് ഫ്‌ളോപ്പ് ഇലവനില്‍ ഷോര്‍ട്ടിന്റെ ഓപ്പണിങ് പങ്കാളി. ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനു വേണ്ടി ദയനീയ പ്രകടനമാണ് താരം കാഴ്ചവച്ചത്. വെറും ആറു മല്‍സരങ്ങളില്‍ മാത്രം കളിച്ച മണ്‍റോയ്ക്കു 12.60 ശരാശരിയില്‍ 63 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഉയര്‍ന്ന സ്‌കോറാവട്ടെ 33 റണ്‍സും. ഐസിസി ട്വന്റി20 ലോക റാങ്കിങില്‍ രണ്ടാംസ്ഥാനത്തുള്ള മണ്‍റോയെ ഏറെ പ്രതീക്ഷയോടെയാണ് ഡല്‍ഹി ടീമിലേക്കു കൊണ്ടുവന്നത്. 1.9 കോടി രൂപയും ഡല്‍ഹിക്കു ചെലവഴിക്കേണ്ടിവന്നു.
എന്നാല്‍ ടീമിന് മികച്ച തുടക്കം നല്‍കുന്നതില്‍ മണ്‍റോ തുടര്‍ച്ചയായി പരാജയപ്പെട്ടു. സീസണിലെ ആദ്യ റൗണ്ട് മല്‍സരങ്ങളില്‍ ഡല്‍ഹിയുടെ തുടര്‍ തോല്‍വികള്‍ക്കു മുഖ്യ കാരണമായതും താരത്തിന്റെ ദയനീയ പ്രകടനമായിരുന്നു.

ബ്രെന്‍ഡന്‍ മക്കുല്ലം (ബാംഗ്ലൂര്‍)

ബ്രെന്‍ഡന്‍ മക്കുല്ലം (ബാംഗ്ലൂര്‍)

ഐപിഎല്ലിന്റെ ചരിത്രത്തിലെ തന്നെ കന്നി സെഞ്ച്വറിക്ക് അവകാശിയായ ന്യൂസിലന്‍ഡിന്റെ മുന്‍ സൂപ്പര്‍ താരം ബ്രെന്‍ഡന്‍ മക്കുല്ലം ഈ സീസണില്‍ ദുരന്തമായി മാറി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന മക്കുല്ലത്തിന് ആറു മല്‍സരങ്ങളില്‍ നിന്നും 21 ശരാശരിയില്‍ 127 റണ്‍സാണ് നേടിയത്. 43 ആണ് ഉയര്‍ന്ന സ്‌കോര്‍.
കരിയറിന്റെ സുവര്‍ണാകാലത്ത് മിന്നല്‍ ബാറ്റിങിലൂടെ എതിര്‍ ടീമിന്റെ ഉറക്കം കെടുത്തിയ മക്കുല്ലത്തിന്റെ നിഴല്‍ പോലും ഈ സീസണിലെ ഐപിഎല്ലില്‍ കണ്ടില്ലെന്നതാണ് നിരാശപ്പെടുത്തുന്നത്.
ആര്‍സിബിക്കായി ചില മല്‍സരങ്ങളില്‍ നന്നായി തുടങ്ങിയ മക്കുല്ലത്തിന് പക്ഷെ ഇവ വലിയ സ്‌കോറുകളിലേക്കു മാറ്റാന്‍ സാധിച്ചില്ല. ഫോമിലേക്കുയരാന്‍ സാധിക്കാതിരുന്നതോടെ മിക്ക മല്‍സരങ്ങളിലും താരത്തിന് പുറത്തിരിക്കേണ്ടിവരികയും ചെയ്തു.

 ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഡല്‍ഹി)

ഗ്ലെന്‍ മാക്‌സ്‌വെല്‍ (ഡല്‍ഹി)

മണ്‍റോയെക്കൂടാതെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ മറ്റൊരു ദുരന്തനായകനാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍. ഈ സീസണില്‍ പല പൊസിഷനുകളിലും മാക്‌സ്‌വെല്ലിനെ ഡല്‍ഹി മാറി മാറി പരീക്ഷിച്ചെങ്കിലും നിരാശ തന്നെയായിരുന്നു ഫലം. 12 മല്‍സരങ്ങളില്‍ നിന്നും 169 റണ്‍സാണ് താരം നേടിയത്. 14.08 എന്ന ദയനീയ ശരാശരിയിലായിരുന്നു ഇത്.
ലേലത്തില്‍ ഒമ്പതു കോടി വാരിയെറിഞ്ഞാണ് മാക്‌സ്‌വെല്ലിനെ ഡല്‍ഹി വാങ്ങിയത്. മൂല്യത്തിന്റെ പകുതി പോലും ടീമിനു തിരിച്ചുനല്‍കാനാവാതെയാണ് താരം മടങ്ങിപ്പോയത്.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ നേടിയ 47 റണ്‍സ് മാത്രമാണ് മാക്‌സ്‌വെല്ലിന്റെ മികച്ച ഇന്നിങ്‌സ്. മറ്റു മല്‍സരങ്ങളിലെല്ലാം താരം നനഞ്ഞ പടക്കമായി മാറി.

ആരോണ്‍ ഫിഞ്ച് (പഞ്ചാബ്)

ആരോണ്‍ ഫിഞ്ച് (പഞ്ചാബ്)

ഓസ്‌ട്രേലിയന്‍ ടീമില്‍ മാക്‌സ്‌വെല്ലിന്റെ സഹതാരമായ ആരോണ്‍ ഫിഞ്ചും ഐപിഎല്ലില്‍ ഫ്‌ളോപ്പായവരുടെ ലിസ്റ്റിലുണ്ട്. കിങ്‌സ് ഇലവന്‍ പഞ്ചാബ് താരമായ ഫിഞ്ച് 10 മല്‍സരങ്ങളാണ് സീസണില്‍ കളിച്ചത്. 16.75 ശരാശരിയില്‍ 134 റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ. ലോക ട്വന്റി20 റാങ്കിങില്‍ നാലാംസ്ഥാനത്തുള്ള ഫിഞ്ചിനെ 6.2 കോടി രൂപയ്ക്കാണ് ലേലത്തില്‍ പഞ്ചാബ് സ്വന്തമാക്കിയത്.
ടീമിന്റെ ഓപ്പണറായാണ് താരത്തെ പഞ്ചാബ് കണ്ടുവച്ചിരുന്നതെങ്കിലും ലോകേഷ് രാഹുല്‍- ക്രിസ് ഗെയ്ല്‍ ഓപ്പണിങ് ജോടി ക്ലിക്കായതോടെ ഫിഞ്ച് മധ്യനിരയിലേക്ക് ഇറങ്ങേണ്ടേിവന്നു.
തന്റെ ഫേവറിറ്റ് പൊസിഷനില്‍ നിന്നും മാറ്റപ്പെട്ടത് ഫിഞ്ചിന്റെ പ്രകടനത്തെയും ബാധിച്ചു. ആദ്യ രണ്ടു മല്‍സരങ്ങളിലും ഗോള്‍ഡന്‍ ഡെക്കായാണ് താരം ക്രീസ് വിട്ടത്. ഗെയ്ല്‍ പരിക്കേറ്റ് പുറത്തിരുന്നപ്പോള്‍ ഓപ്പണറായി കളിക്കാന്‍ അവസരം ലഭിച്ചപ്പോഴും ഫിഞ്ച് നിരാശപ്പെടുത്തി.

ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍)

ബെന്‍ സ്റ്റോക്‌സ് (രാജസ്ഥാന്‍)

കഴിഞ്ഞ ഐപിഎല്ലിലെ പ്ലെയര്‍ ഓഫ്ദി ടൂര്‍ണമെന്റായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഈ സീസണില്‍ പക്ഷെ വന്‍ ദുരന്തമായി മാറി. ലേലത്തില്‍ 12.5 കോടിക്കു രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിയതോടെ ഏറ്റവും വിലപിടിപ്പുള്ള താരമായി സ്റ്റോക്‌സ് മാറിയിരുന്നു. പക്ഷെ ബാറ്റിങിലും ബൗളിങിലും നിരാശ മാത്രമാണ് താരം ടീമിനു നല്‍കിയത്.
13 മല്‍സരങ്ങളില്‍ നിന്നും 16.33 ശരാശരിയില്‍ 196 റണ്‍സെടുത്ത സ്റ്റോക്‌സിന് 8.18 റണ്‍റേറ്റില്‍ എട്ടു വിക്കറ്റാണ് നേടാനായത്.
ആദ്യത്തെ 10 ഇന്നിങ്‌സുകളില്‍ വെറും മൂന്നു വിക്കറ്റ് മാത്രമെടുത്ത സ്‌റ്റോക്‌സ് അവസാന ലീഗ് മല്‍സരങ്ങളിലാണ് അല്‍പ്പമെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയത്.

കോറി ആന്‍ഡേഴ്‌സന്‍ (ബാംഗ്ലൂര്‍)

കോറി ആന്‍ഡേഴ്‌സന്‍ (ബാംഗ്ലൂര്‍)

പരിക്കേറ്റ പേസര്‍ നതാന്‍ കോള്‍ട്ടര്‍ നൈലിനു പകരമാണ് ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സനെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലെത്തിച്ചത്. നേരത്തേ ലേലത്തില്‍ ഒരു ഫ്രാഞ്ചൈസിയും താരത്തെ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നില്ല.
എന്നാല്‍ മുംബൈക്കെതിരായ ആദ്യ കളിയില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയ ആന്‍ഡേഴ്‌സന്‍ ബൗളിങില്‍ 47 റണ്‍സും വഴങ്ങി ആര്‍സിബിയെ നിരാശപ്പെടുത്തി. തുടര്‍ന്നുള്ള മല്‍സരങ്ങളിലും താരം നിരാശ തന്നെയാണ് ടീമിനു നല്‍കിയത്. സിഎസ്‌കെയ്‌ക്കെതിരേ നടന്ന മല്‍സരത്തില്‍ 3.4 ഓവറില്‍ 58 റണ്‍സാണ് ആന്‍ഡേഴ്‌സന്‍ ദാനം ചെയ്തത്.

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ)

മുന്‍ സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്റെ തുറുപ്പുചീട്ടായിരുന്ന വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കിരോണ്‍ പൊള്ളാര്‍ഡ് ഈ സീസണില്‍ ദയനീയ പരാജയമായി മാറി. നേരത്തേ മുംബൈക്കായി നിരവധി മാച്ച് വിന്നിങ് ഇന്നിങ്‌സുള്‍ കളിച്ചിട്ടുള്ള പൊള്ളാര്‍ഡിന് ഇത്തവണ കാര്യമായ സംഭാവനകളൊന്നും നല്‍കാനായില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും 15.20 ശരാശരിയില്‍ 76 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ബാറ്റിങില്‍ പരാജയപ്പെട്ട പൊള്ളാര്‍ഡിന് ഒരിക്കല്‍പ്പോലും ബൗളിങില്‍ മുംബൈ അവസരം നല്‍കിയതുമില്ല.
ഈ സീസണില്‍ മുംബൈ പ്ലേഓഫ് പോലും കാണാതെ പുറത്തായതിന്റെ മുഖ്യ കാരണക്കാരില്‍ ഒരാള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണെങ്കില്‍ മറ്റൊരാള്‍ പൊള്ളാര്‍ഡ് തന്നെയാണ്.

ക്രിസ് വോക്‌സ് (ബാംഗ്ലൂര്‍)

ക്രിസ് വോക്‌സ് (ബാംഗ്ലൂര്‍)

ലേലത്തില്‍ 7.4 കോടി രൂപയ്ക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തിയ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ക്രിസ് വോക്‌സും ഈ സീസണില്‍ നിരാശപ്പെടുത്തി. തൊട്ടുമ്പത്തെ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി 13 മല്‍സരങ്ങളില്‍ നിന്നും 17 വിക്കറ്റുകളുമായി താരം മിന്നിയിരുന്നു. പക്ഷെ ഈ സീസണില്‍ ആര്‍സിബിക്കു വേണ്ടി അഞ്ചു മല്‍സരങ്ങളില്‍ നിന്നും എട്ടു വിക്കറ്റാണ് വോക്‌സിന് നേടാനായത്. ബാറ്റിങിലാവട്ടെ വെറും 17 റണ്‍സും.
ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ മാത്രം കളിച്ച വോക്‌സിനെ ആര്‍സിബി ശേഷിച്ച കളികളില്‍ നിന്നും മാറ്റിനിര്‍ത്തുകയും ചെയ്തു.

മിച്ചെല്‍ ജോണ്‍സന്‍ (കൊല്‍ക്കത്ത)

മിച്ചെല്‍ ജോണ്‍സന്‍ (കൊല്‍ക്കത്ത)

ഓസ്‌ട്രേലിയയുടെ മുന്‍ സ്പീഡ് സ്റ്റാര്‍ മിച്ചെല്‍ ജോണസനും ഐപിഎല്ലിന്റെ ഈ സീസണില്‍ ഫ്‌ളോപ്പായി മാറി. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായിരുന്ന ജോണ്‍സന് ആറു മല്‍സരങ്ങളിലാണ് സീസണില്‍ അവസരം ലഭിച്ചത്. വെറും രണ്ടു വിക്കറ്റുകള്‍ മാത്രമേ താരത്തിനു നേടാനായുള്ളൂ.
പരിക്കു മൂലം മിച്ചെല്‍ സ്റ്റാര്‍ക്ക് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതോടെയാണ് പകരക്കാരനായി ജോണ്‍സനെ കെകെആര്‍ ടീമിലെത്തിച്ചത്. എന്നാല്‍ ഈ നീക്കം ദയനീയമായി പരാജയപ്പെട്ടു.

ഇമ്രാന്‍ താഹിര്‍ (ചെന്നൈ)

ഇമ്രാന്‍ താഹിര്‍ (ചെന്നൈ)

ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ ഇമ്രാന്‍ താഹിറും മറക്കാനാഗ്രഹിക്കുന്ന ഐപിഎല്ലാണിത്. സീസണില്‍ ആറു മല്‍സരങ്ങളില്‍ പന്തെറിഞ്ഞ താഹിറിന് ആറു വിക്കറ്റ് മാത്രമേ വീഴ്ത്താനായുള്ളൂ. ഒരു കോടി രൂപയ്ക്ക് ടീമിലേക്കു കൊണ്ടുവന്ന താഹിര്‍ ടീമിന്റെ പ്രധാന സ്പിന്നറായി മാറുമെന്നാണ് ചെന്നൈ കരുതിയിരുന്നത്. പക്ഷെ ടീമിന്റെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു.
റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മികച്ച പ്രകടനം മാറ്റിനിര്‍ത്തിയാല്‍ താഹിറും ഈ സീസണിലെ വിദേശ ഫളോപ്പ് താരങ്ങളുടെ നിരയിലുണ്ട്.

IPL 2018: ധോണി IPLല്‍ നിന്നും വിരമിക്കുന്നു? | Oneindia Malayalam

ഐപിഎല്‍: ഫൈനല്‍ ടിക്കറ്റിനായി ചെന്നൈയും ഹൈദരാബാദും... വാംഖഡെയില്‍ ആര് നേടും? തോറ്റാലും ഒരവസരം കൂടിഐപിഎല്‍: ഫൈനല്‍ ടിക്കറ്റിനായി ചെന്നൈയും ഹൈദരാബാദും... വാംഖഡെയില്‍ ആര് നേടും? തോറ്റാലും ഒരവസരം കൂടി

Story first published: Tuesday, May 22, 2018, 12:33 [IST]
Other articles published on May 22, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X