വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ പേര് ഓര്‍ത്തുവച്ചോ... ഐപിഎല്ലിനെ ഇളക്കിമറിക്കാന്‍ ഇവരെത്തുന്നു, ആരാവും അടുത്ത കണ്ടെത്തല്‍

നിരവധി പുതുമുഖങ്ങളാണ് ഐപിഎല്ലിലൂടെ വരവറിയിക്കാന്‍ തയ്യാറെടുക്കുന്നത്

By Manu

മുംബൈ: ഐപിഎല്ലിന്റെ മറ്റൊരു സീസണ്‍ കൂടി ഏപ്രിലില്‍ ആരംഭിക്കുകയാണ്. സൂപ്പര്‍ താരങ്ങളോടൊപ്പം പല യുവതാരങ്ങളും ഐപിഎല്ലില്‍ മികവ് തെളിയിക്കാനൊരുങ്ങുന്നുണ്ട്. പ്രാദേശിക ക്രിക്കറ്റില്‍ ചില മികച്ച പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള യുവതാരങ്ങളും വിവിധ ടീമുകള്‍ക്കായി ഐപിഎല്ലില്‍ ജഴ്‌സിയണിയും.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങള്‍ കളിക്കുന്ന ഐപിഎല്ലില്‍ ഇവര്‍ക്കു തങ്ങളുടെ പ്രതിഭ പുറത്തെടുക്കാനാവുമോയെന്നു സമയം തെളിയിക്കും. ഐപിഎല്ലില്‍ ഇത്തവണ കളിക്കാന്‍ അവസരം ലഭിച്ചാല്‍ താരോദയമാവാന്‍ സാധ്യതയുള്ള അധികമാരും കേട്ടിട്ടില്ലാത്ത ചില താരങ്ങളുണ്ട്. അങ്ങനെയുള്ള അഞ്ചു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

കുല്‍വന്ത് ഖെജ്രോലിയ

കുല്‍വന്ത് ഖെജ്രോലിയ

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ കുല്‍വന്ത്. ദില്ലിയില്‍ നിന്നുള്ള ഈ താരം പ്രാദേശിക ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തിലൂടെയാണ് ഐപിഎല്ലിലെത്തിയത്.
അടുത്തിടെ സമാപിച്ച വിജയ് ഹസാരെ ട്രോഫിയില്‍ സ്ഥിരതയാര്‍ന്ന പ്രകടനമാണ് കുല്‍വന്ത് കാഴ്ചവച്ചത്. 12 വിക്കറ്റുകള്‍ താരം നേടിയിരുന്നു. കൂടാതെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും 10 കളികളില്‍ നിന്നും കുല്‍വന്ത് 14 വിക്കറ്റുകള്‍ പോക്കറ്റിലാക്കി.
ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നീ ഇന്ത്യന്‍ പേസര്‍മാരെക്കൂടാതെ ചില മികച്ച വിദേശ പേസര്‍മാരുമാലുള്ള ബാംഗ്ലൂര്‍ ടീമില്‍ കുല്‍വന്തിന് അവസരം ലഭിക്കുമോയെന്ന കാര്യത്തിലാണ് സംശയമുള്ളത്.

ഖലീല്‍ അഹമ്മദ്

ഖലീല്‍ അഹമ്മദ്

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ ഖലീല്‍ അഹമ്മദും ഇത്തവണ അവസരം ലഭിച്ചാല്‍ മികവ് പുറത്തെടുക്കുമെന്ന ആത്മവിശ്വാസത്തിലാണ്. ഐപിഎല്ലില്‍ ഖലീലിന് ഇത് ആദ്യ ഊഴമല്ല. രാജസ്ഥാനില്‍ നിന്നുള്ള പേസര്‍ കഴിഞ്ഞ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനൊപ്പമായിരുന്നു.
അടുത്തിടെ നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരമായിരുന്നു ഖലീല്‍. 17 വിക്കറ്റുകളാണ് പേസര്‍ സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയില്‍ ആറു കളികളില്‍ നിന്നും 10 വിക്കറ്റും ഖലീല്‍ നേടിയിരുന്നു.
ഭുവനേശ്വര്‍ കുമാര്‍, സിദ്ദാര്‍ഥ് കൗള്‍, മലയാളി പേസര്‍ ബാസില്‍ തമ്പി, സന്ദീപ് ശര്‍മ, ടി നടരാജന്‍ എന്നിങ്ങനെ ഒരുപിടി ഇന്ത്യന്‍ പേസര്‍മാര്‍ ഹൈദരാബാദ് ടീമിലുണ്ട്. അതുകൊണ്ടു തന്നെ ഖലീലിന് പ്ലെയിങ് ഇലവനില്‍ അവസരം ലഭിക്കാനുള്ള സാധ്യത വിരളമാണ്.

മഹിപാല്‍ ലോംറോര്‍

മഹിപാല്‍ ലോംറോര്‍

ഓള്‍റൗണ്ടറായ മഹിപാല്‍ ലോംറോര്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിലെ അംഗമാണ്. പ്രാദേശിക ടൂര്‍ണമെന്റുകളില്‍ അടുത്ത കാലത്ത് രാജസ്ഥാന്‍ ടീമിലെ സ്ഥിര സാന്നിധ്യമാണ് 18 കാരന്‍.
ഈ സീസണിലെ വിജയ് ഹസാരെ ട്രോഫിയില്‍ 50ന് അടുത്ത ശരാശരിയില്‍ 246 റണ്‍സ് മഹിപാല്‍ നേടിയിരുന്നു. സയ്ദ് അലി മുഷ്താഖ് ട്രോഫിയിലും 229 റണ്‍സുമായി താരം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
2008ല്‍ രവീന്ദ്ര ജഡേജയില്‍ കണ്ട അതേ പ്രതിഭയെ തനിക്ക് മഹിപാലിലും കാണാന്‍ സാധിക്കുന്നുവെന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യ ഉപദേഷ്ടാവായ ഷെയ്ന്‍ വോണ്‍ പറയുന്നത്.

അക്ഷ്ദീപ് നാഥ്

അക്ഷ്ദീപ് നാഥ്

വിക്കറ്റ് കീപ്പറും മധ്യനിര ബാറ്റ്‌സ്്മാനുമാണ് ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായ അക്ഷ്ദീപ് നാഥ്. പ്രാദേശിക ക്രിക്കറ്റില്‍ അക്ഷ്ദീപ് ഇത്തവണ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍പ്രദേശിന്റെ ക്യാപ്റ്റന്‍ കൂടിയാണ് താരം. മൂന്നു മല്‍സരങ്ങളില്‍ 50നു മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ അക്ഷ്ദീപിനു കഴിഞ്ഞു.
വിക്കറ്റ് കീപ്പര്‍ ആവുന്നതിനു മുമ്പ് നേരത്തേ ബാറ്റിങിനൊപ്പം പാര്‍ട്ട് മീഡിയം പേസറുടെ റോളിലും അക്ഷ്ദീപിനെ കണ്ടിട്ടുണ്ട്. നിലവില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന് മികച്ച വിക്കറ്റ് കീപ്പര്‍മാര്‍ ഇല്ലാത്തതിനാല്‍ അക്ഷ്ദീപിന് കളിക്കാന്‍ അവസരം ലഭിക്കുമെന്നാണ് സൂചന.

 ധ്രുവ് ഷോറെ

ധ്രുവ് ഷോറെ

ഐപിഎല്ലില്‍ എംഎസ് ധോണിക്കു കീഴില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ താരമാണ് വലംകൈയന്‍ ബാറ്റ്‌സ്മാനായ ധ്രുവ് ഷോറെ. മറ്റു താരങ്ങളെപ്പോലെ തന്നെ പ്രാദശിക ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ധ്രുവ്. സയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി20യില്‍ ഈ സീസണില്‍ ദില്ലിക്കു വേണ്ടിയാണ് താരം കളിച്ചത്. 60 ശരാശരിയില്‍ ദില്ലിക്കായി 303 റണ്‍സ് ധ്രുവ് അടിച്ചെടുത്തിരുന്നു. 141 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.
വിജയ് ഹസാരെ ട്രോഫിയില്‍ ഈ സീസണില്‍ ഒരു സെഞ്ച്വറിയും ധ്രുവ് നേടി. കൂടാതെ രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭയ്‌ക്കെതിരേയും താരം സെഞ്ച്വറി കണ്ടെത്തിയിരുന്നു.

സൂക്ഷിച്ചു നോക്കേണ്ടാ... ഇതു ഞാനല്ല!! ഇവര്‍ തനിപ്പകര്‍പ്പുകള്‍, ഒരുമിച്ചു വന്നാല്‍ ശരിക്കും പെട്ടുസൂക്ഷിച്ചു നോക്കേണ്ടാ... ഇതു ഞാനല്ല!! ഇവര്‍ തനിപ്പകര്‍പ്പുകള്‍, ഒരുമിച്ചു വന്നാല്‍ ശരിക്കും പെട്ടു

കോലി കുറിച്ചത് ചരിത്രനേട്ടം... പിന്തള്ളിയത് സാക്ഷാല്‍ ലാറയെ!! സച്ചിന്‍ പോലും പിറകില്‍കോലി കുറിച്ചത് ചരിത്രനേട്ടം... പിന്തള്ളിയത് സാക്ഷാല്‍ ലാറയെ!! സച്ചിന്‍ പോലും പിറകില്‍

'ബ്രിഡ്ജില്‍' കുടുങ്ങി ബാഴ്‌സയും ചെല്‍സിയും... ദുഷ്‌പേര് തീര്‍ത്ത് മെസ്സി, സൂപ്പര്‍ ബയേണ്‍'ബ്രിഡ്ജില്‍' കുടുങ്ങി ബാഴ്‌സയും ചെല്‍സിയും... ദുഷ്‌പേര് തീര്‍ത്ത് മെസ്സി, സൂപ്പര്‍ ബയേണ്‍

Story first published: Wednesday, February 21, 2018, 13:28 [IST]
Other articles published on Feb 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X