വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കപില്‍, സച്ചിന്‍ ഇനിയുണ്ടാവില്ല- ധോണിക്കു പകരക്കാരനെ തിരയുന്നതും അതുപോലെയെന്ന് ശാസ്ത്രി

ആഗസ്റ്റ് 15നായിന്നു ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്

1

മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കൊരു പകരക്കാരനെ കണ്ടെത്തുകയെന്നത് ഇന്ത്യക്കു അസാധ്യമാണെന്നു കോച്ച് രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. ഈ വര്‍ഷം ആഗസ്റ്റ് 15നു രാത്രിയോടെയാണ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ഐപിഎല്ലിന്റെ 13ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനെ നയിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ടൂര്‍ണമെന്റിനു ശേഷം ക്രിക്കറ്റിനോടു ധോണി പൂര്‍ണമായി വിട പറഞ്ഞേക്കുമോയെന്നാണ് ക്രിക്കറ്റ് ആരാധകര്‍ ആശങ്കയോടെ ഉറ്റുനോക്കുന്നത്.

IPL 2020: ഹൈദരാബാദിനെതിരേ എവിടെയാണ് പിഴച്ചത്? വിരാട് കോലി തുറന്ന് പറയുന്നുIPL 2020: ഹൈദരാബാദിനെതിരേ എവിടെയാണ് പിഴച്ചത്? വിരാട് കോലി തുറന്ന് പറയുന്നു

IPL 2020: ഹൈദരാബാദിനെതിരേ ആര്‍സിബിക്ക് അടിതെറ്റി, എവിടെ പിഴച്ചു? മൂന്ന് കാരണങ്ങള്‍IPL 2020: ഹൈദരാബാദിനെതിരേ ആര്‍സിബിക്ക് അടിതെറ്റി, എവിടെ പിഴച്ചു? മൂന്ന് കാരണങ്ങള്‍

രണ്ടു ലോകകപ്പ് ട്രോഫികളുള്‍പ്പെടെ ഇന്ത്യയെ മൂന്നു ഐസിസി കിരീടങ്ങളിലേട്ടു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് ധോണി. കഴിഞ്ഞ വര്‍ഷത്തെ ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മല്‍സരം.

കപില്‍, സച്ചിന്‍, ധോണി

കപില്‍, സച്ചിന്‍, ധോണി

ധോണിയുടെ പകരക്കാരന്‍ ആരാവുമെന്ന ചോദ്യത്തിനായിരുന്നു അത് അസാധ്യമായ കാര്യമാണെന്നു ശാസ്ത്രി പ്രതികരിച്ചത്. അടുത്ത കപില്‍ ദേവിനെയും സച്ചിന്‍ ടെണ്ടുല്‍ക്കറെയുമെല്ലാം തിരയുന്നതു പോലെയാണ് ധോണിയുടെ പകരക്കാരനെ കണ്ടെത്താന്‍ ശ്രമിക്കുന്നത്. തലമുറയില്‍ ഒരിക്കല്‍ മാത്രമേ ഇങ്ങനെയുള്ള കളിക്കാര്‍ ഉണ്ടാവുകയുള്ളൂ. അവര്‍ക്കു പകരക്കാരനെ കണ്ടെത്തുക ദുഷ്‌കരമാണെന്നും ശാസ്ത്രി വിശദമാക്കി.
എങ്കിലും മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കുണ്ടെന്നും ലഭിക്കുന്ന അവസരങ്ങള്‍ മുതലെടുക്കുകയെന്നതാണ് അവര്‍ ചെയ്യേണ്ടതെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.

കപിലിന്റെ പകരക്കാരന്‍ എവിടെ?

കപിലിന്റെ പകരക്കാരന്‍ എവിടെ?

ധോണിയുടെ അഭാവം നികത്തുകയെന്നത് വളരെ വലിയ ഉത്തരവാദിത്വമാണ്. അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ് നോക്കൂ. നമ്മുടെ എക്കാലത്തെയും മഹാന്‍മാരായ താരങ്ങളിലൊരാളായി ധോണി ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞു. വിക്കറ്റ് കീപ്പര്‍, ബാറ്റ്‌സ്മാന്‍ എന്നി നിലകളില്‍ മാത്രമല്ല ക്യാപ്റ്റനെന്ന നിലയിലും ഗംഭീര റെക്കോര്‍ഡാണ് ധോണിയുടേത്.
കപില്‍ ദേവ് വിരമിച്ച ശേഷം നമ്മള്‍ അദ്ദേഹത്തിന്റെ പകരക്കാരനെ തിരഞ്ഞതു പോലെയാണിത്. എനിട്ടു നമുക്ക് മറ്റൊരു കപില്‍ ദേവിനെ ലഭിച്ചോ? ഇന്നു വരെ മറ്റൊരു കപിലിനെ നമുക്ക് കണ്ടെത്താനായിട്ടില്ലെന്നും ശാസ്ത്രി ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

സച്ചിനും അതുപോലെ

സച്ചിനും അതുപോലെ

കപിലിനെക്കുറിച്ച് പറഞ്ഞതു പോലെയാണ് ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും കാര്യം. സച്ചിന്‍ കളി മതിയാക്കി ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. പക്ഷെ എന്നിട്ടും സച്ചിന്റെ പകരക്കാരനെ നമുക്ക് ലഭിച്ചോ? ഇനി ലഭിക്കാനും സാധ്യതയില്ല.
നമ്മുടെ രാജ്യത്ത് പ്രതിഭകളുടെ കാര്യത്തില്‍ കുറവില്ല. അവര്‍ തങ്ങള്‍ക്കു ലഭിക്കുന്ന അവസരങ്ങള്‍ ഉപയോഗിക്കുകയാണ് ഇനി വേണ്ടതെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി.
2004ല്‍ ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ കളിച്ചുകൊണ്ടായിരുന്നു ഇന്ത്യക്കു വേണ്ടി ധോണിയുടെ അരങ്ങേറ്റം. 350 ഏകദിനങ്ങളും 90 ടെസ്റ്റുകളും 98 ടി20കളും സ്വപ്‌നതുല്യമായ കരിയറില്‍ അദ്ദേഹം കളിച്ചു. ഏകദിനത്തില്‍ 10,773ഉം ടെസ്റ്റില്‍ 4876ഉം ടി20യില്‍ 1617ഉം റണ്‍സ് ധോണി നേടിയിട്ടുണ്ട്. വിവിധ ഫോര്‍മാറ്റുകളിലായി 332 മല്‍സരങ്ങളില്‍ ധോണി ഇന്ത്യയെ നയിച്ചു. ലോക ക്രിക്കറ്റില്‍ തന്നെ മറ്റൊരു ക്യാപ്റ്റനും ഇത്രയും മല്‍സരങ്ങളില്‍ ഒരു ടീമിന്റെ ക്യാപ്റ്റനായിട്ടില്ല.

Story first published: Sunday, November 1, 2020, 15:28 [IST]
Other articles published on Nov 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X