ജീവിത പങ്കാളി വേണോ, ഐപിഎല്‍ വേണോ? ഓസീസ് വെടിക്കെട്ട് താരം ഫിഞ്ച് ഒടുവില്‍ തീരുമാനമെടുത്തു

Written By:

മെല്‍ബണ്‍: അന്താരാഷ്ട്ര മല്‍സരങ്ങളുടെ ആധിക്യം കൂടാതെ ഐപിഎഎല്‍ അടക്കമുള്ള ടൂര്‍ണമെന്റുകള്‍ കൂടി വര്‍ധിച്ചതോടെ ക്രിക്കറ്റ് താരങ്ങള്‍ക്കു വിശ്രമമില്ലാത്ത ദിനങ്ങളാണ്. തിരക്ക് മൂലം വിവാഹമടക്കമുള്ള സ്വകാര്യ ജീവിതത്തിലെ പല ആവശ്യങ്ങള്‍ക്കും സമയം ലഭിക്കാതെ വലയുകയാണ് താരങ്ങള്‍. ഇതേ തരത്തിലുള്ള ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ ക്രിക്കറ്റിനു പകരം വ്യക്തിജീവിതത്തിന് പ്രാധാന്യം നല്‍കാന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് തീരുമാനിക്കുകയായിരുന്നു. ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലിലെ ആദ്യ മല്‍സരമാണ് വിവാഹത്തെ തുടര്‍ന്നു താരം വേണ്ടെന്നുവച്ചത്.

1

ഏപ്രില്‍ ഏഴിനാണ് ഐപിഎല്ലിന്റെ പതിനൊന്നാം സീസണ്‍ ആരംഭിക്കുന്നത്. ഇതേ ദിവസം തന്നെയാണ് താരം വിവാഹിതനാവുന്നത്. ഏപ്രില്‍ എട്ടിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേയുള്ള കിങ്‌സ് ഇലവന്റെ ആദ്യ മല്‍സരത്തില്‍ താനുണ്ടാവില്ലെന്ന് ഫിഞ്ച് ടീം മാനേജ്‌മെന്റിനെ അറിയിച്ചു കഴിഞ്ഞു. ഫിഞ്ച് മാത്രമല്ല ദേശീയ ടീമംഗവും സൂപ്പര്‍ ഓള്‍റൗണ്ടറുമായ ഗ്ലെന്‍ മാക്‌സ്‌വെല്ലും ഐപിഎല്ലിലെ ആദ്യ മല്‍സരത്തിനുണ്ടാവില്ല. ഇത്തവണ ഡല്‍ഹിക്കു വേണ്ടിയാണ് മാക്‌സ്‌വെല്‍ കളിക്കുന്നത്. ഫിഞ്ചിന്റെ വിവാഹച്ചടങ്ങിനു നേതൃത്വം നല്‍കാനുള്ള ചുമതലയുള്ളതിനാലാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റം.

2

ഐപിഎല്ലിന്റെ പുതിയ ഷെഡ്യൂളിനെക്കുറിച്ച് തനിക്കു അറിയില്ലായിരുന്നുവെന്ന് ഫിഞ്ച് വ്യക്തമാക്കി. ഏപ്രില്‍ 15നായിരിക്കും ടൂര്‍ണമെന്റ് ആരംഭിക്കുകയെന്നാണ് താന്‍ കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാവിലെയാണ് ഐപിഎല്ലിന്റെ ഫിക്‌സ്ചര്‍ കണ്ടത്. യാതൊരു കാരണവശാലും വിവാഹം മാറ്റിവയ്ക്കില്ലെന്നും ഓസീസ് സൂപ്പര്‍ താരം അറിയിച്ചു.

Story first published: Thursday, February 15, 2018, 14:51 [IST]
Other articles published on Feb 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍