FIFA World Cup 2022: പേരില്‍ കൊമ്പന്മാര്‍, പക്ഷെ ഖത്തറില്‍ നിരാശപ്പെടുത്തുന്നു! അഞ്ച് പേര്‍

ദോഹ: ഖത്തര്‍ ലോകകപ്പ് ആവേശകരമായി പുരോഗമിക്കുകയാണ്. ബ്രസീല്‍, പോര്‍ച്ചുഗല്‍, ഫ്രാന്‍സ് തുടങ്ങിയ പല വമ്പന്മാരും പ്രീ ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. ഇപ്പോള്‍ മൂന്നാം റൗണ്ട് പോരാട്ടങ്ങളാണ് നടക്കുന്നത്. പ്രീ ക്വാര്‍ട്ടര്‍ സീറ്റിനായി വാശിയേറിയ പോരാട്ടം തന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. ആരൊക്കെ കടക്കുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ട അവസ്ഥ. പല വമ്പന്‍ താരങ്ങളും ഇത്തവണ ആരാധക പ്രതീക്ഷക്കൊത്ത് ഉയരുന്നുണ്ട്.

Also Read: FIFA World Cup 2022: മെസി രാജാവ്, പക്ഷെ ഈ അഞ്ച് കാര്യത്തില്‍ റൊണാള്‍ഡോ കേമന്‍! അറിയാംAlso Read: FIFA World Cup 2022: മെസി രാജാവ്, പക്ഷെ ഈ അഞ്ച് കാര്യത്തില്‍ റൊണാള്‍ഡോ കേമന്‍! അറിയാം

ലയണല്‍ മെസിയും കെയ്‌ലിയന്‍ എംബാപ്പെയുമെല്ലാം ഗോളുകള്‍ നേടി ടീമിന്റെ പ്രതീക്ഷക്കൊത്ത് കളിക്കുന്നതില്‍ ആരാധകരും ഹാപ്പി. എന്നാല്‍ സൂപ്പര്‍ താരങ്ങളെന്ന പരിവേഷമുള്ള ചില താരങ്ങള്‍ ഖത്തറില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഇതുവരെ സാധിക്കാത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഏദന്‍ ഹസാര്‍ഡ്

ബെല്‍ജിയം നായകനായ ഏദന്‍ ഹസാര്‍ഡ് വലിയ ആരാധക പിന്തുണയുള്ള താരങ്ങളിലൊരാളാണ്. റയല്‍ മാഡ്രിഡ് താരമായ ഹസാര്‍ഡ് ബെല്‍ജിയത്തിന്റെ തുറുപ്പുചീട്ടായിരുന്നു. റഷ്യന്‍ ലോകകപ്പില്‍ ബെല്‍ജിയത്തിന്റെ കുതിപ്പിന് പിന്നില്‍ ഊര്‍ജമായ വിങ്ങര്‍ക്ക് ഇത്തവണ ഖത്തറില്‍ കാലിടറുകയാണ്. ഗ്രൂപ്പ് എഫില്‍ മൊറോക്കോയോട് തോറ്റ ബെല്‍ജിയത്തിന്റെ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ കൈയാലപ്പുറത്തെ തേങ്ങ പോലെയാണ്. ഇത്തവണ പ്രതീക്ഷക്കൊത്ത ആധിപത്യം കാട്ടാന്‍ ബെല്‍ജിയത്തിന് സാധിക്കാത്തതിന് കാരണങ്ങളിലൊന്ന് ഹസാര്‍ഡിന്റെ മോശം ഫോമാണ്.

Also Read: FIFA World Cup 2022: 'നെയ്മര്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചത്', ആരാധകരെ വിമര്‍ശിച്ച് റാഫിഞ്ഞAlso Read: FIFA World Cup 2022: 'നെയ്മര്‍ ചെയ്ത തെറ്റ് ബ്രസീലില്‍ ജനിച്ചത്', ആരാധകരെ വിമര്‍ശിച്ച് റാഫിഞ്ഞ

ഹാരി കെയ്ന്‍

ഇത്തവണ ഗ്രൂപ്പ് ബിയില്‍ ഉള്‍പ്പെട്ട ഇംഗ്ലണ്ട് ഇറാനെ 6-2 തകര്‍ത്തപ്പോള്‍ അമേരിക്കയോട് ഗോള്‍രഹിത സമനിലയും നേടിയെടുത്തു. ഗ്രൂപ്പില്‍ തലപ്പത്തുള്ള ഇംഗ്ലണ്ട് വലിയ വെല്ലുവിളിയില്ലാതെ പ്രീ ക്വാര്‍ട്ടറില്‍ കടക്കും. എന്നാല്‍ ഹാരി കെയ്‌ന്റെ പ്രകടനം ഇംഗ്ലണ്ടിന് വലിയ തലവേദനയാണ്. ടോട്ടനം സ്‌ട്രൈക്കര്‍ ആദ്യ രണ്ട് മത്സരത്തിലും ഗോളടിച്ചിട്ടില്ല. നിരവധി അവസരങ്ങള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ക്ക് ലഭിച്ചിട്ടും മുതലാക്കാന്‍ കെയ്‌നായില്ല. ഇംഗ്ലണ്ട് പ്രീ ക്വാര്‍ട്ടറിലേക്കെത്തുമ്പോഴും ടീമിനെ ആശങ്കപ്പെടുത്തുന്നത് ഹാരി കെയ്‌ന്റെ മോശം ഫോമാണ്.

തോമസ് മുള്ളര്‍

നാല് തവണ ചാമ്പ്യന്മാരായ ജര്‍മനി ഇത്തവണ നിരാശപ്പെടുത്തുകയാണ്. മികച്ച സ്‌ട്രൈക്കര്‍മാരുടെ അഭാവം ജര്‍മനിക്കുണ്ടെന്ന് ആദ്യ മത്സരങ്ങളിലൂടെത്തന്നെ വ്യക്തം. ഗ്രൂപ്പ് ഇയില്‍ ജപ്പാനോട് 2-1ന് തോറ്റ ജര്‍മനി സ്‌പെയിനോട് ഭാഗ്യത്തിനാണ് 1-1 സമനില പിടിച്ചത്. ഇത്തവണ ജര്‍മനിക്ക് വലിയ തലവേദനയാവുന്നത് തോമസ് മുള്ളറിന്റെ മോശം ഫോമാണ്. അനുഭവസമ്പന്നനായ മുള്ളര്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കേണ്ട താരമാണ്. എന്നാല്‍ അവസരത്തിനൊത്ത് ഉയരാന്‍ അദ്ദേഹത്തിനാവുന്നില്ല. പ്രീ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായ ജര്‍മനിക്കായി രണ്ട് മത്സരത്തിലും വലകുലുക്കാന്‍ മുള്ളര്‍ക്കായില്ല. 2010ലെ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് ജേതാവായ മുള്ളര്‍ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി.

Also Read: FIFA World Cup 2022: ഖത്തറില്‍ ആര് രാജാവാകും? ഡാറ്റാ സയന്റിസ്റ്റിന്റെ പ്രവചനം അറിയാംAlso Read: FIFA World Cup 2022: ഖത്തറില്‍ ആര് രാജാവാകും? ഡാറ്റാ സയന്റിസ്റ്റിന്റെ പ്രവചനം അറിയാം

കെവിന്‍ ഡി ബ്രൂയിന്‍

ബെല്‍ജിയത്തിന്റെ മിഡ്ഫീല്‍ഡര്‍ കെവിന്‍ ഡി ബ്രൂയിനും ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ബെല്‍ജിയത്തിനൊപ്പം നിലവാരത്തിനൊത്ത് ഉയരാന്‍ മാഞ്ചസ്റ്റര്‍ സിറ്റി താരത്തിനായിട്ടില്ല. ലീഗില്‍ 14 മത്സരത്തില്‍ നിന്ന് 10 അസിസ്റ്റാണ് ഡി ബ്രൂയിന്‍ നല്‍കിയത്. എന്നാല്‍ ഖത്തര്‍ ലോകകപ്പില്‍ ഒരു ഗോളോ അസിസ്‌റ്റോ നല്‍കാന്‍ സൂപ്പര്‍ താരത്തിനായിട്ടില്ല. ബെല്‍ജിയം സ്‌ട്രൈക്കര്‍ റോമലു ലുക്കാക്കുവിന്റെ പ്രകടനവും പ്രതീക്ഷക്കൊത്തുള്ളതല്ല. ഇത്തവണ ബെല്‍ജിയം നിര ആരാധകരെ തൃപ്തിപ്പെടുത്തുന്നില്ല.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ പ്രശ്‌നങ്ങളുടെ സമ്മര്‍ദ്ദം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രതികൂലമായി ബാധിക്കുന്നു. ഗ്രൂപ്പ് എച്ചില്‍ നിന്ന് പോര്‍ച്ചുഗല്‍ പ്രീ ക്വാര്‍ട്ടര്‍ സീറ്റുറപ്പിച്ച് കഴിഞ്ഞു. എന്നാല്‍ റൊണാള്‍ഡോയുടെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ഒരു പെനല്‍റ്റി ഗോള്‍ നേടിയെങ്കിലും നിരവധി പിഴവുകള്‍ വരുത്തുന്നു. ഉറുഗ്വേക്കെതിരേയും റൊണാള്‍ഡോ നിരവധി അവസരങ്ങള്‍ പാഴാക്കി. ഇതോടെ മുഴുവന്‍ സമയം കളിക്കാന്‍ അനുവദിക്കാതെ റൊണാള്‍ഡോയെ പിന്‍വലിച്ചിരുന്നു. പോര്‍ച്ചുഗലിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ റൊണാള്‍ഡോയുടെ പ്രകട മികവ് നിര്‍ണ്ണായകമാണെങ്കിലും റൊണാള്‍ഡോക്ക് മികവിനൊത്ത് ഉയരാനാവുന്നില്ല.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, November 29, 2022, 11:30 [IST]
Other articles published on Nov 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X