വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി ഇന്ത്യന്‍ ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ട!- കോലിയെ ട്രോളിയ സൂര്യകുമാറിനെതിരേ ആരാധകര്‍

മുംബൈ ഇന്ത്യന്‍സിനായി യാദവ് മിന്നുന്ന പ്രകടനം നടത്തിയിരുന്നു

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, സെലക്ടമാര്‍ എന്നിവരെ പരിഹസിച്ചും രോഹിത് ശര്‍മയെ പുകഴ്ത്തിക്കൊണ്ടുമുള്ള ട്രോളിന് ലൈക്കടിച്ചതിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ പ്രമുഖ താരം സൂര്യകുമാര്‍ യാദവ്. ലൈക്കടിച്ച യാദവ് വൈകാതെ തന്നെ ഇതു പിന്‍വലിച്ച് തടിയൂരിയിരുന്നെങ്കിലും ആരാധകര്‍ ഇതിനു മുമ്പു തന്നെ എല്ലാമറിയുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായ വിമര്‍ശനങ്ങളാണ് യാദവ് നേരിട്ടു കൊണ്ടിരിക്കുന്നത്.

രോഹിത്തിനെ ഹീറോയാക്കി ട്രോള്‍, ലൈക്കടിച്ച് സൂര്യകുമാര്‍ | Oneindia Malayalam
1

യാദവിനെ വിമര്‍ശിച്ചുകൊണ്ടുള്ള ചില പ്രധാനപ്പെട്ട ട്വീറ്റുകള്‍ ഒന്നു നോക്കാം-
ഹേയ് സൂര്യകുമാര്‍ യാദവ്, നിങ്ങളെ ഈ കാര്യങ്ങള്‍ ഒരു തരത്തിലും സഹായിക്കാന്‍ പോവുന്നില്ല, ഇനി ഇന്ത്യന്‍ ടീമില്‍ നിങ്ങള്‍ക്കു അവസരം ലഭിക്കുമെന്നും താന്‍ കരുതുന്നില്ല. നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നുവെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

ഒരു തുള്ളി വിഷം (രോഹിത്) പാലിനെ (സൂര്യകുമാര്‍) നശിപ്പിച്ചുവെന്നായിരുന്നു മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തത്.

രോഹിത്തില്‍ നിന്നും സൂര്യകുമാര്‍ പഠിച്ച ഒരേയൊരു കാര്യം അരക്ഷിതാവസ്ഥ കാണിക്കുകയും താരങ്ങള്‍ക്കെതിരായ ട്വീറ്റുകള്‍ ലൈക്ക് ചെയ്യലുമാണെന്നായിരുന്നു മറ്റൊരു പ്രതികരണം.

സൂര്യകുമാര്‍, നിങ്ങള്‍ എന്തുകൊണ്ടാണ് നിങ്ങളുടെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെപ്പോലെ പെരുമാറുന്നചെന്നു മറ്റൊരു യൂസര്‍ ചോദിച്ചു. നിങ്ങളെക്കുറിച്ച് നാണക്കേട് തോന്നുന്നുവെന്നും യൂസര്‍ വിമര്‍ശിച്ചു.

2

അതേസമയം, കോലിയെയും സെലക്ഷന്‍ കമ്മിറ്റിയെയും രോഹിത്തിന്റെ ഹേറ്റേഴ്സിനെയുമെല്ലാം ലക്ഷ്യമിട്ടുള്ള ട്വീറ്റിനാണ് സൂര്യകുമാര്‍ ലൈക്ക് നല്‍കിയത്. വിജയ്യുടെ ഇറങ്ങാനിരിക്കുന്ന മാസ്റ്റര്‍ എന്ന തമിഴ് സിനിമയുടെ ടീസറില്‍ നിന്നുള്ള രംഗമാണ് ട്രോളന്‍മാര്‍ ഉപയോഗിച്ചത്. വിജയ്ക്ക് ഹിറ്റ്മാനെന്നു പേരു നല്‍കിയപ്പോള്‍ മറുവശത്തുള്ള വില്ലന്‍മാരുടെ ഗ്യാങിന് ബിസിസിഐ സെലക്ടര്‍മാര്‍, പേപ്പര്‍ ക്യാപ്റ്റന്‍, ഹേറ്റേഴ്സ് എന്നിങ്ങനെ പേരും നല്‍കിയിട്ടുണ്ട്.

ISL 2020- കലിപ്പടക്കി കപ്പടിക്കുമോ? ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും വീക്ക്‌നെസുമറിയാംISL 2020- കലിപ്പടക്കി കപ്പടിക്കുമോ? ബ്ലാസ്‌റ്റേഴ്‌സിന്റെ കരുത്തും വീക്ക്‌നെസുമറിയാം

ടെസ്റ്റ് പരമ്പര: കോലി കളിക്കാത്തത് ഓസ്‌ട്രേലിയക്ക് ഗുണമോ ദോഷമോ? കമ്മിന്‍സ് പറയുന്നുടെസ്റ്റ് പരമ്പര: കോലി കളിക്കാത്തത് ഓസ്‌ട്രേലിയക്ക് ഗുണമോ ദോഷമോ? കമ്മിന്‍സ് പറയുന്നു

ഐപിഎല്ലില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച സൂര്യകുമാറിനെ ഓസീസ് പര്യടനത്തിനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനകള്‍ വന്നിരുന്നെങ്കിലും ടീം പ്രഖ്യാപിച്ചപ്പോള്‍ താരത്തിന്റെ പേര് ഇല്ലായിരുന്നു. ഇതേ തുടര്‍ന്ന് സെലക്ഷന്‍ കമ്മിറ്റിക്കെതിരേ ഹര്‍ഭജന്‍ സിങുള്‍പ്പെടെ പലരും വിമര്‍ശിക്കുകയും ചെയ്തിരുന്നു. മുംബൈയ്ക്കു വേണ്ടി 480 റണ്‍സായിരുന്നു യാദവ് ഇത്തവണ നേടിയത്. ഐപിഎല്ലില്‍ മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹത്തിന് പക്ഷെ ഇതുവരെ ദേശീയ ടീമിനായി അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല.

Story first published: Thursday, November 19, 2020, 9:35 [IST]
Other articles published on Nov 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X