വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പതിറ്റാണ്ടില്‍ ഇന്ത്യ നടത്തിയ പരീക്ഷണങ്ങള്‍... ഇവ വന്‍ വിജയം, കൂട്ടത്തില്‍ കോലിയും ഹിറ്റ്മാനും

ചില താരങ്ങളെ വച്ചുള്ള പരീക്ഷണം വന്‍ വിജയമായി മാറി

Team India's Succesful Experiments During Last Decade | Oneindia Malayalam

മുംബൈ: കഴിഞ്ഞ ദശാബ്ദം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ മികച്ചതായിരുന്നു. എംഎസ് ധോണിക്കു കീഴില്‍ ലോകകപ്പുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ കൊയ്ത ഇന്ത്യ പല അവിസ്മരണീയ നേട്ടങ്ങളും കൊയ്തു. ധോണി യുഗത്തിനു ശേഷം വിരാട് കോലി ടീമിന്റെ അമരത്തേക്കു വന്നതും കഴിഞ്ഞ ദശാബ്ദത്തിലായിരുന്നു.

കോലിപ്പട ഒരുങ്ങിക്കോ, 2020ലെ ആദ്യ മിഷന്... ഇന്ത്യ പിടിക്കാന്‍ ലങ്കന്‍ പടയെത്തികോലിപ്പട ഒരുങ്ങിക്കോ, 2020ലെ ആദ്യ മിഷന്... ഇന്ത്യ പിടിക്കാന്‍ ലങ്കന്‍ പടയെത്തി

പല പരീക്ഷണങ്ങളും കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇന്ത്യ നടത്തിയിരുന്നു. നിരവധി യുവതാരങ്ങളാണ് ഇക്കാലയളവില്‍ ഇന്ത്യക്കായി അരങ്ങറിയത്. ടീം ഇന്ത്യ നടത്തിയ ചില പരീക്ഷണങ്ങള്‍ വന്‍ വിജയമായി മാറിയപ്പോള്‍ മറ്റുള്ളവ ഫ്‌ളോപ്പാവുകയും ചെയ്തു. കഴിഞ്ഞ പതിറ്റാണ്ടില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമായി മാറിയ പ്രധാന പരീക്ഷണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.

കോലിക്ക് നല്‍കിയ പിന്തുണ

കോലിക്ക് നല്‍കിയ പിന്തുണ

നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലി തന്റെ മികവ് പുറത്തെടുത്തത് കഴിഞ്ഞ ദശാബ്ദത്തിലായിരുന്നു. ടീം മാനേജ്‌മെന്റും കോച്ച് ധോണിയുമെല്ലാം നല്‍കിയ പിന്തുണ തന്നെയായിരുന്നു ഇതിനു കാരണം.
2011-12ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ ദയനീയ തോല്‍വിയേറ്റുവാങ്ങിയിരുന്നു. ഈ സമയത്തു കോലി ടീമിന്റെ ഭാഗമായിരുന്നെങ്കിലും മോശം ഫോമിലായിരുന്നു. ബാറ്റിങില്‍ ഫ്‌ളോപ്പായി കൊണ്ടിരുന്നതോടെ കോലിക്കു പകരം രോഹിത് ശര്‍മയ്ക്കു പ്ലെയിങ് ഇലവനില്‍ അവസരം നല്‍കണമെന്ന ആവശ്യവും ഉയര്‍ന്നു. എന്നാല്‍ കോലിക്ക് ഒരവസരം കൂടി നല്‍കാന്‍ ധോണി തീരുമാനിക്കുകയായിരുന്നു. അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കോലിയെ കളിപ്പിക്കാനുള്ള ധോണിയുടെ തീരുമാനം ശരിയായി. തകര്‍പ്പന്‍ സെഞ്ച്വറിയുമായാണ് അദ്ദേഹം ധോണിയുടെ വിശ്വാസം കാത്തത്. അതിനു ശേഷം കോലിക്കു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ ദശാബ്ദത്തില്‍ ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവുമധികം റണ്‍സെടുത്തതും അദ്ദേഹമാണ്.

രോഹിത്തിന് പ്രൊമോഷന്‍

രോഹിത്തിന് പ്രൊമോഷന്‍

ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ വിരമിക്കലിനു ശഷം ഇന്ത്യ മികച്ചൊരു ഓപ്പണറെ തേടുന്ന സമയം. അന്നു രോഹിത് ശര്‍മ മധ്യനിരയിലാണ് കളിച്ചിരുന്നത്. ഈ പൊസിഷനില്‍ അത്ര മികച്ച പ്രകടനങ്ങളൊന്നും നടത്താന്‍ താരത്തിനു കഴിഞ്ഞതുമില്ല.
ഇതോടെയാണ് രോഹിത്തിനെ വച്ച് ഒരു പരീക്ഷണം നടത്തി നോക്കാന്‍ അന്നത്തെ ക്യാപ്റ്റന്‍ ധോണി തീരുമാനിക്കുന്നത്. 2013ല്‍ മൊഹാലിയില്‍ ഇംഗ്ലണ്ടിനെതിരേയുള്ള മല്‍സരത്തില്‍ രോഹിത്തിനെ അദ്ദേഹം ഓപ്പണറായി ഇറക്കി. 83 റണ്‍സ് അടിച്ചെടുത്ത രോഹിത്ത് തനിക്ക് ഏറ്റവുമധികം യോജിച്ച പൊസിഷന്‍ ഇതു തന്നെയാണെന്നു അന്നു ലോകത്തിനു മുന്നില്‍ കാണിച്ചു കൊടുക്കുകയായിരുന്നു. പിന്നീട് നടന്ന ്ചാംപ്യന്‍സ് ട്രോഫിയിലും ഓപ്പണറായി കളിച്ച് മിന്നുന്ന പ്രകടന നടത്തിയതോടെ രോഹിത് ഓപ്പണിങ് സ്ഥാനം ഭദ്രമാക്കുകയും ചെയ്തു. നിലവില്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരിലൊരാളെന്നാണ് രോഹിത് വിശേഷിപ്പിക്കപ്പെടുന്നത്.

ബുംറയുടെ വരവ്

ബുംറയുടെ വരവ്

നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ പേസ് ബൗളര്‍മാരില്‍ ഒരാളെന്നറിയപ്പെടുന്ന യുവ താരം ജസ്പ്രീത് ബുംറയുടെ വരവും കഴിഞ്ഞ ദശാബ്ദത്തില്‍ ഇന്ത്യക്കു ആഹ്ലാദിക്കാന്‍ വക നല്‍കുന്നതാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി നടത്തിയ മികച്ച പ്രകടനങ്ങളിലൂടെയാണ് ബുംറ ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്നു നിശ്ചിത ഓവര്‍ ക്രിക്കറ്റിലൂടെ ടീമിലെത്തിയ അദ്ദേഹം മികച്ച പ്രകടനങ്ങളിലൂടെ സ്ഥിരം സാന്നിധ്യമാവുകയും ചെയ്തു.
അപ്പോഴും ടെസ്റ്റിനു അനുയോജ്യനായ താരമായി ബുംറയെ ആരും പരിഗണിച്ചിരുന്നില്ല. ടി20 സ്‌പെഷ്യലിസ്റ്റെന്ന ലേബലില്‍ താരം കുടുങ്ങിപ്പോവുകയായിരുന്നു. ഇതിനിടെയാണ് 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടെസ്റ്റ് പരമ്പരയിലേക്കു ബുംറ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. കേപ് ടൗണില്‍ നടന്ന അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ നാലു വിക്കറ്റുമായി താരം വരവറിയിച്ചു. പിന്നീട് ടെസ്റ്റിലും ബുംറ സ്ഥാനമുറപ്പിക്കുന്നതാണ് കണ്ടത്. വെറും 12 ടെസ്റ്റുകളില്‍ നിന്നും 62 വിക്കറ്റുകള്‍ പേസര്‍ ഇതിനകം കൊയ്തു കഴിഞ്ഞു.

Story first published: Friday, January 3, 2020, 11:03 [IST]
Other articles published on Jan 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X