വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഉമേഷിന് വെറും ഒരു കോടി? അമ്പരപ്പുണ്ടായെന്നു നെഹ്‌റയും ഗംഭീറും

ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് താരത്തെ വാങ്ങിയത്

ഐപിഎല്ലിന്റെ താരത്തില്‍ പരിചയസമ്പന്നനായ ഇന്ത്യന്‍ പേസര്‍ ഉമേഷ് യാദവിന് ലഭിച്ച തുക തന്നെ അമ്പരപ്പിച്ചെന്നു ഇന്ത്യയുടെ മുന്‍ പേസ് ബൗളറായ ആശിഷ് നെഹ്‌റ. കഴിഞ്ഞ സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ഒരു കോടി രൂപയ്ക്കു ഉമേഷിനെ വാങ്ങിയത്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു അദ്ദേഹം. എന്നാല്‍ സീസണിനു ശേഷം അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

1

ഐപിഎല്‍ ലേലത്തെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗൗതം ഗംഭീറിനോടൊപ്പം വിശകലനം ചെയ്യുകയായിരുന്നു നെഹ്‌റ. ഗംഭീറിനും ഇതേ അഭിപ്രായം തന്നെയാണുണ്ടായിരുന്നത്. ഉമേഷ് യാദവിന്റെ കാര്യം എന്നെ ശരിക്കും ഷോക്കടിപ്പിച്ചു. ഒരു കോടി മാത്രം ഉമേഷിനു ലേലത്തില്‍ ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയി. 135-140 കിമി വേഗത്തില്‍ ബൗള്‍ ചെയ്യാന്‍ കഴിയുന്ന ഒരുപാട് ഫാസ്റ്റ് ബൗളര്‍മാരില്ല. ഉമേഷ് ഇടയ്ക്കു കത്തിയക്കയറുകയും ഇടയ്ക്കു മങ്ങുകയും ചെയ്യുന്ന താരമാണ്. എന്നാല്‍ കത്തിക്കയറിയാല്‍ ഉമേഷ് വളരെ അപകടകാരിയാണ്. എന്നിട്ടും ലേലത്തില്‍ പല ടീമുകളും അദ്ദേഹത്തിനു വേണ്ടി താല്‍പ്പര്യം കാണിച്ചില്ലെന്നും ഗംഭീര്‍ ചൂണ്ടിക്കാട്ടി.

2

ഗംഭീര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നു നെഹ്‌റയും അഭിപ്രായപ്പെട്ടു. ന്യൂസിലാന്‍ഡിനായി ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തിയ കൈല്‍ ജാമിസണിനും ബിബിഎല്ലില്‍ പെര്‍ത്ത് സ്‌കോച്ചേഴ്‌സിനു വേണ്ടി തിളങ്ങിയ ജൈ റിച്ചാര്‍ഡ്‌സനും ലേലത്തില്‍ വന്‍ തുക ലഭിച്ചു. പക്ഷെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ കാര്യമെടുത്താല്‍ ഉമേഷിന് കിട്ടിയത് വെറും ഒരു കോടിയാണ്. പരിചസമ്പത്ത് കുറഞ്ഞ വിദേശ പേസര്‍മാര്‍ക്കു ലഭിക്കുന്നതിന്റെ പകുതി പോലും ഇന്ത്യന്‍ പേസര്‍മാര്‍ക്കു കിട്ടുന്നില്ലെന്നും നെഹ്‌റ ചൂണ്ടിക്കാട്ടി.

നേരത്തേ ആര്‍സിബി ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിച്ചത് ഉമേഷായിരുന്നു. എന്നാല്‍ നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ് അടക്കുള്ള പേസര്‍മാരുടെ വരവോടെ ഉമേഷ് പിന്നിലായിപ്പോവുകയായിരുന്നു. മോശം പ്രകടനവരും താരത്തിനു തിരിച്ചടിയായി മാറി. 2018ലെ ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയ ഉമേഷ് പിന്നീടുള്ള സീസണുകളില്‍ നിരാശപ്പെടുത്തി. കഴിഞ്ഞ രണ്ടു സീസണുകൡലും ഒട്ടേറെ റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് സീസണിനു ശേഷം ഉമേഷിനെ നിലനിര്‍ത്തേണ്ടതില്ലെന്നു ആര്‍സിബി തീരുമാനിച്ചത്.

ഉമേഷിന്റെ ഐപിഎല്‍ കരിയറെടുത്താല്‍ ഇതുവരെ 121 മല്‍സരങ്ങളില്‍ കളിച്ചതിന്റെ അനുഭവസമ്പത്തുണ്ടെന്നു കാണാം. 119 വിക്കറ്റുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. രണ്ടു തവണ നാലു വിക്കറ്റ് നേട്ടം കൈവരിക്കാനും ഉമേഷിനു കഴിഞ്ഞു.

Story first published: Sunday, February 21, 2021, 14:35 [IST]
Other articles published on Feb 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X