വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇനിയാണ് കളി... എല്ലാം 'ഫൈനല്‍', പച്ചക്കൊടി ആര്‍ക്കൊക്കെ? എന്തും സംഭവിക്കാം

ഹൈദരാബാദാണ് പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ച ടീം

മുംബൈ: ഐപിഎല്ലില്‍ ഇനിയാണ് കളി. ടൂര്‍ണമെന്റില്‍ അടുത്ത രണ്ടാഴ്ച നടക്കാനിരിക്കുന്ന തീപാറുന്ന പോരാട്ടങ്ങളാണ്. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാത്രമാണ് ഇതിനകം പ്ലേഓഫിലേക്കു ടിക്കറ്റെടുത്ത ഏക ടീം. മറ്റൊരു മുന്‍ വിജയികളായ ചെന്നൈ സൂപ്പര്‍കിങ്‌സ് പ്ലേഓഫിന് കൈയെത്തും ദൂരത്താണ്. അദ്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ സിഎസ്‌കെയു പ്ലേഓഫിലുണ്ടാവും.

പ്ലേഓഫില്‍ പിന്നീടുള്ള രണ്ടു സ്ഥാനങ്ങള്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ പിടിവലി നടക്കുന്നത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സാണ് പ്ലേഓഫില്‍ ഉണ്ടാവില്ലെന്ന് ഉറപ്പായ ടീം. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാവട്ടെ പുറത്താവലിന്റെ വക്കിലാണ്. ഐപിഎല്ലില്‍ ഇനി ശേഷിക്കുന്ന അവസാന രണ്ടാഴ്ചത്തെ മല്‍സരങ്ങളും ടീമുകളുടെ സാധ്യതകളും പരിശോധിക്കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (18 പോയിന്റ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (18 പോയിന്റ്)

സ്ഥിരം ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറുടെ അഭാവത്തിലും ഗംഭീര പ്രകടനം നടത്തിയാണ് സണ്‍റൈസേഴ്‌സ് ഈ സീസണില്‍ പ്ലേഏഓഫിലെത്തിയ ആദ്യ ടീമായത്. പുതിയ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിനു കീഴില്‍ കിരീട ഫേവറിറ്റുകളായി അവര്‍ മാറിക്കഴിഞ്ഞു. ബാറ്റ്‌സ്മാനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും വില്ല്യംസണ്‍ തരംഗമാവുകയാണ്.
ഇതിനകം പ്ലോഓഫില്‍ എത്തിയതിനാല്‍ സമ്മര്‍ദ്ദമില്ലാതെ അടുത്ത രണ്ടു മല്‍സരങ്ങളില്‍ കളിക്കാന്‍ ഹൈദരാബാദിനു സാധിക്കും. റിസര്‍വ്വ് താരങ്ങള്‍ ഇനിയുള്ള മല്‍സരങ്ങളില്‍ അവസരം നല്‍കാനാവും അവരുടെ ശ്രമം.
17ന് ബെംഗളൂരുവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയും 19നു ഹോംഗ്രൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയുമാണ് ഹൈദരാബാദിന്റെ ഇനിയുള്ള മല്‍സരങ്ങള്‍.

 ചെന്നൈ സൂപ്പര്‍കിങ്‌സ് (16 പോയിന്റ്)

ചെന്നൈ സൂപ്പര്‍കിങ്‌സ് (16 പോയിന്റ്)

രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍കിങ്‌സ് മോശമാക്കിയില്ല. 12 മല്‍സരങ്ങളില്‍ നിന്നും 16 പോയിന്റുമായി സിഎസ്‌കെ രണ്ടാമതുണ്ട്. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ജയിച്ചാല്‍ ചെന്നൈ പ്ലേഓഫില്‍ കളിക്കും.
18ന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ അവരുടെ മൈതാനത്തും 20ന് പഞ്ചാബിനെതിരേ ഹോംഗ്രൗണ്ടിലുമാണ് സിഎസ്‌കെയുടെ ശേഷിച്ച മല്‍സരങ്ങള്‍.
അമ്പാട്ടി റായുഡു, ക്യാപ്റ്റന്‍ എംഎസ് ധോണി, ഷെയ്ന്‍ വാട്‌സന്‍ എന്നിവരുടെ തകര്‍പ്പന്‍ ഫോമാണ് ചെന്നൈയുടെ കുതിപ്പിനു പിന്നില്‍. മൂന്നു പേരും 400ല്‍ കൂടുതല്‍ റണ്‍സ് നേടിക്കഴിഞ്ഞു. ഡല്‍ഹിക്കെതിരായ അടുത്ത മല്‍സരം ജയിച്ച് പ്ലേഓഫിനു തയ്യാറെടുക്കാനാണ് സിഎസ്‌കെയുടെ ശ്രമം.

കിങ്‌സ് ഇലവന്‍ പഞ്ചാബ് (12 പോയിന്റ്)

കിങ്‌സ് ഇലവന്‍ പഞ്ചാബ് (12 പോയിന്റ്)

സീസണിന്റെ തുടക്കത്തിലെ മികവ് ആവര്‍ത്തിക്കാന്‍ പാടുപെടുകയാണ് ആര്‍ അശ്വിന്‍ നയിക്കുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ്. ആദ്യത്തെ ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിച്ച പഞ്ചാബിന് പിന്നീട് താളം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. അവസാനത്തെ രണ്ടു മല്‍സരങ്ങില്‍ പഞ്ചാബ് തോല്‍ക്കുകയും ചെയ്തിരുന്നു.
മൂന്നു മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ 12 പോയിന്റുമായി പട്ടികയില്‍ മൂന്നാംസ്ഥാനത്താണ് പഞ്ചാബ്. ശേഷിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ജയിച്ചാല്‍ പഞ്ചാബ് പ്ലേഓഫിലേക്കു യോഗ്യത നേടും.
തിങ്കളാഴ്ച (14) ഹോംഗ്രൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയാണ് പഞ്ചാബിന്റെ അടുത്ത മല്‍സരം. 16നു മുംബൈയില്‍ മുംബൈ ഇന്ത്യന്‍സുമായും 20നു പൂനെയില്‍ ചെന്നൈ സൂപ്പര്‍കിങ്‌സുമായും പഞ്ചാബ് ഏറ്റുമുട്ടും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (12 പോയിന്റ്)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (12 പോയിന്റ്)

രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റേഡേഴ്‌സും പ്ലേഓഫ് പ്രതീക്ഷയിലാണ്. രണ്ടു മല്‍സരങ്ങള്‍ ശേഷിക്കെ 12 പോയിന്റുമായി നാലാംസ്ഥാനത്താണ് കൊല്‍ക്കത്ത. അടുത്ത രണ്ടു മല്‍സരങ്ങളിലും ജയിച്ചാല്‍ മറ്റു മല്‍സരഫലങ്ങളെയൊന്നും ആശ്രയിക്കാതെ തന്നെ കെകെആര്‍ പ്ലേഓഫിലെത്തും. എന്നാല്‍ ഒന്നില്‍ മാത്രമാണ് ജയിക്കാനായതെങ്കില്‍ മറ്റു ടീമുകളുടെ പ്രകടനം, റണ്‍റേറ്റ് ഇവ കൂടി ആശ്രയിച്ചാവും കൊല്‍ക്കത്തയുടെ ഭാവി.
15നു രാജസ്ഥാന്‍ റോയല്‍സ്, 19നു സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ക്കെതിരേയാണ് കൊല്‍ക്കത്തയുടെ ശേഷിച്ച മല്‍സരങ്ങള്‍.

രാജസ്ഥാന്‍ റോയല്‍സ് (12 പോയിന്റ്)

രാജസ്ഥാന്‍ റോയല്‍സ് (12 പോയിന്റ്)

ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം വിലക്ക് കഴിഞ്ഞ് ഐപിഎല്ലിലേക്കു തിരിച്ചുവന്ന രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേഓഫ് സാധ്യത തുലാസിലാണ്. 12 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റുമായി അഞ്ചാംസ്ഥാനത്താണ് അജിങ്ക് രഹാനെ നയിക്കുന്ന രാജസ്ഥാന്‍. ആദ്യത്തെ ഒമ്പത് മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച രാജസ്ഥാന്‍ ഒരു ഘട്ടത്തില്‍ പുറത്താവലിന്റെ വക്കിലായിരുന്നു. എന്നാല്‍ തുടര്‍ച്ചയായി മൂന്നു കളികളിലും ജയിച്ച രാജസ്ഥാന്‍ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്.
അവസാന രണ്ടു മല്‍സരങ്ങളില്‍ കൂടി ജയം ആവര്‍ത്തിക്കാനായാല്‍ രാജസ്ഥാന്‍ പ്ലേഓഫില്‍ തീര്‍ച്ചയായും ഉണ്ടാവും. എന്നാല്‍ ഒന്നിലാണ് ജയിച്ചതെങ്കില്‍ അവര്‍ക്കു റണ്‍റേറ്റിനെ ആശ്രയിക്കേണ്ടിവരും.
15ന് കൊല്‍ക്കത്തയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയും 19ന് ഹോം ഗ്രൗണ്ടില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേയുമാണ് രാജസ്ഥാന്റെ ഇനിയുള്ള മല്‍സരങ്ങള്‍.

മുംബൈ ഇന്ത്യന്‍സ് (10 പോയിന്റ്)

മുംബൈ ഇന്ത്യന്‍സ് (10 പോയിന്റ്)

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഐപിഎല്ലിന്റെ പ്ലേഓഫില്‍ ഉണ്ടാവുമോയെന്ന കാര്യം സംശയമാണ്. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരങ്ങളുടെ ഫലം ആശ്രയിച്ചാവും ഇനി മുംബൈയുടെ വിധി. മികച്ച റണ്‍റേറ്റ് മുംബൈക്കു പ്ലസ് പോയിന്റാണ്. 12 മല്‍സരങ്ങളില്‍ നിന്നും 10 പോയിന്റുമായി ആറാംസ്ഥാനത്താണ് മുംബൈ.
അവസാന ആറു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച മുംബൈ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടു. ഇനിയൊരു തോല്‍വി മുംബൈക്ക് അംഗീകരിക്കാനാവില്ല. പഞ്ചാബ്, രാജസ്ഥാന്‍, കൊല്‍ക്കത്ത ഇവയില്‍ ഏതെങ്കിലുമൊരു ടീം 16 പോയിന്റ് തികച്ചാല്‍ മുംബൈ പ്ലേഓഫിലെത്താതെ പുറത്താവും.
16ന് ഹോംഗ്രണ്ടില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബുമായും 20ന് ഡല്‍ഹിയില്‍ ഡല്‍ഹി ഡെയര്‍ഡെവള്‍സുമായും മുംബൈ ഏറ്റുമുട്ടും.

റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ (8 പോയിന്റ്)

റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ (8 പോയിന്റ്)

വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഐപിഎല്ലില്‍ നിന്നും ഏറക്കുറെ പുറത്തായിക്കഴിഞ്ഞു. 11 മല്‍സരങ്ങളില്‍ നിന്നും എട്ടു പോയിന്റുള്ള ആര്‍സിബി ഇപ്പോള്‍ ഏഴാംസ്ഥാനത്താണ്. ശേഷിച്ച മൂന്നു മല്‍സരങ്ങളിലും ജയിച്ചാല്‍ ബാംഗ്ലൂരിനു നേരിയ പ്ലേഓഫ് സാധ്യതയുണ്ട്. മികച്ച റണ്‍റേറ്റില്‍ എല്ലാ മല്‍സരങ്ങളിലും ജയിച്ചെങ്കില്‍ മാത്രമേ ആര്‍സിബിക്കു പ്രതീക്ഷയ്ക്കു വകയുള്ളൂ.
തിങ്കളാഴ്ച (14) ഇന്‍ഡോറില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബുമായും 17ന് ഹോംഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും 20ന് ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സുമായും ആര്‍സിബി ഏറ്റുമുട്ടും.

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (6 പോയിന്റ്)

ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (6 പോയിന്റ്)

ഐപിഎല്‍ 11ാം സീസണിലേക്കു കടന്നപ്പോഴും ഒരിക്കല്‍പ്പോലും ഫൈനല്‍ കളിച്ചിട്ടില്ലാത്ത ടീമെന്ന നാണക്കേട് മായ്ക്കാന്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായില്ല. ഈ സീസണില്‍ പ്ലേഓഫ് പോലും കാണാതെയാണ് ഡല്‍ഹിയുടെ പുറത്താവല്‍. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയും പ്ലെയിങ് ഇലവനില്‍ നിന്നും പിന്‍മാറുകയും ചെയ്തിരുന്നു. തുടര്‍ന്നു യുവതാരം ശ്രേയസ് അയ്യരാണ് ഡല്‍ഹിയെ നയിച്ചത്. 12 മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച ഡല്‍ഹി ആറു പോയിന്റുമായി അവസാന സ്ഥാനത്താണ്.
ഇതിനകം പുറത്തായതിനാല്‍ ഇനിയുള്ള രണ്ടു മല്‍സരങ്ങളിലും ജയിച്ച് തലയുയര്‍ത്തി സീസണ്‍ അവസാനിപ്പിക്കാനായിരിക്കും ഡല്‍ഹിയുടെ ശ്രമം. 18ന് ഹോംഗ്രൗണ്ടില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനെ നേരിടുന്ന ഡല്‍ഹി 20ന് മറ്റൊരു ഹോം മാച്ചില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സുമായുള്ള മല്‍സരത്തോടെ സീസണ്‍ അവസാനിപ്പിക്കും.

ഐപിഎല്‍: ഒരേയൊരു യൂസഫ്, തോറ്റിട്ടും കുംബ്ലെ കേമന്‍... അപൂര്‍വ്വ റെക്കോര്‍ഡുകള്‍, അറിയാതെ പോവരുത്ഐപിഎല്‍: ഒരേയൊരു യൂസഫ്, തോറ്റിട്ടും കുംബ്ലെ കേമന്‍... അപൂര്‍വ്വ റെക്കോര്‍ഡുകള്‍, അറിയാതെ പോവരുത്

ഐപിഎല്‍: ഈ സീസണിലെ 'വല്ല്യേട്ടന്‍'മാര്‍... തലപ്പത്ത് താഹിര്‍, ടീമിനു ബാധ്യത ആരൊക്കെ?ഐപിഎല്‍: ഈ സീസണിലെ 'വല്ല്യേട്ടന്‍'മാര്‍... തലപ്പത്ത് താഹിര്‍, ടീമിനു ബാധ്യത ആരൊക്കെ?

Story first published: Monday, May 14, 2018, 15:30 [IST]
Other articles published on May 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X