വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലടക്കം തുടരെ 9 തോല്‍വി... കോലിയുടെ കഥ തീര്‍ന്നോ? വെങ്‌സാര്‍ക്കര്‍ക്ക് പറയാനുള്ളത്

ഐപിഎല്ലില്‍ പുറത്താവലിന്റെ വക്കിലാണ് ആര്‍സിബി

By Manu
കോലിക്കു പിന്തുണയുമായി വെങ്‌സര്‍ക്കര്‍

പനാജി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഇതു കഷ്ടകാലമാണ്. ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന, ട്വന്റി20 പരമ്പരകളില്‍ പരാജയമേറ്റു വാങ്ങിയതിനു പിന്നാലെ ഐപിഎല്ലിലും വിജയമെന്തെന്ന് അറിയാതെ അദ്ദേഹം വലയുകയാണ്. ഈ സീസണില്‍ കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ടീം കളിച്ച ആറു മല്‍സരങ്ങളിലും പരാജയപ്പെട്ടിരുന്നു. ഇതോടെ ഈ സീസണില്‍ ഇനി ആര്‍സിബി പ്ലേഓഫിലെത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടിവരും.

ഐപിഎല്‍: തോല്‍വിയിലും തലയുയര്‍ത്തി വാര്‍ണര്‍... വീക്ക്‌നെസ് ആര്‍സിബി മാത്രമല്ല പഞ്ചാബും, റെക്കോര്‍ഡ് ഐപിഎല്‍: തോല്‍വിയിലും തലയുയര്‍ത്തി വാര്‍ണര്‍... വീക്ക്‌നെസ് ആര്‍സിബി മാത്രമല്ല പഞ്ചാബും, റെക്കോര്‍ഡ്

ആര്‍സിബിയുടെ മോശം പ്രകടനങ്ങളെ തുടര്‍ന്ന് കോലി കടുത്ത വിമര്‍ശനങ്ങളാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ടീമിന്റെ നായകസ്ഥാനം അദ്ദേഹം ഒഴിയണമെന്നും പലരും ആവശ്യപ്പെട്ടു കഴിഞ്ഞു. ലോകകപ്പ് അടുത്തെത്തിനില്‍ക്കെ കോലിയുടെ പ്രകടനം ആരാധകരെ ആശങ്കയിലാക്കിക്കഴിഞ്ഞു. അതിനിടെ കോലിക്കു പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ്.

ഐപിഎല്ലിലെ പ്രകടനം പരിഗണിക്കരുത്

ഐപിഎല്ലിലെ പ്രകടനം പരിഗണിക്കരുത്

ഒരു താരത്തിന്റെ പ്രതിഭയെ അളക്കാന്‍ ഐപിഎല്ലിലെ പ്രകടനം പരഗണിക്കരുതെന്ന് വെങ്‌സാര്‍ക്കര്‍ ആവശ്യപ്പെട്ടു. കോലി തകര്‍പ്പന്‍ ഫോമിലാണ്. ലോകത്തിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് അദ്ദേഹം. ഒരു ക്യാപ്റ്റനെന്ന നിലയില്‍ കോലിയില്‍ വിശ്വാസമര്‍പ്പിക്കേണ്ടതുണ്ട്. 100 ശതമാനനവും അദ്ദേഹത്തിനു പിന്തുണ നല്‍കുകയാണ് വേണ്ടത്. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം കോലിക്കു കീഴില്‍ മികച്ച പ്രകടനമാണ് ഇന്ത്യ നടത്തിക്കൊണ്ടഡടിരിക്കുന്നതെന്നും വെങ്‌സാര്‍ക്കര്‍ ചൂണ്ടിക്കാട്ടി.

ലോകകപ്പില്‍ മികച്ച പ്രകടനം നടത്തും

ലോകകപ്പില്‍ മികച്ച പ്രകടനം നടത്തും

വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനം തന്നെ നടത്തുമെന്ന പ്രതീക്ഷയിലാണ് വെങ്‌സാര്‍ക്കര്‍. ഇന്ത്യക്കു ലോകകപ്പില്‍ അവസാന നാലില്‍ കടക്കാന്‍ കഴിയും. ഇന്ത്യക്കു മികച്ച ബൗളിങ് നിരയാണുള്ളത്. മുന്‍ ലോകകപ്പുകളിലെ ബൗളിങ് ലൈനപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോഴത്തേതാണ് ബെസ്റ്റ്. അതുകൊണ്ടു തന്നെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യതകള്‍ വര്‍ധിക്കുന്നത്.
നേരത്തേ ഇന്ത്യ ലോകകപ്പില്‍ മല്‍സരങ്ങള്‍ തോറ്റിരുന്നത് അവസാന 10 ഓവറിലെ മോശം ബൗളിങിനെ തുടര്‍ന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ സ്ഥിതി മാറിക്കഴിഞ്ഞു. ജസ്പ്രീത് ബുംറയെപ്പോലുള്ള ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റുകള്‍ ടീമിലുണ്ടെന്നും വെങ്‌സാര്‍ക്കര്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ഫേവറിറ്റുകള്‍

ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ഫേവറിറ്റുകള്‍

ലോകകപ്പില്‍ ആതിഥേയരായ ഇംഗ്ലണ്ടും നിലവിലെ ജേതാക്കളായ ഓസസ്‌ട്രേലിയയുമാണ് ഫേവറിറ്റുകളെന്ന് വെങ്‌സാര്‍ക്കര്‍ പറയുന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ ഇന്ത്യയെ സംബന്ധിച്ച് ബാറ്റിങിന് അത്ര അനുകൂലമല്ല. എന്നാല്‍ കോലിയെക്കൂടാതെ മറ്റു ബാറ്റ്‌സ്മാന്‍മാരും ഫോമിലേക്കുയര്‍ന്നാല്‍ ലോകകപ്പില്‍ തീര്‍ച്ചയായും ഇന്ത്യക്കു പ്രതീക്ഷിക്കാം.
കോലി മികച്ച ഫോമിലാണ്. രോഹിത്താവട്ടെ ക്ലാസ് പ്ലെയറും. എന്നാല്‍ ഇവരെ രണ്ടു പേരെ മാത്രം ആശ്രയിക്കാന്‍ ഇന്ത്യക്കാവില്ല. മറ്റു താരങ്ങളും ബാറ്റിങില്‍ സംഭാവന നല്‍കേണ്ടിയിരിക്കുന്നു. രോഹിത്തും കോലിയും നേരത്തേ പുറത്തായാല്‍ മറ്റു ബാറ്റ്‌സ്മാന്‍മാര്‍ സമ്മര്‍ദ്ദത്തിലായേക്കുമെന്നും വെങ്‌സാര്‍ക്കര്‍ വിശദമാക്കി.

Story first published: Tuesday, April 9, 2019, 12:10 [IST]
Other articles published on Apr 9, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X