For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: കന്നിയങ്കവും ഫൈനലും ഒരിടത്ത്!! കോളടിച്ചത് ഈ ടീമിന്; ഷെഡ്യൂള്‍ ഒരുമിച്ചില്ല?

ഈ മാസം ആരംഭിക്കാനിരിക്കുന്ന ഐപിഎല്ലിന്റെ പുതിയ സീസണുമായി ബന്ധപ്പെട്ട് പുതിയ ചില അപ്‌ഡേറ്റുകള്‍ പുറത്തു വരികയാണ്. ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരവും ഫൈനലുമെല്ലാം ഒരിടത്തു തന്നെയാവും നടക്കുകയെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. കൂടാതെ ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ ഒരുമിച്ചായിരിക്കില്ല, മറിച്ച് രണ്ടു തവണയായിട്ടാവും പ്രഖ്യാപിച്ചേക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റോയല്‍ ചാലേേഞ്ചഴ്‌സ് ബെംഗളൂരുവാണ് നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാര്‍. 18 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ തവണ പുതിയ ക്യാപ്്റ്റന്‍ രജത് പാട്ടിധാറിനു കീഴില്‍ ആര്‍സിബി കന്നിക്കിരീടത്തില്‍ മുത്തമിട്ടത്. ആവേശകരമായ കലാശപ്പോരില്‍ ശ്രേയസ് അയ്യര്‍ നയിച്ച പഞ്ചാബ് കിങ്‌സിനെ അവര്‍ വീഴ്ത്തുകയായിരുന്നു.

RCB TEAM IPL 2026

ആര്‍സിബി ഹാപ്പി

ഐപിഎല്‍ കിരീടം നിലനിര്‍ത്താനൊരുങ്ങുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു ടീമിനു സന്തോഷിക്കാന്‍ വക നല്‍കുന്നതാണ് പുതിയ റിപ്പോര്‍ട്ട്. കാരണം ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മല്‍സരവും കലാശപ്പോരാട്ടവുമെല്ലാം ആര്‍സിബിയുടെ ഹോംഗ്രൗണ്ടായ ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൂടാതെ പ്ലേഓഫ് മല്‍സരവും ഇവിടെ നടക്കും.

T20 WC 2026: സഞ്ജു വന്‍ കുരുക്കില്‍!! ഐസിസി നടപടി വന്നേക്കും, ചെയ്ത 'തെറ്ററിയാം'T20 WC 2026: സഞ്ജു വന്‍ കുരുക്കില്‍!! ഐസിസി നടപടി വന്നേക്കും, ചെയ്ത 'തെറ്ററിയാം'

കഴിഞ്ഞ വര്‍ഷം ആര്‍സിബിയുടെ കിരീടവിജയ ആഘോഷങ്ങള്‍ക്കിടെ ചിന്നസ്വാമി സ്‌റ്റേഡിയത്തിനു മുന്നിലുണ്ടായ കനത്ത തിക്കിലും തിരക്കിലും പെട്ട് 11 ആരാധകര്‍ മരിച്ചിരുന്നു. ഇതോടെ ബിസിസിഐയുടെ ബ്ലാക്ക്‌ലിസ്റ്റിലും സ്റ്റേഡിയം ഇടം നേടി.ഇതോടെ ചിന്നസ്വാമിക്കു പൂട്ട് വീഴുകയും ചെയ്തു.

എന്നാല്‍ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സുരക്ഷാ സംവിധാനങ്ങള്‍ മികവുറ്റതാക്കുകയും ചെയ്തതോടെ ചിന്നസ്വാമിയുടെ സമയം തെളിഞ്ഞിരിക്കുകയാണ്.

ഐപിഎല്ലില്‍ ആര്‍സിബിയുടെ അഞ്ചു മല്‍സങ്ങള്‍ ബെംഗളുരുവിലായിരിക്കും നടക്കുകയെന്നു കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സന്തോഷ് മേനോന്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു. ആര്‍സിബി ഇവിടെ അഞ്ചു മല്‍സരങ്ങള്‍ കളിക്കാമെന്നു സമ്മതിച്ചിട്ടുണ്ട്.

പ്ലേഓഫും ബെംഗളൂരുവിലായിരിക്കും. ഉദ്ഘാടന ചടങ്ങുകള്‍ ആരാധകരെ രസിപ്പിക്കുക തന്നെ ചെയ്യും. തിയ്യതികള്‍ അധികം വൈകാതെ പ്രഖ്യാപിക്കാനിരിക്കുകയാണ്. ആദ്യ മല്‍സരം, അഞ്ചു ലീഗ് മല്‍സരങ്ങള്‍, ഒരു പ്ലേഓഫ് ഗെയിം, ഫൈനല്‍ എന്നിവയെല്ലാം ബെംഗളൂരുവിലായിരിക്കും.

ഇക്കാര്യം ബിസിസിഐ ഞങ്ങള്‍ക്കു ഉറപ്പു നല്‍കിയിട്ടുണ്ട്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിയുടെ ഗര്‍ജനം വീണ്ടും പ്രതിധ്വനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആര്‍സിബി ടീമിനു ഏഴ ലീഗ് മല്‍സരങ്ങളാണ് പുതിയ സീസണിലുണ്ടാവുക. ഇവയില്‍ ഉദ്ഘാടന മല്‍സരമുള്‍പ്പെടെ അഞ്ചെണ്ണമാണ് അവര്‍ ചിന്നസ്വാമിയില്‍ കളിക്കുക. നേരത്തേ നല്‍കിയിട്ടുളള ഉറപ്പ് പ്രകാരം ശേഷിച്ച രണ്ടു ഹോം മാച്ചുകള്‍ അവര്‍ കളിക്കാനിറങ്ങുക റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തിലായിരിക്കും.

Chinnaswamy IPL 2026

ഫിക്‌സ്ചര്‍ എപ്പോള്‍?

ഐസിസിയുടെ ടി20 ലോകകപ്പ് ക്ലൈമാക്‌സിലേക്കു അടുക്കവെ ക്രിക്കറ്റ് പ്രേമികള്‍ മുഴുവന്‍ ഉറ്റുനോക്കുന്നത് ഇപ്പോള്‍ ഐപിഎല്ലിലേക്കാണ്. ടൂര്‍ണമെന്റ് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഷെഡ്യൂള്‍ ഇനിയും ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല.

സഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നുസഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നു

പല സംസ്ഥാനങ്ങളിലും പൊതു തിരഞ്ഞെടുപ്പ് ഉടന്‍ നടക്കാനിരിക്കുകയാണ്. അവയുടെ തിയ്യതികള്‍ പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ. ഈ കാരണത്താലാണ് ഐപിഎല്ലിന്റെയും ഷെഡ്യൂള്‍ പ്രഖ്യാപനം വൈകുന്നത്.

നേരത്തേ തീരുമാനിച്ചതിനേക്കാള്‍ ഒന്നോ, രണ്ടോ ദിവസം വൈകിയാവും ടൂര്‍ണമെന്റ് തുടങ്ങുകയെന്നാണ് വ്യക്തമാവുന്നത്. മാര്‍ച്ച് 26ന് ഐപിഎല്‍ ആരംഭിക്കാനായിരുന്നു ബിസിസിഐ ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിനിടെ ഷെഡ്യൂള്‍ രണ്ടു ഘട്ടങ്ങളിലായി പ്രഖ്യാപിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.

ഷെഷ്യൂളിന്റെ ആദ്യ ഘട്ടം ഈ മാസം ആറിനോ, ഏഴിനോ പ്രഖ്യാപിച്ചേക്കും. തിരഞ്ഞെടുപ്പ് തിയ്യതികള്‍ പുറത്തു വന്ന ശേഷമായിരിക്കും ഫൈനലുള്‍പ്പെടെ ശേഷിച്ച മല്‍സരങ്ങളുടെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചേക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Story first published: Wednesday, March 4, 2026, 13:08 [IST]
Other articles published on Mar 4, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+