വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇവര്‍ ഇന്ത്യക്കാര്‍, പക്ഷെ ഇന്ത്യക്കെതിരേ മറ്റൊരു ടീമിനെ നയിച്ചു!

മൂന്നു കളിക്കാര്‍ ആരൊക്കെയെന്നറിയാം

ലോക ക്രിക്കറ്റിലെ പവര്‍ഹൗസുകളിലൊന്ന് തന്നെയാണ് ഇന്ത്യ. ഐസിസിയുടെ ഏകദിന ലോകകപ്പ് രണ്ടു തവണയും ടി20 ലോകകപ്പ് ഒരു തവണയും ചാംപ്യന്‍സ് ട്രോഫി ഒരു തവണയും നേടി ഇന്ത്യ ഇതു അടിവരയിടുകയും ചെയ്തിട്ടുണ്ട്. ഐസിസിയുടെ റാങ്കിങില്‍ പല തവണ ഒന്നാം റാങ്ക് അലങ്കരിക്കാനും ഇന്ത്യക്കായിട്ടുണ്ട്. പ്രതിഭാശാലികളായ ക്രിക്കറ്റര്‍മാരുടെ ധാരാളിത്തം തന്നെയാണ് ഇന്ത്യയെ ക്രിക്കറ്റിലെ വന്‍ ശക്തികളാക്കി തീര്‍ത്തിരിക്കുന്നത്. ദേശീയ ടീമിനു വേണ്ടി കളിക്കുകയെന്ന സ്വപ്‌നം പേറുന്ന ആയിരക്കണക്കിനു പേര്‍ നമ്മുടെ രാജ്യത്തുണ്ട്. പക്ഷെ വിരലില്‍ എണ്ണാവുന്നവര്‍ക്കു മാത്രമേ ആ ഭാഗ്യം കിട്ടാറുള്ളൂ. അതിനു കഠിനാധ്വാനവും ക്ഷമയും അര്‍പ്പണബോധവുമെല്ലാം ആവശ്യമാണ്.

94ല്‍ നില്‍ക്കെയും സിക്‌സ്, സമ്മര്‍ദ്ദമില്ലേ? വീരു നല്‍കിയ ക്ലാസ് മറുപടി94ല്‍ നില്‍ക്കെയും സിക്‌സ്, സമ്മര്‍ദ്ദമില്ലേ? വീരു നല്‍കിയ ക്ലാസ് മറുപടി

ഇന്ത്യയില്‍ ജനിക്കുകയോ, ഇന്ത്യന്‍ വംശജകര്‍ക്കു വിദേശത്തു ജനിക്കുകയോ ചെയ്ത ചിലര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ മറ്റു ടീുകളെ നയിച്ചതായി നമുക്കു കാണാം. വിദേശ ടീമുകള്‍ക്കായി കളിക്കുന്ന ഇന്ത്യന്‍ വംശജരായ ക്രിക്കറ്റര്‍മാര്‍ ഇപ്പോഴുമുണ്ട്. ഇന്ത്യക്കെതിരേ മറ്റൊരു ടീമിനെ നയിക്കാനുള്ള അപൂര്‍വ്വ അവസരം ലഭിച്ചിട്ടുള്ള ചില ഇന്ത്യന്‍ വംശജരായ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

കേശവ് മഹാരാജ് (സൗത്താഫ്രിക്ക)

കേശവ് മഹാരാജ് (സൗത്താഫ്രിക്ക)

ഇന്ത്യയുമായി അടുത്തിടെ സമാപിച്ച അഞ്ചു ടി20കളുടെ പരമ്പരയിലെ അവസാന മല്‍സരത്തില്‍ സൗത്താഫ്രിക്കന്‍ ടീമിനെ നയിച്ചത് ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജായിരുന്നു. പരിക്കു കാരണം സ്ഥിരം ക്യാപ്റ്റന്‍ ടെംബ ബവുമയ്ക്കു പുറത്തിരിക്കേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു ഇത്. ആദ്യമായിട്ടല്ല മഹാരാജ് സൗത്താഫ്രിക്കന്‍ ടീമിനെ നയിച്ചത്. നേരത്തേയും ബവുമയുടെ അഭാവത്തില്‍ അദ്ദേഹം ക്യാപ്റ്റനായിട്ടുണ്ട്. പക്ഷെ നയിച്ച മൂന്നു ടി20കളിലും മഹാരാജിന് തോല്‍വി രുചിക്കേണ്ടി വന്നിരുന്നു.

2

ഇടംകൈയന്‍ സ്പിന്നര്‍ കൂടിയായ കേശവ് ഇപ്പോള്‍ സൗത്താഫ്രിക്കന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാണ്.കേശവിന്റെ പൂര്‍വികര്‍ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ നിന്നുള്ളവരാണ്. താരത്തിന്റെ അച്ഛന്‍ ആത്മാനന്ദ് മഹാരാജ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൂടിയാണ്.

ഇന്ത്യന്‍ ടീമിലേക്കു ഇനിയൊരു മടങ്ങിവരവില്ല, ഇവര്‍ ഈ വര്‍ഷം വിരമിച്ചേക്കും!

ഹാഷിം അംല (സൗത്താഫ്രിക്ക)

ഹാഷിം അംല (സൗത്താഫ്രിക്ക)

സൗത്താഫ്രിക്കയുടെ തന്നെ മുന്‍ സ്റ്റാര്‍ ഓപ്പണര്‍ ഹാഷിം അംലയാണ് ഇന്ത്യക്കെതിരേ മറ്റൊരു ടീമിനെ നയിച്ച മറ്റൊരാള്‍. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ബാറ്റര്‍മാരുടെ നിരയിലാണ് അംലയുടെ സ്ഥാനം. സൗത്താഫ്രിക്കയ്ക്കു വേണ്ടി 215 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ നിന്നും 9282 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. 46.64 എന്ന ശരാശിയിലായിരുന്നു ഇത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 311 റണ്‍സാണ്.

4

2015ല്‍ സൗത്താഫ്രിക്കന്‍ ടീം ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോഴായിരുന്നു അദ്ദേഹം ക്യാപ്റ്റനായത്. അന്നു നാലു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 3-0നു സ്വന്തമാക്കുകയും ചെയ്തു. ഗുജറാത്തിലെ സൂറത്തില്‍ നിന്നും സൗത്താഫ്രിക്കയിലേക്കു കുടിയേറിയവരാണ് അംലയുടെ പൂര്‍വികര്‍.

സച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചു

നാസര്‍ ഹുസൈന്‍ (ഇംഗ്ലണ്ട്)

നാസര്‍ ഹുസൈന്‍ (ഇംഗ്ലണ്ട്)

ജന്‍മം കൊണ്ട് ഇന്ത്യക്കാരനാണ് ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയായ നാസര്‍ ഹുസൈന്‍. ചെന്നൈയിലാണ് അദ്ദേഹം ജനിച്ചത്. പക്ഷെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹുസൈന്‍ കളിച്ചത് ഇംഗ്ലണ്ടിനു വേണ്ടിയായിരുന്നു. ദേശീയ ടീമിനായി 96 ടെസ്റ്റുകളും 88 ഏകദിനങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 5764ഉം ഏകദിനത്തില്‍ 2332 റണ്‍സുമാണ് ഹുസൈന്റെ സമ്പാദ്യം.

6

ഇംഗ്ലണ്ടിനെ 56 ഏകദിനങ്ങളിലാണ് അദ്ദേഹം നയിച്ചത്. 28 കളികളില്‍ ടീം വിജയിക്കുകയും ചെയ്തു. ഇവയില്‍ ചിലത് ഇന്ത്യക്കെതിരേയുമായിരുന്നു. അതില്‍ ഏറ്റവും എടുത്തു പറയേണ്ടത് 2002ലെ നാറ്റ്‌വെസ്റ്റ് സീരീസിന്റെ ഫൈനലാണ്. അന്നു ത്രസിപ്പിക്കുന്ന ഫൈനലില്‍ സൗരവ് ഗാംഗുലിയുടെ ഇന്ത്യ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് വിജയികളായപ്പോള്‍ അവരുടെ ക്യാപ്റ്റന്‍ ഹുസൈനായിരുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചു കഴിഞ്ഞ അദ്ദേഹം ഇപ്പോള്‍ കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ്.

Story first published: Wednesday, June 22, 2022, 22:43 [IST]
Other articles published on Jun 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X