വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഞെട്ടല്‍ മാറുന്നില്ല, യുവിയില്ലാതെ ലോകകപ്പ്?

ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും വിനാശകാരിയായ ബാറ്റ്‌സ്മാന്‍. സച്ചിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും ക്ലീന്‍ സ്‌ട്രൈക്കര്‍. 2011 ലോകകപ്പിലെ മാന്‍ ഓഫ് ദ സീരിസ്. ഇതൊക്കെ യുവരാജ് സിംഗിന്റെ വിശേഷണങ്ങളില്‍ ചെറുത് മാത്രം. എന്നിട്ടും യുവരാജിന് ലോകകപ്പ് ടീമില്‍ ഇടമില്ല. ടീമില്‍ പോകട്ടെ, 30 അംഗ സാധ്യത പട്ടികയില്‍ പോലും യുവരാജില്ല.

ട്വന്റി 20 ലോകകപ്പില്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറ് സിക്‌സ് പറത്തി യുവരാജാണ് ധോണി എന്ന ക്യാപ്റ്റന് ഹിറ്റ് തുടക്കം നല്‍കിയത്. അതിന് മുമ്പ് അണ്ടര്‍ 19 ലോകകപ്പിലും യുവി സൂപ്പര്‍ സ്റ്റാറായിരുന്നു. കഴിഞ്ഞ ലോകകപ്പില്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും യുവി മിന്നി. ഫോം ഒരല്‍പം മോശമാണെങ്കിലും ലോകകപ്പ് പൊലൊരു പ്രധാന കളിയില്‍ യുവിയുടെ പരിചയസമ്പത്ത് സെലക്ടര്‍മാര്‍ കണക്കിലെടുക്കും എന്ന് കരുതിയ ആരാധകര്‍ ഞെട്ടി.

ടീമില്‍ നിന്നും ഒഴിവാക്കാന്‍ മാത്രം പ്രായമൊന്നും ആയിട്ടില്ല യുവരാജിന്. 32 വയസായ യുവരാജിന്റെ ലോകകപ്പ് മാത്രമല്ല, അന്താരാഷ്ട്ര ക്രിക്കറ്റ് പ്രതീക്ഷകളും തീരുകയാണോ?

മറക്കുമോ ആ ആറ് സിക്‌സറുകള്‍

മറക്കുമോ ആ ആറ് സിക്‌സറുകള്‍

2007 ലെ ദക്ഷിണാഫ്രിക്ക ട്വന്റി 20 ലോകകപ്പിലാണ് യുവരാജ് സിംഗ് സ്റ്റുവര്‍ട്ട് ബ്രോഡിനെ ഒരോവറില്‍ ആറ് സിക്‌സറുകള്‍ക്ക് തൂക്കിയത്. ട്വന്റി 20 യിലെ ആദ്യ സംഭവമായിരുന്നു അത്. 12 പന്തിലാണ് അന്ന് യുവി 50 തികച്ചത്.

അരങ്ങേറ്റം അതിഗംഭീരം

അരങ്ങേറ്റം അതിഗംഭീരം

ഓസ്‌ട്രേലിയയ്‌ക്കെതിരെ പത്തൊമ്പതാം വയസ്സിലായിരുന്നു യുവിയുടെ അരങ്ങേറ്റ ഇന്നിംഗ്‌സ്. മക്ഗ്രാത്തും ലീയും ഗില്ലെസ്പിയും അടങ്ങിയ ഫാസ്റ്റ് ബൗളര്‍മാരെ തെല്ലും കൂസാതെ അടിച്ചുപറത്തിയ യുവരാജ് 86 റണ്‍സെടുത്ത് മാന്‍ ഓഫ് ദ മാച്ചായി.

യുവി എന്ന ഫീല്‍ഡര്‍

യുവി എന്ന ഫീല്‍ഡര്‍

പറക്കും സിംഗ് മില്‍ഖാ സിംഗ് ആണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ പറക്കും സിംഗ് യുവരാജ് സിംഗാണ്. പന്തിന് പിന്നാലെ ഓടി ശീലിച്ച ഇന്ത്യന്‍ ഫീല്‍ഡിംഗിന് യുവരാജിന്റെ പറക്കും ക്യാച്ചുകളും ഡയറക്ട് ത്രോ റണ്ണൗട്ടുകളും അത്ഭുതമായി.

അണ്ടര്‍ 19 ല്‍ തന്നെ താരം

അണ്ടര്‍ 19 ല്‍ തന്നെ താരം

താരമായിട്ടാണ് യുവരാജ് ഇന്ത്യന്‍ ടീമിലെത്തിയത്. മുഹമ്മദ് കൈഫിന്റെ നേതൃത്വത്തില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വിജയശില്‍പിയായിരുന്നു യുവരാജ് സിംഗ്.

മാന്‍ ഓഫ് ദ സീരിസ് 2011ല്‍

മാന്‍ ഓഫ് ദ സീരിസ് 2011ല്‍

മികച്ച ഓള്‍റൗണ്ട് പ്രകടനത്തോടെ യുവരാജ് സിംഗ് 2011 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യന്മാരാക്കി. യുവി മാന്‍ ഓഫ് ദ സീരിസ്

ക്യാന്‍സര്‍ എല്ലാം കളഞ്ഞു

ക്യാന്‍സര്‍ എല്ലാം കളഞ്ഞു

ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് യുവരാജ് സിംഗിന് ക്യാന്‍സര്‍ പിടിപെടുന്നത്. ചോര തുപ്പിക്കൊണ്ട് വരെ യുവരാജ് ഇന്ത്യയ്ക്ക് വേണ്ടി ബാറ്റ് ചെയ്തിട്ടുണ്ട് എന്ന് സഹതാരങ്ങള്‍ പിന്നീട് പറഞ്ഞു.

യുവരാജിന്റെ നിഴല്‍

യുവരാജിന്റെ നിഴല്‍

രോഗം മാറി യുവരാജ് തിരിച്ചുവന്നെങ്കിലും ആ ഫിറ്റ്‌നസും ഫോമും തിരിച്ചുവന്നില്ല. കളിക്കളത്തില്‍ യുവരാജിന്റെ നിഴല്‍ മാത്രമാണ് കാണാനുണ്ടായിരുന്നത്.

റെക്കോര്‍ഡ് തുകയ്ക്ക് ബാംഗ്ലൂരില്‍

റെക്കോര്‍ഡ് തുകയ്ക്ക് ബാംഗ്ലൂരില്‍

ഐ പി എല്ലിന്റെ കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്ക് വിജയ് മല്യയുടെ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് യുവരാജിനെ ലേലത്തില്‍ പിടിച്ചു. എന്നാല്‍ അത്രയ്ക്ക് തിളങ്ങാന്‍ യുവരാജിന് കഴിഞ്ഞില്ല.

ട്വന്റി 20 ഫൈനല്‍ പേര് കളഞ്ഞു

ട്വന്റി 20 ഫൈനല്‍ പേര് കളഞ്ഞു

ഇക്കഴിഞ്ഞ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ യുവിയുടെ മെല്ലെപ്പോക്ക് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. അടിക്കാനും ഔട്ടാകാനും പറ്റാതെ തുഴഞ്ഞ യുവരാജ് കാരണം ഇന്ത്യയുടെ സ്‌കോര്‍ 130 ല്‍ ഒതുങ്ങി. ഇന്ത്യ കളിയും തോറ്റു.

Story first published: Friday, December 5, 2014, 11:48 [IST]
Other articles published on Dec 5, 2014
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X