വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പുതിയ നായകന്‍, പുതിയ തുടക്കം... തലവര മാറ്റാന്‍ ഡല്‍ഹി, എതിരാളി കെകെആര്‍

ശ്രേയസ് അയ്യര്‍ക്കു കീഴില്‍ ഡല്‍ഹിയുടെ ആദ്യ മല്‍സരമാണിത്

ദില്ലി: ഐപിഎല്ലില്‍ തുടര്‍ച്ചയായേറ്റ തിരിച്ചടികള്‍ മറന്ന് വിജയവഴിയില്‍ തിരിച്ചെത്തുകയെന്ന ലക്ഷ്യത്തോടെ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി കൊമ്പുകോര്‍ക്കും. രാത്രി എട്ടിന് ദില്ലിയിലെ ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തിലാണ് മല്‍സരം. ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ഗൗതം ഗംഭീര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞതിനു ശേഷമുള്ള ഡല്‍ഹിയുടെ ആദ്യ മല്‍സരം കൂടിയാണിത്. മറുനാടന്‍ മലയാളി ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരാണ് സീസണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ഡല്‍ഹിയെ നയിക്കുന്നത്.

പുതിയ റോളില്‍ ജയത്തോടെ തന്നെ തുടങ്ങാനാവുമെന്ന പ്രതീക്ഷയോടെയാണ് ശ്രേയസ്സും സംഘവും ഹോംഗ്രൗണ്ടിലേക്ക് കെകെആറിനെ ക്ഷണിക്കുന്നത്. ആറു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമാണ് ഡല്‍ഹിക്കു ജയിക്കാനായത്. രണ്ടു പോയിന്റ് മാത്രമുള്ള ഡല്‍ഹി അവസാനസ്ഥാനത്താണ്. ആറു കളികളില്‍ നിന്നും മൂന്നു വീതം ജയവും തോല്‍വിയുമുള്‍പ്പെടെ ആറു പോയിന്റുമായി നാലാംസ്ഥാനത്താണ് കൊല്‍ക്കത്ത.

ശ്രേയസ്സിന് പുതിയ റെക്കോര്‍ഡ്

ശ്രേയസ്സിന് പുതിയ റെക്കോര്‍ഡ്

കൊല്‍ക്കത്തയ്‌ക്കെതിരേ ഫിറോസ് ഷാ കോട്‌ലയില്‍ ഡല്‍ഹിയെ നയിക്കുന്നതോടെ പുതിയൊരു റെക്കോര്‍ഡിന് ശ്രേയസ്സ് അയ്യര്‍ അര്‍ഹനാവും. ടീമിന്റെ ക്യാപ്റ്റനായ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ശ്രേയസിനെ കാത്തിരിക്കുന്നത്. 23 വയസ്സും 142 ദിവസവുമാണ് താരത്തിന്റെ പ്രായം. ഐപിഎല്ലില്‍ ഡല്‍ഹിയെ നയിക്കുന്ന 11ാമത്തെ ക്യാപ്റ്റന്‍ കൂടിയാണ് ശ്രേയസ്. ക്യാപ്റ്റന്റെ റോളില്ലാതെ വെറും ബാറ്റ്‌സ്മാനായി ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഗംഭീര്‍ കളിക്കുന്ന മല്‍സരമെന്ന പ്രത്യേകത കൂടി കളിക്കുണ്ട്. 2009 മെയ് 22നാണ് അവസാനമായി ക്യാപ്റ്റന്‍ സ്ഥാനമില്ലാതെ ഗംഭീര്‍ ഐപിഎല്ലില്‍ കളിച്ചത്.
കെകെആര്‍ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തികിന്റെ ഫേവറിറ്റ് ഗ്രൗണ്ടാണ് ഫിറോസ് ഷാ കോട്‌ല. ഐപിഎല്ലില്‍ മറ്റേതു വേദികളിലേക്കാളും റണ്‍സ് കാര്‍ത്തിക് നേടിയിട്ടുള്ളത് ഇവിടെയാണ്.

ബാറ്റിങില്‍ പന്തും കാര്‍ത്തികും

ബാറ്റിങില്‍ പന്തും കാര്‍ത്തികും

ഈ സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങള്‍ വിലയിരുത്തുമ്പോള്‍ ബാറ്റിങില്‍ ഡല്‍ഹിയുടെ തുറുപ്പുചീട്ട് വിക്കറ്റ് കീപ്പറായ റിഷഭ് പന്താണ്. ടീമിനായി ഏറ്റവുമധികം റണ്‍സ് നേടിയതും അദ്ദേഹം തന്നെ. നിലവില്‍ മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളിലാണ് ബാറ്റിങില്‍ പന്ത് പരീക്ഷിക്കപ്പെട്ടത്. വണ്‍ഡൗണായോ ഓപ്പണറായോ പന്തിനെ ഇനിയുള്ള മല്‍സരങ്ങളില്‍ ഇറക്കുന്നതിനെക്കുറിച്ച് ഡല്‍ഹി ആലോചിക്കുന്നുണ്ട്. അവസാനത്തെ രണ്ടു മല്‍സരങ്ങളില്‍ അര്‍ധസെഞ്ച്വറി നേടിയ ശ്രേയസും ഡല്‍ഹി ബാറ്റിങിന് കരുത്തേകും.
അതേസമയം, ക്യാപ്റ്റന്‍ കാര്‍ത്തികാണ് ഈ സീസണില്‍ കൊല്‍ക്കത്തയ്ക്കായി ഏറ്റവുമധികം റണ്‍സെടുത്തത്. കാര്‍ത്തികിനെ കൂടാതെ റോബിന്‍ ഉത്തപ്പ, നിതീഷ് റാണ എന്നിവരും ബാറ്റിങില്‍ കെകെആറിന്റെ പ്രതീക്ഷകളാണ്. മികച്ച തുടക്കമാണ് ഇരുവര്‍ക്കും മിക്ക മല്‍സരങ്ങളിലും ലഭിക്കുന്നതെങ്കിലും ഇതു വലിയ ഇന്നിങ്‌സുകളാക്കി മാറ്റാന്‍ സാധിക്കുന്നില്ലെന്നത് പോരായ്മയാണ്.

ബൗളിങില്‍ കെകെആറിന് മുന്‍തൂക്കം

ബൗളിങില്‍ കെകെആറിന് മുന്‍തൂക്കം

ഇരുടീമിന്റെയും ബൗളിങ് ആക്രമണം പരിശോധിച്ചാല്‍ കൂടുതല്‍ മൂര്‍ച്ചയേരിയത് കൊല്‍ക്കത്തയുടേതാണെന്നു വ്യക്തമാവും. സുനില്‍ നരെയ്ന്‍, കുല്‍ദീപ് യാദവ്, പിയൂഷ് ചൗള എന്നിവര്‍ കൊല്‍ക്കത്ത നിരയിലുണ്ട്. പേസര്‍മാരേക്കാള്‍ കെകെആറിനു വേണ്ടി വിക്കറ്റുകള്‍ കൊയ്യുന്നത് ഈ മൂന്നംഗ സ്പിന്നര്‍മാരാണ്. ദില്ലിയിലെ പിച്ച് സ്പിന്നര്‍മാരെ പിന്തുണയ്ക്കുന്നതായതിനാല്‍ മൂന്നു പേര്‍ക്കും മിന്നുന്ന പ്രകടനം നടത്താന്‍ സാധിക്കും.
അതേസമയം, ലിയാം പ്ലങ്കെറ്റ്, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് എന്നിവരാണ് ഡല്‍ഹി ബൗളിങിലെ തുറുപ്പുചീട്ടുകള്‍. ന്യൂ ബോള്‍ കൊണ്ട് ഇരുവര്‍ക്കും കെകെആര്‍ ബാറ്റിങ് നിരയില്‍ നാശം വിതയ്ക്കാനാവുമെന്നാണ് ഡല്‍ഹിയുടെ പ്രതീക്ഷ.

കണക്കുകളില്‍ കെകെആര്‍

കണക്കുകളില്‍ കെകെആര്‍

ഐപിഎല്ലിലെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കെകെആറിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 20 തവണ ഏറ്റുമുട്ടിയപ്പോള്‍ 13ലും ജയം കെകെആറിനായിരുന്നു. ഏഴു മല്‍സരങ്ങളില്‍ മാത്രമാണ് ഡല്‍ഹി ജയിച്ചത്.
2014 വരെയുള്ള ചരിത്രം നോക്കുകയാണെങ്കില്‍ മൂന്നു മല്‍സരങ്ങളില്‍ വീതം ജയിച്ച് കെകെആറും ഡല്‍ഹിയും ഒപ്പത്തിനൊപ്പമായിരുന്നു. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളില്‍ കെകെആറിന്റെ ആധിപത്യമാണ് കണ്ടത്. എട്ടു മല്‍സരങ്ങളില്‍ ഏഴിലും ഡല്‍ഹി ജയിച്ചുകയറി.

ബേസില്‍ തമ്പി ഉപദേശം തേടുന്നത് ശ്രീശാന്തില്‍ നിന്ന്; ബിസിസിഐ കലിപ്പ് തീര്‍ക്കുമോ ബേസില്‍ തമ്പി ഉപദേശം തേടുന്നത് ശ്രീശാന്തില്‍ നിന്ന്; ബിസിസിഐ കലിപ്പ് തീര്‍ക്കുമോ

ഏത് വേഷത്തിലും കലക്കും; ഇന്ത്യന്‍ പരമ്പരാഗത വേഷത്തില്‍ തിളങ്ങി ഗെയില്‍ ഏത് വേഷത്തിലും കലക്കും; ഇന്ത്യന്‍ പരമ്പരാഗത വേഷത്തില്‍ തിളങ്ങി ഗെയില്‍

Story first published: Friday, April 27, 2018, 9:50 [IST]
Other articles published on Apr 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X